കരുവന്നൂർ സഹകരണ ബാങ്ക് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് ഫോർവേഡ് ബ്ലോക്ക് തൃശ്ശൂർ കോർപ്പറേഷൻ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
കരുവന്നൂർ സഹകരണ ബാങ്ക് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി. പരിശോധനയ്ക്കു വിധേയനായ കുന്നംകുളം എം.എൽ.എ. എ.സി. മൊയ്തീൻ ഇടതു രാഷ്ട്രീയത്തിന് അപമാനമാണെന്ന് ആൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ടി. മനോജ്കുമാർ അഭിപ്രായപ്പെട്ടു. എ.സി. മൊയ്തീൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂർ ജില്ലാ കമ്മിറ്റി സ്വരാജ് റൗണ്ടിൽ നടത്തിയ പ്രതിഷേധമാർച്ച് കോർപ്പറേഷൻ പരിസരത്ത് സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളും കർഷകരും എല്ലുമുറിയെ പണിയെടുത്ത് വറുതിയുടെ കാലത്ത് ഉപയോഗിക്കുവാൻ സ്വരുകൂട്ടിയ നിക്ഷേപങ്ങൾ കവർന്നെടുത്ത മുഴുവൻ കുറ്റക്കാരെയും കണ്ടെത്തി സ്വത്തുവകകൾ കണ്ടുകെട്ടി പാവപ്പെട്ടവർക്കു തിരികെ നൽകാൻ അധികാരികൾ തയ്യാറാകണമെന്നും മുഴുവൻ കുറ്റക്കാരെയും കാരാഗ്രഹത്തിൽ അടയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ സെക്രട്ടറി ലോനപ്പൻ ചക്കച്ചാംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.ബി. രതീഷ്, പ്രദീപ് മച്ചാടൻ, രമേഷ് ചന്ദേക്കാട്ട്, ആൽവിൻ ആന്റോ, നിതിൻ, സുഭാഷ് കുണ്ടന്നൂർ, പ്രേംജി ചാലക്കുടി, സജി, ടോണി ജോസ് മാവറ, വിഷ്ണു എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ