ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …



1199   ചിങ്ങം 14

അവിട്ടം  / ചതുർദ്ദശി

2023  ആഗസ്റ്റ് 30, ബുധൻ

ആവണി അവിട്ടം 


ഇന്ന്;

                        രക്ഷാബന്ധൻ !

                       *******************

.                        മൂന്നാം ഓണം !


         ദേശിയ ചെറുകിട വ്യവസായ ദിനം

          **********************************


കാണാതായവരുടെ അന്തഃരാഷ്ട്ര ദിനം !

്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌

[മറ്റുള്ള രാജ്യങ്ങളിൽ അറിയാതെ ജയിലുകളിൽ ന്യായം കിട്ടാതെ കഴിയുന്നവരെ ഓർമ്മിക്കുന്നു]


അന്തഃദേശീയ 'തിമിംഗല സ്രാവ് ' ദിനം !

*****************************************

[Whale Shark ; ലോകത്തിലെ ഏറ്റവും വലിയ മത്സ്യം  പതിനഞ്ചു മീറ്റർ വരെ ഈ ഭീമൻ സ്രാവിനു നീളമുണ്ടാവും.  മെഡിറ്ററേനിയൻ ഒഴികെ മിക്ക കടലിലും ഇവയുടെ സാന്നിധ്യം ഉണ്ട്.]


                   ആമഗ്‌വിന്യ ഡേ !

                   ********************

[ Amagwinya Day; ഒരു ദക്ഷിണാഫ്രിക്കൻ റൊട്ടി വിഭവം ]


* തുർക്കി: വിജയ ദിനം !

* പെറു: ലിമയിലെ സെന്റ് റോസ് ദിനം

* ടാർടർസ്ഥാൻ: സ്വാതന്ത്ര്യദിനം

* കസാഖ്സ്ഥാൻ, sർക്സ്കൈകോസ്

  ദ്വീപ്: ഭരണഘടന ദിനം !

* USA;

Frankenstein Day !

National Beach Day

National Grief Awareness Day

National Holistic Pet Day

National Toasted Marshmallow Day

National Slinky Day



         *ഇന്നത്തെ മൊഴിമുത്ത്*

         ‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌

''കുടയ്ക്ക് മഴയെ നിർത്താനാവില്ല, എന്നാൽ മഴയേ അതിജീവിക്കാൻ നമ്മളെ സഹായിക്കും.

'ആത്മവിശ്വാസം' നമുക്ക് വിജയം നേടിത്തരണമെന്നില്ല എന്നാൽ ജീവിതത്തിൽ ഉണ്ടാവുന്ന ഏതൊരു വെല്ലുവിളികളേയും നേരിടാൻ അത് നമ്മളേ പ്രാപ്തമാക്കും''.


        [ - എ.പി.ജെ. അബ്ദുൽ കലാം ]

        *********************************


രാജ്യസഭാംഗവും കേന്ദ്രമന്ത്രിയും ഭാരരതീയ ജനതാപാർട്ടി  നേതാവും അഭിഭാഷകനുമായ രവിശങ്കർ പ്രസാദിന്റെയും  (1954).,


കാർട്ടൂണിസ്റ്റും, ചിത്രകാരനും, ഗ്രാഫിക് ഡിസൈനറുമായ ശേഖർ ഗുരേര  എന്ന ചന്ദർ ശേഖർ ഗുരേരയുടെയും   (1965),


ചലച്ചിത്ര ചിത്രീകരണത്തിന്  നൂതന മാർഗ്ഗമായ  മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് ചലച്ചിത്രരംഗത്ത് എത്തിയ സംവിധായകൻ സതീഷ് കളത്തിലിന്റെയും (1971),


1991-ൽ പുറത്തിറങ്ങിയ ലമ്ഹേ എന്ന ചലച്ചിത്രത്തിലും, 1997-ൽ പുറത്തിറങ്ങിയ പാർഡൈസ്‌ എന്ന ചലച്ചിത്രത്തിലും ബാലതാരമായി അഭിനയിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് തുടക്കം കുറിക്കുകയും 16-ആം വയസ്സുമുതൽ മോഡലിങ്ങ് രംഗത്ത് സജീവമാവുകയും തുടർന്ന് തുവ്വേ കാവാലി എന്ന തെലുങ്ക് സിനിമയിൽ നായികയായും  ഒട്ടനവധി ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം (ഡാദി കൂൾ), തമിഴ് സിനിമകളിൽ അഭിനയിക്കുകയും നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കുകയും ചെയ്ത.  പരസ്യ മോഡലും നടിയുമായ  റിച്ച പല്ലോദിന്റേയും (1980),


തീയേറ്റർ ആർട്ടിസ്റ്റും സിനിമ, ടെലിവിഷൻ മേഖകളിൽ സജീവ സാന്നിദ്ധ്യവുമായ അമേരിക്കൻ നടി എലിസബത്ത് ആഷ്‌ലിയുടെയും(1939) ജന്മദിനം !



ഇന്നത്തെ സ്മരണ !!!

***********************


വിദ്വാൻ കെ.പ്രകാശം മ. (1909 -1976)

ബിപിൻ ചന്ദ്ര മ. (1928-2014)

ഡോ.എം.എം.കൽബുർഗി മ.(1938-2015)

ദാരാ ഷിക്കോഹ് മ(1615-1659)

വിൽഹെം  വീൻ മ(1864 - 1928)

ജോസഫ്  തോംസൺ മ (1856 - 1940)


ഗോവിന്ദ് വല്ലഭ് പന്ത് ജ(1887 - 1961)

സർദാർ ഹുക്കം സിങ് ജ ( 1895 - 1983)

മേരി ഷെല്ലി(ഇംഗ്ലീഷ് കവയിത്രി)ജ.(1797-1851)

ഴാക് ലൂയി ദാവീദ് ജ(1748 -1825 )

ജേക്കബ്സ്  വാൻ ഹോഫ് ജ(1852-1911)


ചരിത്രത്തിൽ ഇന്ന് …

***********************


1574 - ഗുരു രാം ദാസ് നാലാമത്തെ സിഖ് ഗുരുവായി


1836 - സഹോദരന്മാരായ അഗസ്റ്റസ് ചാപ്പ്മാൻ അല്ലെനും ജോൺ കിർബി അല്ലെനും ബഫല്ലോ ബേയോയുടെ തീരപ്രദേശങ്ങളിൽ ഹ്യൂസ്റ്റൻ സ്ഥാപിച്ചു.


1945 - ജപ്പാനിൽ നിന്നു് ബ്രിട്ടീഷ്   സൈന്യത്തിന്റെ സഹായത്തോടെ ഹോങ്കോങ്ങിന് മോചനം.


1957 - തിരുവിതാംകൂർ സർവകലാശാല കേരള സർവകലാശാലയായി നിലവിൽവന്നു.


1569 - അക്ബറുടെ മൂത്ത പുത്രൻ സലിം മിർസ എന്ന സലിം രാജകുമാരൻ (ജഹാംഗീർ ) ഭൂജാതനായി


1659 - സ്വന്തം സഹോദരൻ ദാരാ ഷക്കോവിനെ ഔറംഗസീബ് വധിച്ചു.


1751 - ചന്ദാ സാഹിബിൽ നിന്ന് ബ്രിട്ടീഷുകാർ ആർക്കോട്ട് പിടിച്ചെടുത്തു.


1773 - പേഷ്വ നാരായണ റാവു വധിക്കപ്പെട്ടു.


1918 - ചെക്കോസ്ലോവാക്യ സ്വതന്ത്രമായി.


1928 - ലാഹോർ സമ്മേളനം. കോൺഗ്രസ് പുർണ സ്വരാജ് ആവശ്യപ്പെടുന്നു.


1963 - മോസ്കോ-വാഷിങ്ങ്ഡൻ ഹോട്ട്‌ ലൈൻ സ്ഥാപിതമായി


1967- Thurgood Marshall അമേരിക്കൻ സുപ്രീം കോടതി ജഡ്ജിയാകുന്ന ആദ്യ കറുത്ത വർഗക്കാരനായി.


1983 - ഇൻസാറ്റ് 1B വിക്ഷേപണം


1983 - Guion Stewart Bluford space ലെത്തുന്ന ആദ്യ ആഫ്രോ അമേരിക്കൻ വൃക്തിയായി


1991 - അസർബൈജാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.


1999 - ഈസ്റ്റ് തിമൂറിൽ ഇന്തോനേഷ്യയിൽ നിന്ന്‌ സ്വാതന്ത്ര്യം കിട്ടുന്നത് സംബന്ധിച്ച ഹിതപരിശോധന


2013 - സൈനികാവശ്യങ്ങൾക്കായുള്ള ജി സാറ്റ് 7 വിക്ഷേപിച്ചു


2014 - സൈന്യം അട്ടിമറി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ലെസോത്തോ പ്രധാനമന്ത്രി ടോം തബാനെ ദക്ഷിണാഫ്രിക്കയിലേക്ക് പലായനം ചെയ്തു .


2019 - 2019 എഫ് 2 സ്പാ ഫീച്ചർ റേസിനിടെ ഉണ്ടായ ഒരു വലിയ അപകടത്തിൽ യുവ ഡ്രൈവർ അന്റോയിൻ ഹ്യൂബർട്ട് വലിയ പരിക്കുകളോടെ മരിച്ചു. 


2021 - അവസാനമായി ശേഷിക്കുന്ന അമേരിക്കൻ സൈനികരും അഫ്ഗാനിസ്ഥാൻ വിട്ടു , യുദ്ധത്തിൽ യു.എസ് ഇടപെടൽ അവസാനിപ്പിച്ചു


ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌


***സംസ്ഥാനത്ത് 2 ദിവസം ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത


ചൊവ്വാഴ്‌ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും ബുധനാഴ്ച  ആലപ്പുഴ, എറണാകുളം ജില്ലകളിലുമാണ് മഞ്ഞ അലർട്ട്.  24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണുള്ളതെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്‌.


*** പ്രധാനമന്ത്രിയുടെ രക്ഷാബന്ധന്‍- ഓണ സമ്മാനം’: പാചകവാതക വില 200 കുറച്ച് കേന്ദ്രസര്‍ക്കാര്‍.


ഇതോടെ, പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതി പ്രകാരമുള്ളവർക്ക് ഇളവ് 400 രൂപയായി ഉയരും. ഗാർഹിക സിലിണ്ടർ ഉപയോ​ഗിക്കുന്ന എല്ലാവർക്കും പ്രയോ​ജനം കിട്ടും. വിലക്കയറ്റം വളരെ ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. 


*** ബിജെപി ദേശീയ സെക്രട്ടറിയും എ കെ ആന്‍റണിയുടെ മകനുമായ അനിൽ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു. 


 നേരത്തെ ദേശീയ സെക്രട്ടറിയായി നിയമിച്ചിരുന്നു. ഈ സ്ഥാനത്തോടൊപ്പം ദേശീയ വക്താവിന്റെ സംഘടനാ ചുമതല കൂടി വഹിക്കുമെന്ന്  ബിജെപി ദേശീയ അദ്ധ്യക്ഷൻ നഡ്ഡ അറിയിച്ചു.  ദേശീയ ഉപാദ്ധ്യക്ഷനായി അബ്ദുള്ളകുട്ടി തുടരുമെന്നും അറിയിച്ചിരുന്നു.



Mപ്രാദേശികം

***************


***സരോജിനി ബാലാനന്ദൻ അന്തരിച്ചു


ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവും സിപിഐ എം മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ സരോജിനി  ബാലാനന്ദൻ (86) അന്തരിച്ചു. സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗമായിരുന്ന അന്തരിച്ച ഇ ബാലാനന്ദന്റെ ഭാര്യയാണ്‌. മക്കൾ സുലേഖ, സുനിൽ, സരള, പരേതയായ സുശീല. സംസ്കാരം വിദേശത്തുള്ള മകൻ വന്നതിന് ശേഷം. മൃതദേഹം പറവൂർ ഡോൺ ബോസ്കൊ ആശുപത്രി മോർച്ചറിയിൽ.


സരോജിനി ബാലാനന്ദന്റെ  നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.


***ഉത്രാട ദിനത്തിൽ 116 കോടിയുടെ മദ്യ വിൽപ്പന; 


 കഴിഞ്ഞ വർഷം 112 കോടിയുടെ മദ്യവിൽപനയായിരുന്നു നടന്നത്. ഇക്കുറി നാലു കോടിയുടെ അധിക വില്പനയാണ് ഉണ്ടായിരിക്കുന്നത്.


ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. 1.06 കോടി രൂപയുടെ മദ്യം. രണ്ടാം സ്ഥാനം കൊല്ലം ആശ്രാമം ഔട്ട് ലെറ്റാണ്. 1.01 കോടി രൂപയുടെ മദ്യമാണ് ഇവിടെ നിന്ന് വിറ്റത്.


***ഗ്രോ വാസുവിന് ഐക്യദാര്‍ഢ്യവുമായി തിരുവോണ നാളില്‍ കോഴിക്കോട്ട് ഉപവാസ സമരം


 കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്‍റിനു സമീപമാണ് സമരം നടക്കുന്നത്. ​ഒരു കൂട്ടം മനുഷ്യാവകാശ പ്രവർത്തകരും വിവിധ സംഘടനാ പ്രതിനിധികളുമാണ് കോഴിക്കോട്ട് സമരം നടത്തിയത്. സർക്കാർ കേസ് പിൻവലിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.


*** സുധാകരൻ ബുധനാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകില്ല; 


പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് തിരക്കും ബാങ്ക് രേഖകള്‍ ഹാജരാക്കുന്ന കാര്യത്തില്‍ വന്ന ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടിയാണ്   ചോദ്യം ചെയ്യലിന് മറ്റൊരു ദിവസം ഹാജരാകാമെന്ന് സുധാകരൻ അറിയിച്ചത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സെപ്റ്റംബർ 5നു ശേഷമുള്ള ഏതെങ്കിലും ദിവസം ഹാജരാകാമെന്ന് ഇഡിക്കു നൽകിയ കത്തിൽ സുധാകരൻ വ്യക്തമാക്കി.


*** നിഖിൽ പൈലി പ്രചാരണത്തിന്‌ വന്നതിൽ എന്താണ് തെറ്റ്; കൊലക്കേസ് പ്രതിയെ ന്യായീകരിച്ച് ചാണ്ടി ഉമ്മൻ


ഇടുക്കി പൈനാവ്‌ എൻജിനീയറിങ്‌ കോളേജിലെ എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ നിഖിൽ പൈലിയാണ്  പുതുപ്പള്ളിയിൽ നേതാക്കൾക്കൊപ്പം പ്രചാരണരംഗത്തുള്ളത്. ചാണ്ടി ഉമ്മനൊപ്പവും യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന നേതാക്കളായ കെ എസ്‌ ശബരിനാഥൻ, റിജിൽ മാക്കുറ്റി എന്നിവർക്കൊപ്പവും ഇരിക്കുന്ന നിഖിൽ പൈലിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

നിഖിൽപൈലി വന്നതിൽ എന്താണ് തെറ്റെന്നും നിഖിൽ കുറ്റക്കാരനെന്ന് തെളിഞ്ഞിട്ടില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.


***തിരുവോണ ദിവസവും ജോലി; ആരോഗ്യ പ്രവർത്തകരെ സന്ദർശിച്ച്  ആരോ​ഗ്യമന്ത്രി ഓണസമ്മാനങ്ങൾ നൽകി.


 തിരുവനന്തപുരം മെഡിക്കൽ കോളേജിലും എസ്എടിയിലും ജനറൽ ആശുപത്രിയിലും സന്ദർശനം നടത്തി.  150 ഓളം ലാസ്റ്റ് ഗ്രേഡ് ജീവനക്കാരാണ് മെഡിക്കൽ കോളേജിലും എസ്എടിയിലുമായി തിരുവോണ ദിവസം ആദ്യ ഷിഫ്റ്റിൽ സേവനമനുഷ്ഠിച്ചത്. അവർക്ക് മന്ത്രി വസ്ത്രങ്ങൾ സമ്മാനിച്ചു. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. നിസാറുദീൻ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.


***കരിപ്പൂരിൽ 43 കോടിയുടെ ലഹരിമരുന്നുമായി യുവാവ് പിടിയിൽ


കെനിയയിലെ നെയ്‌റോബിയില്‍ നിന്ന് വന്ന ഉത്തര്‍പ്രദേശ് മുസാഫര്‍നഗര്‍ സ്വദേശി രാജീവ്കുമാറാണ് പിടിയിലായത്. ചൊവ്വാഴ്‌ച രാവിലെ ഷാര്‍ജയില്‍നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്.


***കാസര്‍ഗോഡ് കുമ്പളയില്‍ പൊലീസ് പിന്തുടര്‍ന്ന കാര്‍ അപകടത്തില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു. മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍.


 അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ഇന്നലെ തന്നെ കാസര്‍ഗോഡ് ഡിവൈഎസ്പി അന്വേഷണം പൂര്‍ത്തിയാക്കിയിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷമുള്ള നടപടിയാണിത്. എസ്ഐ രജിത് സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ രഞ്ജിത്ത്, ദീപു എന്നിവരെയാണ് സ്ഥലം മാറ്റിയത്.


ദേശീയം

***********


***ചന്ദ്രന്റെ ഉപരിതലത്തിൽ സൾഫർ അടക്കമുള്ള മൂലകങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാൻ 3; ഇനി ഹൈഡ്രജൻ കണ്ടെത്താൻ ശ്രമം


റോവറിലെ ശാസ്ത്ര ഉപകരണമായ ലിബ്സ് ആണ് കണ്ടെത്തൽ നടത്തിയത്. സൾഫറിന് പുറമെ, അലുമിനിയം, കാൽസ്യം, ക്രോമിയം, ഇരുമ്പ്, ടൈറ്റാനിയം, സിലിക്കൺ, മഗ്നീഷ്യം എന്നീ മൂലകങ്ങളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. 


***നിതീഷ് ഇല്ല, ജെഡിയുവിന്‍റെ അപ്രതീക്ഷിത നീക്കം; 'ഇന്ത്യ' കൺവീനർ സ്ഥാനത്തേക്ക്  'ഖർഗെ വരട്ടെ' !


ദില്ലി: അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂപീകരിച്ച സഖ്യമായ ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) യുടെ കൺവീനർ സ്ഥാനം ആർക്കാകും എന്നത് ഇപ്പോഴും ചർച്ചകളിലാണ്‌. 26 പാര്‍ട്ടികളുള്ള 'ഇന്ത്യ' സഖ്യം ഇക്കാര്യത്തിൽ ഒരു സമന്വയത്തിലെത്തുക എങ്ങനെയാകും എന്നതാണ് രാഷ്ട്രീയ ഇന്ത്യ ഉറ്റുനോക്കുന്നത്.  ഉദ്ദവ് വിഭാഗം ശിവസേന നേതാക്കളടക്കമുള്ളവർ ജെ ഡി യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്‍റെ പേര്‌ കൺവീനർ സ്ഥാനത്തേക്ക് പരസ്യമായി നിർദ്ദേശിച്ചിരുന്നു. എന്നാൽ ശിവസേനയടക്കമുള്ളവരുടെ ആവശ്യം നിരാകരിച്ചുകൊണ്ടും കൺവീനർ സ്ഥാനത്തേക്ക് മറ്റൊരു പേര് നിർദ്ദേശിച്ചും ജെ ഡി യു ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.


***വിഭജന സമയത്ത് എന്തുകൊണ്ട് പാകിസ്ഥാനിലേക്ക് പോയില്ലെന്ന് ചോദിച്ച് വിദ്യാർത്ഥികളെ അധിക്ഷേപിച്ച അധ്യാപികയ്ക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. 


ഡൽഹി ​ഗാന്ധിന​ഗറിലെ സർക്കാർ സർവോദയ ബാല വിദ്യാലയത്തിലെ നാല് വിദ്യാർത്ഥികളാണ് അധ്യാപിക ഹേമ ഗുലാത്തിക്കെതിരെ ആരോപണമുന്നയിച്ചത്. ആരോപണങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.


***ദളിതരെ കെട്ടിത്തൂക്കി മർദിച്ച സംഭവം ; 3 പേർ അറസ്റ്റിൽ


മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിൽ നാല് ദളിത്‌ യുവാക്കളെ മരത്തിൽ തലകീഴായി കെട്ടിത്തൂക്കി മർദിച്ച സംഭവത്തിൽ മൂന്നു പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. അഹമ്മദ്‌നഗറിലെ ശ്രീരാംപുർ താലൂക്കിലെ ഹരേഗാവ് ഗ്രാമത്തിൽ ആടിനെയും പ്രാവിനെയും മോഷ്ടിച്ചെന്നാരോപിച്ചാണ്‌ ആറംഗസംഘം ദളിത്‌ യുവാക്കളെ ക്രൂരമായി മർദിച്ചത്‌. സംഭവത്തിൽ പ്രധാന പ്രതി യുവരാജ്‌ ഗലാൻഡെ (35) ഉൾപ്പെടെ മൂന്നു പേരെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌.


അന്തർദേശീയം

*******************


***ഫ്ലോറിഡ: ഇഡാലിയ ചുഴലിക്കാറ്റിന്‍റെ ഭീഷണിയിൽ ഫ്ലോറിഡ. 


മണിക്കൂറിൽ 120 കിമി. വേഗതയുള്ള കാറ്റുമായി ക്യൂബയിൽ നിന്ന് നീങ്ങുന്ന 'ഇഡാലിയ' നാളെ ഫ്ലോറിഡയിൽ നിലം തൊട്ടേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനെത്തുടർന്ന് ഫ്ലോറിഡയിലെ ടാമ്പ നഗരത്തിലും സമീപ പ്രദേശങ്ങളിലും കനത്ത ജാഗ്രതയും തയ്യാറെടുപ്പുകളുമാണ് നടത്തുന്നത്. കാറ്റഗറി മൂന്ന് ചുഴലിക്കാറ്റായ 'ഇഡാലിയ' ഫ്ലോറിഡയിൽ നിലം തൊട്ടാൽ കനത്ത മഴക്കും, വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിനെത്തുടർന്ന് പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ഫ്ലോറിഡയിൽ ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്


*** തോഷഖാന അഴിമതി കേസിലെ മൂന്ന് വർഷം തടവ് ശിക്ഷ മരവിപ്പിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി വിധി.


 പക്ഷേ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ജയിലിൽ തന്നെ തുടരേണ്ടി വരും. രഹസ്യ നിയമം ലംഘിച്ചെന്ന കേസിൽ നിലവിൽ തടവിൽ കഴിയുന്നത് കൊണ്ട് ഇമ്രാന് ജയിലിൽ നിന്ന് പുറത്തിറങ്ങാനാവില്ല.  രഹസ്യനിയമം ലംഘിച്ചെന്ന കേസിൽ ഇമ്രാൻ ഖാനെ നാളെ കോടതിയിൽ ഹാജരാക്കും.


***ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തി ചൈന ഭൂപടം പ്രസിദ്ധീകരിച്ച സംഭവം; പ്രതിഷേധം അറിയിച്ച് ഇന്ത്യ


  ജി20 ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് ദില്ലിയിൽ എത്താനിരിക്കെയാണ് വീണ്ടും പ്രകോപനവുമായി ചൈന രംഗത്തെത്തിയത്. അരുണാചൽ പ്രദേശും അക്സായി ചിനും ചൈനീസ് പ്രദേശങ്ങൾ ആണെന്ന് വ്യക്തമാക്കുന്ന ഭൂപടമാണ് ചൈന പുറത്തിറക്കിയത്


***പഠിക്കാനായി ദുബായിലേക്ക് പോകാനൊരുങ്ങിയ അഫ്ഗാന്‍ പെണ്‍കുട്ടികളുടെ യാത്ര താലിബാന്‍ തടഞ്ഞു.


സ്ത്രീകള്‍ക്ക് സര്‍വകലാശാലയില്‍ താലിബാന്‍ പ്രവേശനം നിഷേധിച്ചതോടെ, തന്റെ ആകെയുള്ള പ്രതീക്ഷ സ്‌കോളര്‍ഷിപ്പോടെ വിദേശത്ത് പഠിക്കുകയെന്നതായിരുന്നു എന്നും എന്നാൽ താലിബാൻ തടഞ്ഞതോടെ വിമാനത്താവളത്തില്‍ നിന്ന് തിരികെ പോകേണ്ടി വന്നെന്നും വിദ്യാർത്ഥികളിലൊരാൾ ബിബിസിയോട് പറഞ്ഞു. തങ്ങളെ എതിര്‍ക്കുന്ന സ്ത്രീകളെ താലിബാന്‍ ശക്തമായി അടിച്ചമര്‍ത്തുകയാണ് ചെയ്യുന്നതെന്നും 20 കാരിയയായ അഫ്ഗാന്‍ അഫ്ഗാന്‍ വിദ്യാര്‍ഥിനി കൂട്ടിച്ചേർത്തു.


***നവദമ്പതികള്‍ക്ക് വിവാഹ സമ്മാനമായി ധനസഹായം പ്രഖ്യാപിച്ച് കിഴക്കന്‍ ചൈനയിലെ പ്രാദേശിക ഭരണകൂടം.


 ദമ്പതികളില്‍ വധുവിന് പ്രായം 25 വയസോ അതില്‍ താഴെയോ ആണെങ്കില്‍ 1,000 യുവാനാണ് (11,000 രൂപ) ലഭിക്കുക. ചാങ്ഷാന്‍ കൗണ്ടിയുടെ വീചാറ്റ് അക്കൗണ്ടിലാണ് ഇതുസംബന്ധിച്ച നോട്ടീസ് പ്രസിദ്ധീകരിച്ചത്. ജനനനിരക്ക് കുറയുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടെ യുവാക്കളെ വിവാഹം കഴിക്കാന്‍ പ്രേരിപ്പിക്കുന്നതിനാണ് പുതിയ നടപടി.

ആദ്യ വിവാഹങ്ങള്‍ക്ക് ‘പ്രായത്തിന് അനുയോജ്യമായ വിവാഹവും കുട്ടികളെ പ്രസവിക്കുന്നതും’ പ്രോത്സാഹിപ്പിക്കാനാണ് പ്രതിഫലമെന്ന് നോട്ടീസില്‍ പറയുന്നു. ഗര്‍ഭം ധരിച്ച സ്ത്രീകള്‍ക്ക് സഹായം, ശിശു സംരക്ഷണം, കുട്ടികളുടെ വിദ്യാഭ്യാസ സബ്‌സിഡി എന്നിവയും നല്‍കുന്നു.


കായികം

************


***ഏഷ്യാ കപ്പിന്‌  ഇന്ന് തുടക്കം ; ഇന്ത്യ ശനിയാഴ്ച പാകിസ്ഥാനോട്


മുൾട്ടാൻ; ഏഷ്യാ കപ്പ്‌ ഏകദിന ക്രിക്കറ്റിന്‌ ഇന്ന് തുടക്കം. ഒക്‌ടോബർ ആദ്യവാരം ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിന്‌ തയ്യാറെടുക്കാനുള്ള അവസാനവേദിയാണിത്‌. പാകിസ്ഥാനിലും ശ്രീലങ്കയിലുമായാണ്‌ മത്സരങ്ങൾ. നാളെ ഉദ്‌ഘാടന മത്സരത്തിൽ പാകിസ്ഥാൻ നേപ്പാളിനെ നേരിടും.


വാണിജ്യം

************


*** ഇന്നലെ സ്വർണവില വർദ്ധിച്ചു. ഒരു പവൻ സ്വർണത്തിന് ഇന്നലെ 160 രൂപയാണ് കൂടിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നലത്തെ വിപണി വില 43,760 രൂപയാണ്.


***ഗോ ഫസ്റ്റിൽ സാമ്പത്തിക പ്രതിസന്ധി തുടരുന്നു, സർവീസുകൾ വീണ്ടും നിർത്തലാക്കി


രാജ്യത്തെ പ്രമുഖ ബജറ്റ് കാരിയർ വിമാന സർവീസായിരുന്ന ഗോ ഫസ്റ്റ് വീണ്ടും ഫ്ലൈറ്റുകൾ റദ്ദാക്കി. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഓഗസ്റ്റ് 31 വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍