കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഈ വർഷത്തെ മെമ്പർഷിപ്പ് വിതരണം ആരംഭിച്ചു. വടക്കഞ്ചേരി ബി. ആർ. സിയിൽ നടന്ന ചടങ്ങിൽ ഉപജില്ലാ തല മെമ്പർഷിപ്പ് വിതരണം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ. ജി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് കെ. പി. സജയൻ അധ്യക്ഷനായിരുന്നു. ഉപജില്ല സെക്രട്ടറി പി. കെ. ശ്രീറാം, ജില്ലാ വൈസ് പ്രസിഡന്റ് ജി. ജിതേഷ് ബിനു, ബ്രാഞ്ച് സെക്രട്ടറി ഡെൻഷി ഫ്രാൻസിസ്, എന്നിവർ നേതൃത്വം നൽകി.
0 അഭിപ്രായങ്ങള്‍