🟣 എസ്.കെ.എസ്.ബി.വി പരിസ്ഥിതി സംരക്ഷണ ക്യാമ്പയിന് പഴയന്നൂർ റെയ്ഞ്ചിൽ തുടക്കമായി 🟣

എസ്.കെ.എസ്.ബി.വി പരിസ്ഥിതി സംരക്ഷണ ക്യാമ്പയിന് പഴയന്നൂർ റെയ്ഞ്ചിൽ തുടക്കമായി.
 എസ്.കെ.എസ്.ബി.വി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജൂൺ 5 മുതൽ 15 വരെ സംഘടിപ്പിക്കുന്ന പരിസ്ഥിതി സംരക്ഷണ ക്യാമ്പയിന്റെ പഴയന്നൂർ റെയ്ഞ്ച് തല ഉദ്ഘാടനം തിരുവില്വാമല സിറാജുൽ ഉലൂം മദ്രസയിൽ വെച്ച് നടന്നു. സിറാജുൽ ഉലൂം മദ്രസ സദർ മുഅല്ലിം ഷമീർ അൻവരി അധ്യക്ഷത വഹിച്ചു.
എസ്.കെ.എസ്.ബി.വി പഴയന്നൂർ റെയ്ഞ്ച് ചെയർമാനും തിരുവില്വാമല മഹല്ല് ഖതീബുമായ സി.എം. ശഫീഖ് ഹുദവി ചുണ്ടമ്പറ്റ  സന്ദേശ പ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി മദ്രസ പൂന്തോട്ടനിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനം മഹല്ല് പ്രസിഡന്റ് മുജീബും, ജോയിന്റ് സെക്രട്ടറി സുലൈമാൻ കാരപ്പറമ്പിലും നിർവഹിച്ചു. അഷ്റഫ് അൻവരി, ഷക്കീർ ഹുസൈൻ സഖാഫി, അബ്ദുസ്സലാം വഹബി, പി.ടി.എ പ്രസിഡന്റ് ഷാഹുൽ ഹമീദ് കെ., നിസാം മുഹമ്മദ് പി.എ., മുഹമ്മദ് കുട്ടി എന്നിവരും 
വിദ്യാർത്ഥികളായ അൻസിൽ, സ്വഫുവാൻ മുഹമ്മദ്, അൽഫഹദ്, യാസീൻ അഷ്റഫ്, സിനാൻ, ഷമീം, ഹിഷാം എന്നിവർ ഉൾപ്പെടെ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍