ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
1199 ചിങ്ങം 10
തൃക്കേട്ട / ദശമി
2023 ആഗസ്റ്റ് 26, ശനി
ഇന്ന് ;
National Women’s Equality Day,
്്്്്്്്്്്്്്്്്്്്്്്്്്്
[സ്ത്രീ സമത്വ ദിനo ; 1920ൽ അമേരിക്കൻ ഭരണഘടനയിൽ 19 ആം ഭേദഗതി എഴുതി ചേർത്ത പ്രകാരം വോട്ട് ചെയ്യാൻ ഉള്ള ലിംഗവിവേചനം നിർത്തലാക്കി. ]
അന്തഃദേശീയ 'കോസ്പ്ലേ' ദിനം !
************************************
[ International Cosplay Day; ഒരു സിനിമ, പുസ്തകം അല്ലെങ്കിൽ വീഡിയോ ഗെയിമിൽ നിന്നുള്ള ഒരു കഥാപാത്രത്തെപ്പോലെ വസ്ത്രം ധരിക്കുന്ന രീതി.]
* നമീബിയ : ഹീറോസ് ഡേ !
* പപ്പുവ ന്യൂ ഗ്വിനിയ അനുതാപ ദിനം !
* In USA ;
* National Dog Day
* National Toilet Paper Day
* National Cherry Popsicle Day
* National Webmistress Day
* National Franchise Appreciation Day
* ഇന്നത്തെ മൊഴിമുത്തുകൾ*
്്്്്്്്്്്്്്്്്്്്്്്്്
"ഇന്നു നമ്മുടെ ഭവനങ്ങൾ സാമ്പത്തിക ഭദ്രതയും സാമൂഹിക മുന്നേറ്റവും കൈവരിച്ചിട്ടുണ്ട്. പക്ഷേ, സ്നേഹത്തിന്റെ കാര്യത്തിൽ ദരിദ്രമാണ്, മാത്രമല്ല പലയിടത്തും ഒരു പോർക്കളമായി മാറുകയും ചെയ്യുന്നു. മദർ അനുശാസിക്കുന്നത് കരയും കടലും കടന്നു മറ്റു രാജ്യത്തുള്ളവരെ സ്നേഹിക്കാനും സേവിക്കാനും സന്നദ്ധരാകുന്നതിനു മുൻപേ സ്വന്തം ഭവനത്തിലുള്ളവരെയും അടുത്ത ബന്ധുക്കളെയും അയാൽക്കാരെയും സ്നേഹിക്കാൻ കഴിയേണ്ടതാണ് എന്നാണ്. ഫ്ലാറ്റ് സംസ്കാരം വ്യാപകമാകുന്തോറും ഓരോ ഭവനവും അവരവരുടെ ‘സെല്ലിൽ’ ഒതുങ്ങി കഴിയുന്ന അവസ്ഥയിലാണ് എത്തിയിരിക്കുന്നത്."
. [ - മദര്‍ തെരേസ ]
*************************
10 മിറ്റർ എയർ പിസ്റ്റളിലും 50 മിറ്റർ എയർ പിസ്റ്റളിലും മത്സരിക്കുന്ന നേപ്പാൾ വംശജനായ ഇന്ത്യൻ ഷൂട്ടിങ്ങ് താരം ജിത്തു റായ് യുടെയും (1987),
ഇന്ത്യൻ രാഷ്ട്രീയ നേതാവും മൃഗാവകാശ പ്രവർത്തകയും പരിസ്ഥിതി പ്രവർത്തകയും മുൻ പത്ര പ്രവർത്തകയും അന്തരിച്ച രാഷ്ട്രീയ നേതാവ് സഞ്ജയ് ഗാന്ധിയുടെ ഭാര്യയും ആയ മേനകാ ഗാന്ധിയുടെയും (1956),
മുസ്ലിം ലീഗ് നേതാക്കന്മാരിലൊരാളും 2011-2016 കേരള നിയമസഭയിലെ പഞ്ചായത്ത്, സാമൂഹിക ക്ഷേമം എന്നീ വകുപ്പുകളുടെ മന്ത്രിയും പ്രതിപക്ഷ ഉപനേതാവുമായ ഡോ.എം.കെ. മുനീറിന്റെയും(1962)
ഒരു അമേരിക്കൻ നടിയും തിരക്കഥാകൃത്തും നിർമ്മാതാവുമായ രണ്ട് പ്രൈംടൈം എമ്മി അവാർഡുകളും രണ്ട് അക്കാദമി അവാർഡുകൾക്കും രണ്ട് ഗോൾഡൻ ഗ്ലോബ് അവാർഡുകൾക്കുമുള്ള നോമിനേഷനുകൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾനേടിയ മെലിസ ആൻ മക്കാർത്തിയുടേയും (1970),
ഒരു അമേരിക്കൻ നടിയും ഗായികയും ടെലിവിഷൻ വ്യക്തിത്വവുമായ ലോറൻ കെയാന "കെകെ'' പാമർൻ്റേയും (1993),
ഒരു അമേരിക്കൻ നടനായ ക്രിസ്റ്റഫർ വൈറ്റ്ലോ പൈൻൻ്റേയും(1980 ) ,
ഒരു അമേരിക്കൻ നടനും 1990കളിലെ ഏറ്റവും വിജയകരമായ ബാലതാരങ്ങളിൽ ഒരാളായ മക്കാലെ മക്കാലെ കുൽക്കിൻ കുൽക്കിൻ്റേയും ( 1980 ) ജന്മദിനം !
ഇന്നത്തെ സ്മരണ !!!
*************************
ബാലൻ കെ. നായർ മ. (1933 - 2000)
കെ.കെ ഹരിദാസ് മ. (1965-208)
റെയ്മൺ പണിക്കർ മ. (1918 - 2010)
സി.എം.എസ്. ചന്തേര മ. (1933 - 2012)
പാലയാട് യശോദ മ. (1946 - 2014)
സെസ്ഷൂ ടോയോ മ. (1420 - 1506)
ബ്രഹ്മാനന്ദ ശിവയോഗി ജ. (1852-1929)
സി.ആര്. കേശവന് വൈദ്യർ (ശങ്കരൻ നായർ സി.എം) ജ. (1904-1997)
ചെറുകാട് (ഗോവിന്ദപിഷാരോടി) ജ. (1914-1976)
ആന്റണി ഈസ്റ്റ്മാന് ജ. (1946-2021)
ജെ. വില്യംസ് ജ. (1948-2005)
തിരു. വി. കല്യാണസുന്ദരം ജ.(1883- 1953)
ശ്രീനാഥ് ജ. (1956- 2010)
മദർ തെരേസ ജ. (1910 - 1997)
ഓംപ്രകാശ് മുൻജൽ ജ. ( 1928- 2015)
ലാവോസിയർ ജ. (1743 -1794)
ആൽബെർട്ട് സാബിൻ ജ. (1906 -1993)
ചരിത്രത്തിൽ ഇന്ന് …
************************
ബി.സി.ഇ. 55 - ജൂലിയസ് സീസർബ്രിട്ടണിൽ അധിനിവേശം നടത്തി.
1303 - അലാവുദ്ദീൻ ഖിൽജി ചിറ്റോർ കോട്ട കീഴടക്കി. രജപുത്ര സ്ത്രീകളുടെ 'കൂട്ട ജോഹർ'ന് (അഭിമാനം രക്ഷിക്കാൻ തീയിൽ ചാടി ആത്മഹത്യ ചെയ്യൽ ) കാരണമായി !
1852 - INC ക്ക് മുന്നോടിയായ ബോംബെ അസോസിയേഷൻ നിലവിൽ വന്നു.
1858 - കമ്പി വഴിയുള്ള ആദ്യ വാർത്താ പ്രക്ഷേപണം.
1883 - ഇന്തോനേഷ്യയിലെ ജാവയ്ക്കും സുമാത്രയ്ക്കുമിടയിലെ ക്രാക്കത്തോവ അഗ്നി പർവ്വതം അവസാനമായി പൊട്ടിത്തെറിച്ചു.
1914 - കൊൽക്കത്താ തുറമുഖത്ത് ബ്രിട്ടിഷ് ആയുധങ്ങൾ ഇന്ത്യൻ പോരാളികൾ കൊള്ളയടിച്ചു.
1919 - ആദ്യത്തെ അന്തർ ദേശീയ വിമാന സർവീസ് ലണ്ടനും പാരീസിനുമിടയിൽ തുടങ്ങി.
1920 - സ്ത്രീകൾക്ക് വോട്ടവകാശം നൽകിക്കൊണ്ട് അമേരിക്കൻ ഭരണഘടനയിലെ പത്തൊമ്പതാം ഭേദഗതി
1921 - മലബാർ കലാപത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരിൽ വെച്ച് ബ്രിട്ടീഷ് സൈന്യവുമായി നടന്ന ഒരു പോരാട്ടമാണ് പൂക്കോട്ടൂർ യുദ്ധം
1927 - ഇന്ത്യയിലെ രണ്ടാമത് റേഡിയോ നിലയം കൊൽക്കത്തയിൽ പ്രക്ഷേപണം തുടങ്ങി.
1955 - ടെന്നിസ് മത്സരം ആദ്യമായി കളറിൽ ടെലിവിഷൻ സംപ്രഷണം നടത്തി. യു എസ് എ Vs ഓസ്ട്രേലിയ മത്സരമായിരുന്നു.
1955 - ഇന്ത്യൻ സിനിമാ ചരിത്രത്തിലെ അത്ഭുതമായ സത്യജിത് റേയുടെ 'പാഥേർ പാഞ്ചാലി' റിലിസ് ചെയ്തു.
1957 - ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി സോവിയറ്റ് യൂണിയൻ പ്രഖ്യാപിച്ചു.
1966 - പൂർണ്ണ പബ്ലിക്കേഷൻസ് ആരംഭം
1966 - 24 വർഷം നീണ്ട നമീബിയൻ സ്വാതന്ത്യ സമരത്തിന് തുടക്കം. നമീബിയയിൽ ഈ ദിനം hero day ആയി ആചരിക്കുന്നു.
1976 - റെയ്മണ്ട് ബാരെ ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
1978 - Sigmaund John (USSR സഹായത്തോടെ ) ബഹിരാകാശ യാത്ര നടത്തുന്ന പ്രഥമ ജർമൻകാരനായി മാറി
1989 - ദേശിയ പവർ ലിഫ്റ്റിങ് ചാമ്പ്യൻ ഷിപ്പിൽ സുമിതാ ലാഹ 227.5 കിലോ ഉയർത്തി ചരിത്രം സൃഷ്ടിച്ചു.
1994 - ബ്രിട്ടനിൽ ആർതർ കോൺഹിൽ എന്ന വ്യക്തിക്ക് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഹൃദയം വച്ചു പിടിപ്പിച്ചു.
1996- യു എസ് പ്രസിഡണ്ട് ബിൽ ക്ലിൻറൺ welfare reforms act ൽ ഒപ്പിട്ടു.
1999 - 43.18 സെക്കന്റു കൊണ്ട് 400 മീറ്റർ ഓടി മൈക്കേൽ ജോൺസൻ ചരിത്രം കുറിച്ചു.
2010 - ഇന്ത്യൻ രൂപയുടെ ചിഹ്നത്തിന് കേന്ദ്ര സർക്കാരിൻറെ അംഗീകാരം ലഭിച്ചു.
2015 - വിർജീനിയയിലെ മോനെറ്റയിൽ ഒരു തത്സമയ റിപ്പോർട്ട് നടത്തുന്നതിനിടെ രണ്ട് യുഎസ് മാധ്യമ പ്രവർത്തകരെ മുൻ സഹപ്രവർത്തകൻ വെടിവച്ച് കൊന്നു.
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്്്്്്്
***ചന്ദ്രനിൽ റോവർ നടന്നുതുടങ്ങി ; ഡാറ്റകൾ ഐഎസ്ആർഒക്ക് ലഭിച്ചു തുടങ്ങി
ചന്ദ്രനിലെ ‘തെളിഞ്ഞ കാലാവസ്ഥ’യിൽ പര്യവേക്ഷണം രണ്ടുനാൾ പിന്നിട്ട് ലാൻഡറും റോവറും. ദക്ഷിണധ്രുവ രഹസ്യങ്ങളെ അടുത്തറിഞ്ഞ ചാന്ദ്രയാൻ 3ലെ ആദ്യ ഡാറ്റകൾ ഐഎസ്ആർഒക്ക് ലഭിച്ചുതുടങ്ങി. ചന്ദ്രന്റെ ഉപരിതലം, ഘടന, താപനില, നേർത്ത അന്തരീക്ഷം എന്നിവയെപ്പറ്റിയുള്ള നിർണായക വിവരം ലഭിച്ചതായാണ് സൂചന. ലഭിക്കുന്ന വിവരങ്ങൾ ശാസ്ത്രലോകം വരുംനാളുകളിൽ വിശദമായി പഠിക്കും.
***ഇത് നൂറ്റാണ്ടിലെ, ഏറ്റവും വരണ്ട ആഗസ്ത് ; 8 ജില്ലയിൽ ഉയർന്ന താപനില മുന്നറിയിപ്പ്
നിലവിലുള്ള വരണ്ട കാലാവസ്ഥ അടുത്ത രണ്ടാഴ്ചയും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം പ്രവചനം. ഇത് യാഥാർഥ്യമായാൽ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും കുറവ് മഴ ലഭിച്ച ആഗസ്താകും ഇത്. വെള്ളിയാഴ്ച കൊല്ലം, കോട്ടയം ജില്ലകളിൽ സാധാരണയിൽനിന്ന് അഞ്ച് ഡിഗ്രി വരെ ചൂട് ഉയർന്നു. ഉയർന്ന താപനില 36 ഡിഗ്രി വരെയായി. തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ ചൂട് നാല് ഡിഗ്രി വരെയും കൂടി 34 ഡിഗ്രിയായി. കണ്ണൂർ, എറണാകുളം, തൃശൂർ ജില്ലകളിൽ 33 ഡിഗ്രിവരെയും ചൂട് ഉയർന്നു. ഒമ്പത് ജില്ലകളിൽ ഇത്തവണ 63 ശതമാനം മുതൽ 41 ശതമാനം വരെ മഴക്കുറവ് രേഖപ്പെടുത്തി. പ്രധാന അണക്കെട്ടുകളിൽ ജലനിരപ്പ് സംഭരണശേഷിയുടെ പകുതിപോലും ഇപ്പോഴില്ല
***കലാമണ്ഡലത്തില്‍ പുതുചരിത്രം ; കൂടിയാട്ടം പഠിക്കാൻ ആദിവാസി വിദ്യാർഥിയും
ചെറുതുരുത്തി
യുനെസ്കോ അംഗീകരിച്ച കൂടിയാട്ടം അഭ്യസിക്കാൻ ആദിവാസി വിഭാഗത്തിൽനിന്നും ആദ്യമായാണ് ഒരു വിദ്യാർഥി കലാമണ്ഡലത്തിലെത്തുന്നത്. കാട്ടുനായ്ക്കർ വിഭാഗത്തിൽപ്പെട്ട വയനാട് തോണിക്കടവിൽ ചേകാടിതുറമ്പൂർ കോളനിയിൽ ഷരുൺ(16 ) ആണ് പ്ലസ് വൺ ക്ലാസിൽ പ്രവേശനം നേടിയത്. കൂടിയാട്ട വിഭാഗം അറുപതാം വാർഷികം ആഘോഷിക്കുന്ന വേളയിലാണിതെന്നതും ശ്രദ്ധേയം.
പ്രാദേശികം
***************
***ലോഡ് ഷെഡിങ് ഉണ്ടാകില്ല; സാധാരണക്കാര്‍ക്ക് ദോഷമില്ലാതെ വൈദ്യുതി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കും;
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. കേന്ദ്രം നിര്‍ദ്ദേശിച്ചതില്‍ നിന്നും വ്യത്യസ്തമായി ചെലവുകുറച്ച് പദ്ധതി നടപ്പാക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. ടോട്ടെക്സ് മാതൃക ഒഴിവാക്കുമെന്ന് യോഗത്തിനുപിന്നാലെ വൈദ്യുതി മന്ത്രി പറഞ്ഞു.
***പുതുപ്പള്ളി മണ്ഡലത്തില്‍ 'ഓണക്കിറ്റ്' വിതരണം നിര്‍ത്തിവെയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം
സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളാണ് ഇതു സംബസിച്ച് കോട്ടയം ജില്ല തിരഞ്ഞെടുപ്പ് ഓഫീസർക്ക് കത്ത് നല്‍കിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വരും വരെ കിറ്റ് വിതരണം നിര്‍ത്തിവെക്കാനാണ് തീരുമാനം
***വയനാട്ടിൽ തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 മരണം
വയനാട് തലപ്പുഴ കണ്ണോത്ത് മലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു. മരിച്ചവരെല്ലാം സത്രീകളാണ്. തേയിലത്തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽ പെട്ടത്. 14 പേർ വാഹനത്തിലുണ്ടായിരുന്നതായാണ് വിവരം. വളവ് തിരിയുന്നതിനിടെ ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞുവെന്നാണ് പ്രാഥമിക നിഗമനം.
***ദേശീയപാതയില്‍ ഇരുചക്ര വാഹനങ്ങള്‍ നിരോധിക്കണം; നിര്‍ദേശവുമായി ഗതാഗത സെക്രട്ടറി
സര്‍വീസ് റോഡിലൂടെ മാത്രം ഇരു ചക്രവാഹനങ്ങള്‍ അനുവദിച്ചാല്‍ മതി എന്നാണ് ബിജു പ്രഭാകര്‍ തന്റെ ശുപാര്‍ശയില്‍ സംസ്ഥാന സര്‍ക്കാരിനോട് പറഞ്ഞിരിക്കുന്നത്. ഇതിന്റെ കരട് നിര്‍ദേശമാണ് സര്‍ക്കാരിന് കൈമാറിയിരിക്കുന്നത്.
***എൻഐടിയിലും ഹൈടെക് പരീക്ഷ തട്ടിപ്പ് ; വിഎസ്എസ്സി മോഡൽ തട്ടിപ്പാണ് നടന്നതെന്ന് ഉദ്യോഗാർഥികൾ
എൻഐടിയിലെ അനധ്യാപക തസ്തികയിലേക്കുള്ള പരീക്ഷയിൽ നടന്നത് വിഎസ്എസ്സി മോഡൽ തട്ടിപ്പെന്ന് ഉദ്യോഗാർഥികൾ. കഴിഞ്ഞ മാസം നടന്ന പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇവർ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തുനൽകി. കഴിഞ്ഞ 10 മുതൽ 13 വരെയാണ് ചാത്തമംഗലത്തെ എൻഐടി ക്യാമ്പസിലെ അനധ്യാപക ജീവനക്കാരുടെ സ്ഥിരനിയമനത്തിന് ഒന്നാംഘട്ട പരീക്ഷ നടന്നത്. ഹരിയാന സ്വദേശികളായ രണ്ടുപേരാണ് ഹൈടെക് കോപ്പിയടിക്ക് അറസ്റ്റിലായത്. ഇയർ ബഡുകൾ, വായക്ക് അകത്ത് ഉപയോഗിക്കാവുന്ന മൈക്ക് എന്നിവയും പിടികൂടിയിരുന്നു. പരീക്ഷാ സമയത്ത് ഇവർ ഡൽഹിയിലേക്ക് ഫോൺ വിളിച്ചതായും കണ്ടെത്തി.
***ഓണാഘോഷത്തിനായി സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളും കൃഷിവകുപ്പും ചേർന്ന് നടത്തിയ പൂക്കൃഷി വൻവിജയം.
253.6 ഹെക്ടറിലായിരുന്നു കൃഷി. 501.5 ടൺ പൂവ് വിളവെടുത്തു. മഞ്ഞ, ഓറഞ്ച് ജമന്തിയും മുല്ലപ്പൂവുമാണ് കൃഷി ചെയ്തത്. കാസർകോട് ജില്ലയിൽ മാത്രമായിരുന്നു മുല്ലപ്പൂ കൃഷി.
അത്തം മുതലാണ് വിൽപ്പന ആരംഭിച്ചത്. പ്രത്യേകം തയ്യാറാക്കിയ സ്റ്റാളുകൾ ഇതിനായി തുറക്കുകയും ചെയ്തു. 100 രൂപ മുതലായിരുന്നു മിക്ക സ്ഥലത്തും വിൽപ്പന. തൊഴിലുറപ്പു തൊഴിലാളികളും കുടുംബശ്രീ പ്രവർത്തകരും കൃഷിയുടെ ഭാഗമായി. ആയിരത്തിൽ അധികം വരുന്ന മേളകളിലും പൂവിൽപ്പന പൊടിപൊടിക്കുകയാണ്. ഉത്രാടംവരെ വിൽപ്പനയുണ്ടാകും.
***മാധ്യമപ്രവര്ത്തകന് കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമനു സുപ്രീംകോടതിയില്‍നിന്നു തിരിച്ചടി.
കേസില്‍ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി തള്ളി. നരഹത്യാക്കുറ്റം ചുമത്താന്‍ തെളിവില്ലെന്നായിരുന്നു ശ്രീറാം വെങ്കിട്ടരാമന് അപ്പീലില്‍ പറഞ്ഞത്.
***മുദ്രാവാക്യം വിളിച്ച് ജയിലിലേക്ക്, കോടതയില്‍ സ്വയം വാദിച്ച് ഗ്രോവാസു,വിചാരണ തുടരും;
ഗ്രോ വാസുവിനെതിരായ കേസില്‍ കുന്ദമംഗലം കോടതി വിചാരണ നടപടികളിലേക്ക് കടന്നു. കേസില്‍ ഗ്രോ വാസു തന്നെയാണ് അദ്ദേഹത്തിന് വേണ്ടി വാദിക്കുന്നത്. കനത്തപോലീസ് കാവലിലാണ് ഗ്രോ വാസുവിനെ കോടതിയില്‍ എത്തിച്ചത്. പ്രതിക്കൂട്ടില്‍ ഇരിക്കാന്‍ കോടതി, അദ്ദേഹത്തിന് സ്റ്റൂള് നല്‍കിയെങ്കിലും ഗ്രോ വാസു സ്വീകരിച്ചില്ല.
***കിളിമാനൂർ കൊട്ടാരത്തിലെ വിശാഖം തിരുനാൾ സേതു തമ്പുരാട്ടി (105) അന്തരിച്ചു.
ഇന്ന് വൈകിട്ട് തൃപ്പുണിത്തുറയിൽ കൊച്ചുമകളുടെ വീട്ടിലായിരുന്നു അന്ത്യം.
സംസ്കാരം നാളെ രാവിലെ10മണിയ്ക്ക് തൃപ്പൂണിത്തുറയിൽ നടക്കും. പൂഞ്ഞാർ കൊട്ടാരത്തിൽ പരേതനായ പി.എ രാമവർമ്മ രാജയുടെ ഭാര്യ ആണ് സേതു തമ്പുരാട്ടി.
***കേണല്‍ ബേബി മാത്യു അന്തരിച്ചു.
പാലാ ചെത്തിമറ്റം സ്വദേശിയാണ്. കാര്‍ഗില്‍ യുദ്ധത്തില്‍ 255 ഫീല്‍ഡ് റെജിമെന്റിന്റെ കമാന്‍ഡിങ് ഓഫീസര്‍ ആയിരുന്നു. ആസാമിലെ ഉല്ഭ തീവ്രവാദികളെ അമര്‍ച്ച ചെയ്യുന്നതില്‍ ഇദ്ദേഹം മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. നിരവധി സൈനിക മെഡലുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട് .
ദേശീയം
***********
*** ചന്ദ്രയാൻ-3 ചന്ദ്രനിലൂടെ പ്രഗ്യാൻ റോവർ 8 മീറ്റർ ദൂരം യാത്ര ചെയ്തുവെന്നാണ് ഐ എസ് ആർ ഒ ട്വീറ്റിലൂടെ അറിയിച്ചു. റോവർ പേലോഡുകളായ എപിഎക്സ്എസ്, എൽഐബിഎസ് എന്നിവ ഓൺ ആക്കി. പ്രൊപ്പൽഷൻ മൊഡ്യൂൾ, ലാൻഡർ മൊഡ്യൂൾ, റോവർ എന്നിവയിലെ എല്ലാ പേലോഡുകളും പ്രവർത്തിക്കുന്നുണ്ട്', ഐ എസ് ആർ ഒ ട്വീറ്റിൽ പറഞ്ഞു
*** കവയിത്രി മധുമിത ശുക്ലയെ കൊലപ്പെടുത്തിയ കേസിൽ യുപി മുൻമന്ത്രി അമര്‍മണി ത്രിപാഠിയും ഭാര്യയും ജയിൽമോചിതരാകുന്നു.
ത്രിപാഠിയെ മോചിപ്പിക്കുന്നതിനുള്ള ഉത്തരവ് വ്യാഴാഴ്ച പുറത്തിറങ്ങി. കൂട്ടുപ്രതിയായ ഭാര്യ മധുമണി ത്രിപാഠിയും ജയിൽമോചിതയാകും. 17 വർഷത്തോളമായി ഇവർ ജയിൽ ശിക്ഷ അനുഭവിക്കുന്നുണ്ടെന്നും നല്ല സ്വഭാവം കണക്കിലെടുത്താണ് ഇപ്പോൾ പ്രതികളെ മോചിപ്പിക്കുന്നതെന്നുമാണ് ഉത്തർപ്രദേശ് സർക്കാരിന്റെ വാദം.
***മണിപ്പൂർ കലാപം: വിചാരണ അസമിൽ നടത്തണമെന്ന് സുപ്രീംകോടതി
നിലവിൽ സിബിഐ ആണ് കേസ് അന്വേഷിക്കുന്നത് . സിബിഐ കേസുകൾ കെെകാര്യം ചെയ്യുന്നതിന് 2 ജഡ്ജിമാരെ നിയമിക്കുവാൻ ഗുവാഹട്ടി ഹെെക്കോടതിയോട് നിർദ്ദേശിച്ചു. വിചാരണ ഓൺലെെനിൽ നടത്താം. ഇരകളുടെ മൊഴി രേഖപ്പെടുത്തണമെന്നും നിർദ്ദേശിച്ചു.
***ഭരണഘടനയുടെ 370-ാം അനുച്ഛേദം കേന്ദ്ര സർക്കാരിന്റെ ക്ഷേമപദ്ധതികൾ ജമ്മു കശ്മീരിലെ ജനങ്ങളിലേക്ക് എത്തുന്നതിന് തടസ്സമായിരുന്നെന്ന് കേന്ദ്ര സർക്കാർ.
സുപ്രീംകോടതി ഭരണഘടനാബെഞ്ച് മുമ്പാകെയായിരുന്നു കേന്ദ്രത്തിന്റെ വാദം. 370-ാം അനുച്ഛേദം റദ്ദാക്കിയതിനുശേഷം ക്ഷേമപദ്ധതികൾ ജനങ്ങളിലേക്ക് എത്താൻ തുടങ്ങിയെന്നും സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത വാദിച്ചു. ജമ്മു കശ്മീരിനു പുറമെ ഇന്ത്യൻ യൂണിയനിൽ ലയിച്ച മറ്റു നാട്ടുരാജ്യങ്ങൾക്കും ചില പ്രത്യേക അധികാരങ്ങൾ നൽകി. നാട്ടുരാജ്യങ്ങൾ യൂണിയനിൽ ലയിക്കുന്നതോടെ അവർക്കുണ്ടായിരുന്ന പരമാധികാരവും യൂണിയനിൽ ലയിക്കുകയായിരുന്നെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു.
അന്തർദേശീയം
*******************
***മോദിയ്ക്ക് ഗ്രാൻഡ് ക്രോസ് ഓഫ് ഓർഡർ ഓഫ് ഓണര്‍ നൽകി ഗ്രീസ്; ഇന്ത്യയ്ക്ക് ലഭിച്ച ആദരവെന്ന് പ്രധാനമന്ത്രി
ഏകദിന സന്ദർശനത്തിനായി നരേന്ദ്ര മോദി ഗ്രീസിലെത്തിയപ്പോഴാണ് പ്രസിഡന്റ് കാറ്ററിന സാകെല്ലർപോലു പുരസ്കാരം സമ്മാനിച്ചത്. ബഹുമതി സ്വീകരിച്ച മോദി ഗ്രീക്ക് പ്രസിഡന്റിന് നന്ദി പറഞ്ഞു. ഗ്രീസിലെ ജനങ്ങൾക്ക് ഇന്ത്യയോടുള്ള ആദരവാണ് ബഹുമതി തനിക്ക് സമ്മാനിച്ചതിലൂടെ വ്യക്തമാകുന്നതെന്നും ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞു.
*** വിദ്യാർഥി വിസയിൽ യുകെയിൽ എത്തിയ ഇന്ത്യൻ യുവാവിനെ ലണ്ടൻ ബ്രിഡ്ജിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി.
അഹമ്മദാബാദ് സ്വദേശി കുഷ് പട്ടേൽ എന്ന യുവാവിൻ്റെ മൃതദേഹമാണ് ലഭിച്ചത്. ഒൻപത് മാസമായി സ്റ്റുഡന്റ് വിസയിൽ യുകെയിൽ എത്തിയതായിരുന്നു യുവാവ്. യുവാവ് ജീവനൊടുക്കിയതാണെന്ന നിഗമനത്തിലാണ് പോലീസ്.
***പ്രിഗോഷിനെ വ്യോമാക്രമണത്തില്‍ യുഎസ് വധിച്ചതോ? ദുരൂഹത,
അമേരിക്കയുടെ രഹസ്യ എയര്‍ മിസൈല്‍ ആക്രമണത്തിലാണ് വിമാനം തകര്‍ന്നതെന്നും, പ്രിഗോഷിനെ വധിക്കാനായിരുന്നു ഈ ആക്രമണമെന്നുമാണ് കഴിഞ്ഞ ദിവസം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നത്.
"ആ വിവരങ്ങള്‍ ഞങ്ങള്‍ പരിശോധിച്ചിരുന്നു. പ്രിഗോഷിൻ മരിച്ചുവെന്ന കാര്യം ഉറപ്പാണ്.
എയര്‍ മിസൈലിലൂടെയാണ് പ്രിഗോഷിന് സഞ്ചരിച്ച വിമാനം തകര്‍ത്തതെന്ന കാര്യം തെറ്റാണ്. അതിന്റെ സൂചന പോലുമില്ല" ; പെന്റഗണ്‍ വക്താവ് പാറ്റ് റൈഡര്‍ അറിയിച്ചു. അതേസമയം പ്രിഗോഷിന്റെ മരണത്തില്‍ യാതൊരു പങ്കും ഞങ്ങള്‍ക്കില്ലെന്ന് യുക്രൈന് പ്രസിഡന്റ് വോള്‍ഡിമിര്‍ സെലിന്‍സ്കി അറിയിച്ചു
കായികം
************
***റസ്ലിങ് സൂപ്പർതാരവും ഡബ്ലുഡബ്ലുഇ മുൻ ചാമ്പ്യനുമായിരുന്ന ബ്രേ വയറ്റ് (Bray Wyatt -36) അന്തരിച്ചു.
ഹൃദയാഘാതമാണ് മരണകാരണ മെന്നാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച ഡബ്ലുഡബ്ലുഇയുടെ ചീഫ് കണ്ടന്റ് ഓഫീസറായ ട്രിപ്പിൾ എച്ചാണ് വയറ്റിന്റെ മരണവിവരം പുറത്തുവിട്ടത്. ആരോഗ്യം മോശമായതിനാൽ കഴിഞ്ഞ കുറച്ച് നാളുകളായി റസ്ലിങിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു ബ്രേ വയറ്റ്
***ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്: ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഫൈനലില്‍; പാരിസ് ഒളിംപിക്സ് യോഗ്യത നേടി
ബുഡാപെസ്റ്റില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ യോഗ്യതാ ഘട്ടത്തിലെ ആദ്യ ശ്രമത്തില്‍ തന്നെ ഫൈനല്‍ യോഗ്യത ഉറപ്പിക്കുന്ന ഉജ്വല പ്രകടനമാണ് നീരജ് ചോപ്ര കാഴ്ചവെച്ചത്. സീസണിലെ ഏറ്റവും മികച്ച ദൂരമായ 88.77 മീറ്റര്‍ ദൂരം മെറിഞ്ഞാണ് നീരജ് ഫൈനല്‍ പ്രവേശനം ഉറപ്പാക്കിയത്. ഇതിലൂടെ 2024ല്‍ നടക്കുന്ന പാരീസ് ഒളിംപിക്സിലേക്കും ഇന്ത്യന്‍ താരം യോഗ്യത നേടി.
***ഡ്യൂറന്‍ഡ് കപ്പില്‍ കേരളത്തില്‍ പ്രതീക്ഷകള്‍ അവസാനിച്ചു! ഈസ്റ്റ് ബംഗാളിനോട് തോറ്റ് ഗോകുലം കേരളയും പുറത്ത്
ഈസ്റ്റ് ബംഗാളാണ് ഗോകുലം കേരളയെ തോല്‍പ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ജയം. ഈസ്റ്റ് ബംഗാള്‍ സെമിയില്‍ ചൊവ്വാഴ്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. നേരത്തെ കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിക്കാന്‍ ഗോകുലത്തിനായിരുന്നു. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം.
വാണിജ്യം
************
***സ്വർണവില അവസാനമായി കുറഞ്ഞിട്ട് നാല് ദിവസം
ഓണദിനങ്ങൾ അടുക്കുന്ന വേളയിൽ സ്വർണവിലയിൽ (Gold price) കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നേരിയ തോതിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഈ മാസം പകുതി പിന്നിട്ടതും, തുടർച്ചയായ അഞ്ചു ദിവസങ്ങളിൽ സ്വർണവില ഒരേ നിലയിൽ തുടർന്നിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ആ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ