കിസാൻ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിളവെടുത്ത ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് ഉത്സവം ആഗസ്റ്റ് 18 വെള്ളിയാഴ്ച കാലത്ത് 9 മണിക്ക് കാഞ്ഞിരശ്ശേരി പ്രസ്ഥാൻ പ്രസിന് സമീപം നടക്കും.

കിസാൻ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിളവെടുത്ത ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് ഉത്സവം ആഗസ്റ്റ് 18 വെള്ളിയാഴ്ച കാലത്ത് 9 മണിക്ക് കാഞ്ഞിരശ്ശേരി പ്രസ്ഥാൻ പ്രസിന് സമീപം നടക്കും. വിളവെടുപ്പ് ഉത്സവം മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ മേലേടത്ത് നിർവഹിക്കുന്നതാണ്. കെ എസ് എസ്. ജില്ലാ പ്രസിഡണ്ട് സി.സി. മോഹൻദാസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ കൃഷി സോയിൽ ഓഫീസർ സുധീർ ബാബു, മുള്ളൂർക്കര കൃഷി ഓഫീസർ ശരണ്യ .കെ എന്നിവർ മുഖ്യ അതിഥികളായി പങ്കെടുക്കും. 

വാർഡ് മെമ്പർമാരായ പ്രതിഭ മനോജ്, സന്തോഷ് വി.വി., സി.ഡി.എസ്. ചെയർ പേഴ്സൺ ഓമന, സി.ഡി.എസ്. മെമ്പർ ഐഷ, കെ. എസ്. എസ്. ഭാരവാഹികളായ രവി. കെ, ഷാജു മാമ്പ്ര എന്നിവർ ചടങ്ങിൽ പങ്കുകൊള്ളും. വിളവെടുപ്പ് ഉത്സവത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി കെ. എസ്. എസ്. ഭാരവാഹികൾ അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.