ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
1199 ചിങ്ങം 13
തിരുവോണം / ത്രയോദശി
2023 ആഗസ്റ്റ് 29, ചൊവ്വ
ഇന്ന്;
തിരുവോണം !
******************
വായനക്കാർക്ക് തിരുവോണാശംസകൾ!
ഔഷധസസ്യങ്ങൾ കൂടുതൽ, ഉപ്പ് കുറവ്
്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്
[ ഓണസദ്യ ; More Herbs, Less Salt Day ; Low salt doesn’t mean flavorless. Find some healthy new recipes, or make your old recipes healthier by substituting some of the salt for more flavorful herbs.]
. * ഇന്ത്യ : ദേശീയ കായിക ദിനം !
*********************************
തെലുഗു ദേശീയ ദിനം !
വ്യക്തിഗത അവകാശ ദിനം !
. ്്്്്്്്്്്്്്്്്്്്്്്്
[ Individual Rights Day ]
.
അണു പരീക്ഷണത്തിനെതിരെ
സർവലോക ദിനം
്്്്്്്്്്്്്്്്്്്്്്്്
കളിമണ്‍ നിര്‍മ്മാണങ്ങളുടെ ദിനം !
്്്്്്്്്്്്്്്്്്്്്്്്്്്്
[ Potteries Bottle Oven Day ]
* ഉക്രെയ്ൻ: മൈനേഴ്സ് ഡേ (ഖനി
തൊഴിലാളി ദിനം)
* പോളണ്ട്: മുൻസിപ്പൽ പോലീസ് ദിനം!
* പൌരസ്ത്യ ഓർത്തഡോക്സ് സഭകളും റോമൻ കത്തോലിക്കാസഭയും ഈ ദിനം സ്നാപക യോഹന്നാന്റെ തിരുനാളായി ആചരിക്കുന്നു.!
* USA;
National Lemon Juice Day !
National Chop Suey Day !
*ഇന്നത്തെ മൊഴിമുത്ത്*
്്്്്്്്്്്്്്്്്്്്്
മാണിക്യവീണ
വന്ദനം വന്ദനം ! വാര്‍മെത്തും ദ്രാവിഡ-
നന്ദിനിയായി വളര്‍ന്ന ഭാഷേ,
വന്ദനം വന്ദനം ! ചിത്തം കവര്‍ന്നിടും
ചന്ദനാമോദം കലര്‍ന്ന ഭാഷേ,
ജീവന്നു നൂതനോന്മേഷം പകര്‍ന്നിടും
ദേവഭാഷാമൃതം ചേര്‍ന്ന ഭാഷേ,
നിന്മുലപ്പാലിന്റെ വീര്യമുള്‍ക്കൊണ്ടതെന്‍
ജന്മജന്മാന്തരപുണ്യമല്ലേ.
വശ്യമാം ശൈലിയില്‍ നിന്നെജ്ജയിപ്പൊരു
വിശ്വമനോഹരഭാഷയുണ്ടോ.
താളമിട്ടാടുന്നു തെങ്കടല്ക്കല്ലോല-
പാളി നിന് ഗാനങ്ങള്‍ കേട്ടിടുമ്പോള്‍.,
താനമായ്ത്തീരുന്നു നാളികേരദ്രുമ-
താലപത്രാന്തരമര്‍മ്മരങ്ങള്‍.,
ആനന്ദരാഗങ്ങള്‍ മൂളുന്നു നീളുന്ന
കാനനപ്പൊല്ക്കുളിര്ച്ചോലയെല്ലാം.
ത്വല്‍ കര്‍മ്മമണ്ഡലം വിസ്തൃതമല്ലൊരു
കൈക്കുടവട്ടമാ,ണായിരിക്കാം.,
എങ്കിലും നിന് കീര്‍ത്തിയെത്താത്തതെങ്ങുവാന്‍?
ശങ്കരദേശികദേശഭാഷേ!
അന്തരീക്ഷത്തില്‍ സുഗന്ധം പരത്തുവാ-
നെന്തിനു കസ്തൂരിയേറെയോര്‍ത്താല്‍?
ചിത്രവര്‍ണോജ്ജ്വലേ,നിന് പുഷ്പവാടിയി-
ലെത്ര വസന്തങ്ങള്‍ വന്നതില്ല?
ഹൃത്തിലൊതുങ്ങാത്തൊരാവേശമാര്‍ന്നുകൊ-
ണ്ടെത്ര കുയിലുകള്‍ കൂകിയില്ല?
മട്ടോലും പൂക്കളെച്ചുറ്റിപ്പറന്നെത്ര
മത്തഭൃംഗങ്ങള്‍ മുരണ്ടതില്ല?
അമ്മധുമാസവിഭൂതികളൊക്കെയും
രമ്യതചേര്ത്തതില്ലെത്ര നിന്നില്‍?
ആവര്‍ത്തിച്ചീടട്ടെ പിന്നെയും പിന്നെയു-
മായിരം വട്ടമിശ്രീവികാസം.
കാണുന്നു കല്യാണനിക്ഷേപമെന്നപോല്‍
കാമസുരഭിപോല്‍ നിന്നെ ഞങ്ങള്‍.
നിന്നെബ്ഭജിക്കുന്ന ഭാവന ധന്യമാം
നിന്നെപ്പുകഴ്ത്തുന്ന നാവു വന്ദ്യം.
കേരളത്തൂമൊഴിയെന്നു കേട്ടാല്‍ മതി,
കോരിത്തരിപ്പിന്റെ കൊയ്ത്തുകാലം.
ഓജസ്സിന് കാതലേ,നിന്നെയോര്ക്കുമ്പൊഴേ-
ക്കോരോ ഹൃദയവുമോടിയോടം.
കാണിക്കവെച്ചിടാം സര്‍വവും ശോഭനേ,
മാണിക്യവീണ നീ മീട്ടിയാലും!
[ -വെണ്ണിക്കുളം ഗോപാലക്കുറുപ്പ് ]
***************************
2009 നവംബറിനും 2014 ഡിസംബറിനും ഇടയിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ ( ISRO) തലവനായ ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞനായ കോപ്പിള്ളിൽ രാധാകൃഷ്ണൻ്റെയും 1949) ,
തെലുങ്കു നടൻ നാഗേശ്വരറാവു വിന്റെ മകനും സിനിമ സംവിധായകനും നിർമ്മാതാവും നടനുമായ അക്കിനേനി നാഗാർജ്ജുനയുടെ (1959),
2012ല്‍ പുറത്തിറങ്ങിയ 'ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട്' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ യുവചലച്ചിത്ര താരവും പ്രശസ്ത ചലച്ചിത്ര നടന് ഹരിശ്രീ അശോകന്റെ മകനുമായ അർജുൻ അശോകന്റേയും (1993) ജന്മദിനം !
ഇന്നത്തെ സ്മരണ !!!
***********************
തുഷാർ കാന്തി ഘോഷ് മ. (1898-1994)
സിസ്റ്റർ എവുപ്രാസ്യമ്മ മ. (1877-1952)
വെണ്ണിക്കുളം ഗോപാലക്കുറുപ്പ് മ. (1902-1980)
വയലാ വാസുദേവൻ പിള്ള മ. (1943-2011)
ശ്രീധരൻ നീലേശ്വരം മ. (1946-2011 )
ഖാസി നസ്രുൾ ഇസ്ലാം മ. (1899 -1976)
മനുഭായ് പഞ്ചോലി മ. (1914-2001)
ജയശ്രീ ഗഡ്കർ മ. (1942-2008)
ജോയെൽ അല്ലെൻ മ. (1838-1921)
യേമൻ ഡി വലേറ മ. (1882-1975 )
തോമസ് ചാണ്ടി ജ. (1947-2019)
രാമകൃഷ്ണ ഹെഗ്ഡേ ജ. (1927-2004)
മൈക്കൽ ജാക്സൺ ജ. (1958-2009)
ധ്യാൻ ചന്ദ് ജ. (1905 -1979)
ജോൺ ലോക്ക് ജ. (1632-1704)
ഒലൊഫ് ഡാലിൻ ജ. (1708 -1763 )
അഗസ്റ്റേ ആംഗ്ര ജ. (1780-1867)
റിച്ചാർഡ് ആറ്റൻബറോ ജ. (1923-2014)
ഇൻഗ്രിഡ് ബർഗ് മൻ ജ. (1915-1982) ഇതേ ദിവസം തന്നെ അന്തരിച്ചു.
ചരിത്രത്തിൽ ഇന്ന്
**********************
708 - ജപ്പാനിൽ ആദ്യമായി ചെമ്പു നാണയങ്ങൾ നിർമ്മിക്കപ്പെടുന്നു
1931 - മൈക്കിൾ ഫാരഡെ ഇലക്രോണിക്ക് magnetic induction കണ്ടു പിടിച്ചു.
1947 - ഡോ . ബി.ആർ അംബേദ്കർ
ചെയർമാനായി ഭരണഘടനാ കരട് നിർമാണ സമിതി രൂപികരിച്ചു.
1949 - USSR (first lightening അഥവാ izdeliya (Russian) എന്ന പേരിൽ അറിയപ്പെടുന്ന അണു പരീക്ഷണം നടത്തി.
1974 - ഡി.സി ബൂക്സ് ആരംഭിച്ചു.
1982 -109 ആറ്റാമിക സംഖ്യയുള്ള Meitnerium കണ്ടു പിടിച്ചു.
1988 - അബ്ദുൾ മുഹമ്മദ് USSR ന്റെ സഹായത്താൽ ബഹിരാകാശത്ത് എത്തുന്ന ആദ്യ അഫ്ഗാനിസ്ഥാൻ കാരനായി.
1991- IRS. 1 B വിക്ഷേപിച്ചു.
2016 - പശ്ചിമ ബംഗാളിന്റെ പേര് ബംഗ ( ബംഗാളി ഭാഷ) എന്നാക്കി മാറ്റുന്ന പ്രമേയം പശ്ചിമ ബംഗാൾനിയമസഭ പാസാക്കി.
1991 - സോവ്യറ്റ് പരമാധികാര സമിതി സോവ്യറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്പ്പിക്കുന്നു
2005 - കത്രീന ചുഴലിക്കാറ്റ് അമേരിക്കൻ ഐക്യനാടുകളിലെ ലൂയിസിയാന മുതൽ ഫ്ലോറിഡ പാൻഹാൻഡിൽ വരെയുള ഗൾഫ് തീരത്ത് സംഹാര താണ്ഡവമാടുന്നു. 1,836 പേർ മരിക്കുന്നു; 115 ബില്യൻ ഡോളറിന്റെ നാശനഷ്ടം
,
2012 - സിചുവാൻ പ്രവിശ്യയിലെ പൻസിഹുവയിൽ സ്ഥിതി ചെയ്യുന്ന സിയോജിയാവാൻ കൽക്കരി ഖനിയിൽ ഉണ്ടായ സ്ഫോടനത്തെത്തുടർന്ന് 26 ചൈനീസ് ഖനിത്തൊഴിലാളികൾ കൊല്ലപ്പെടുകയും 21 പേരെ കാണാതാവുകയും ചെയ്തു.
2012 - ലണ്ടൻ , ഇംഗ്ലണ്ട് , യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിൽ XIV പാരാലിമ്പിക് ഗെയിംസ് ആരംഭിച്ചു .
2022 - റുസ്സോ-ഉക്രേനിയൻ യുദ്ധം : കെർസൺ ഒബ്ലാസ്റ്റിൽ ഉക്രെയ്ൻ അതിന്റെ തെക്കൻ പ്രത്യാക്രമണം ആരംഭിച്ചു , ഒടുവിൽ കെർസൺ നഗരത്തിന്റെ വിമോചനത്തിൽ കലാശിച്ചു.
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്്്്്്്
***മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച ‘അതിദരിദ്രരില്ലാത്ത കേരളം’ എന്ന മാതൃകാപദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി.
സർക്കാർ ദത്തെടുത്ത 64,006 കുടുംബത്തിൽ ഏറ്റവും അടിയന്തര സഹായം ആവശ്യമായവർക്ക് അതെത്തിക്കുന്ന ഘട്ടമാണ് പൂർത്തിയായത്. നാലായിരത്തോളം കുടുംബങ്ങളിൽ ആഹാരമെത്തിക്കാൻ സംവിധാനമായി. ആഹാരം തനിച്ച് കഴിക്കാൻ ശേഷിയില്ലാത്തവർക്ക് സഹായികളെയും ഏർപ്പെടുത്തി. അടിയന്തര ആരോഗ്യ പരിശോധന നടത്തി ചികിത്സയും മരുന്നും ഉറപ്പാക്കി. തുടർപരിശോധനയും ചികിത്സയും മരുന്നും തൊട്ടടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രത്തിൽനിന്ന് നൽകുന്നതിനും സംവിധാനമൊരുക്കി. അയ്യായിരം പേർക്ക് റേഷൻ കാർഡ് നൽകി. ആധാർ, വോട്ടർ ഐഡി, റേഷൻ കാർഡ് എന്നീ അടിസ്ഥാന രേഖകൾ എല്ലാവർക്കും ഉറപ്പുവരുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ആഹാരം, ആരോഗ്യം, അവകാശരേഖ എന്നിവ ഉറപ്പുവരുത്തലാണ് ഈ വർഷം നവംബറിനുള്ളിൽ പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്നത്. എല്ലാവർക്കും വരുമാനവും വാസസ്ഥലവും കൂടി ഉറപ്പുവരുത്തി 2025 കേരള പിറവിക്ക് പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
***ജനപ്രതിനിധികൾക്ക് സൗജന്യ ഓണക്കിറ്റില്ല: മാധ്യമങ്ങളുടെ ആക്ഷേപം ശരിയല്ലെന്ന് ഭക്ഷ്യമന്ത്രി
മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് സ്പെഷ്യൽ കിറ്റുകൾ തയ്യാറാക്കി നൽകിയതായുള്ള ചില മാധ്യമങ്ങളുടെ ആക്ഷേപം ശരിയല്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. സപ്ലൈകോയുടെ ശബരി ബ്രാൻഡിലുള്ള ഉൽപ്പന്നങ്ങളുടെ പായ്ക്കിങ് കവറുകൾ പുതിയ നിറത്തിൽ പുതിയ എംബ്ലം ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്ത് ഓണക്കാലത്ത് പുറത്തിറക്കിയിരുന്നു. ഇവ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ജനപ്രതിനിധികൾക്ക് എത്തിച്ചതാകാമെന്ന് മന്ത്രി അറിയിച്ചു.
***സഹപാഠികളെ കൊണ്ട് വിദ്യാർത്ഥിയെ തല്ലിച്ചതിൽ മാപ്പപേക്ഷിച്ച് അധ്യാപിക
തെറ്റ് പറ്റിയെന്ന് അധ്യാപിക തൃപ്തി ത്യാഗി പറഞ്ഞു. മതപരമായ കാരണങ്ങൾ കൊണ്ടല്ല ഇത്തരം ഒരു നിർദ്ദേശം നൽകിയത് എന്ന് വിഡിയോ സന്ദേശത്തിലൂടെയാണ് മുസഫർനഗർ നേഹ പബ്ലിക് സ്കൂളിലെ അധ്യാപിക തൃപ്തി ത്യാഗി മാപ്പപേക്ഷിച്ചത്
പ്രാദേശികം
***************
***മാനവിക ഐക്യം ഊട്ടിയുറപ്പിച്ച് ദേശീയോത്സവം ആഘോഷിക്കാം; ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി
എല്ലാ മലയാളികൾക്കും ഓണാശംസ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സമഭാവനയുടെ സന്ദേശമാണ് ഓണം പകർന്നു നൽകുന്നത്. സമത്വസുന്ദരവും ഐശ്വര്യപൂർണ്ണവും സമാധാനം നിറഞ്ഞതുമായ ഒരു കാലം പണ്ടെങ്ങോ ഉണ്ടായിരുന്നു എന്നാണ് ഓണസങ്കൽപം നമുക്ക് പറഞ്ഞുതരുന്നത്. മനുഷ്യരെല്ലാവരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ന അറിവ് അത്തരം ഒരു കാലത്തെ പുനഃസൃഷ്ടിക്കാനുള്ള പോരാട്ടങ്ങൾക്ക് വലിയ പ്രചോദനമാണ് നൽകുക.
*** പിണറായി സര്‍ക്കാര്‍ ഓണത്തെ അവതാളത്തിലാക്കി; ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
അതിദരിദ്രര്‍ക്ക് മാത്രം കൊടുക്കുന്ന കിറ്റ് വിതരണം പോലും കൃത്യമായി നല്‍കാതെ പാവങ്ങള്‍ ഓണം ഉണ്ണുന്നത് പോലും മുടക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ആറുലക്ഷം പേര്‍ക്ക് മാത്രം വിതരണം ചെയ്യുന്ന കിറ്റ് ഉത്രാടദിനത്തിലേക്ക് മാറ്റിവെച്ച് ഭൂരിപക്ഷം പേര്‍ക്കും നിഷേധിച്ചത് സര്‍ക്കാരിന്റെ മനുഷ്യത്വവിരുദ്ധ മുഖം തുറന്ന് കാണിക്കുന്നു. വിപണിയില്‍ ഇടപെടാതെ സര്‍ക്കാര്‍ മാറിനിന്നതോടെ അവശ്യസാധനങ്ങള്‍ വാങ്ങാൻ സാധിക്കാതെ ജനങ്ങള്‍ വീട്ടിലിരിക്കുന്ന അവസ്ഥയായി. പൊതുവിതരണ സംവിധാനങ്ങളൊക്കെ പൂര്‍ണമായും തകര്‍ന്നു കഴിഞ്ഞു.
കച്ചവടക്കാരെയും കര്‍ഷകരെയും സര്‍ക്കാര്‍ പിന്നില്‍ നിന്നും കുത്തുകയായിരുന്നു. മാസാവസാനം ഓണം വരുകയാണെങ്കില്‍ ശmpaളവും പെൻഷനും നല്കി പോരുന്ന പതിവും ഇത്തവണ സര്‍ക്കാര്‍ തെറ്റിച്ചു. സര്‍ക്കാര്‍ ജീവനക്കാരെയും ഓണം ആഘോഷിക്കുന്നതില്‍ നിന്നും തടയാൻ സര്‍ക്കാരിന് സാധിച്ചു. മലയാളികള്‍ ഓണം ആഘോഷിക്കേണ്ടെന്നാണ് ഈ സര്‍ക്കാരിന്റെ നിലപാട്.
*** പുതുപ്പള്ളിയിൽ ഓണക്കിറ്റ് നൽകാം; രാഷ്ട്രീയ മുതലെടുപ്പ് പാടില്ല; തെരഞ്ഞെടുപ്പ് കമ്മീഷൻ
പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും പുതുപ്പള്ളിയിൽ ഓണക്കിറ്റ് വിതരണം ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. മണ്ഡലത്തിൽ കിറ്റ് വിതരണം ചെയ്യുന്നതിൽ തടസ്സമില്ല. എന്നാൽ രാഷ്ട്രീയ മുതലെടുപ്പിന് കിറ്റ് വിതരണം അവസരമാക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ ആണ് ഇക്കാര്യമറിയിച്ചത്.
***കേരളത്തിന് എയിംസ്: പ്രഖ്യാപനം ഉടൻ
കേരളത്തിന് എയിംസ് അനുവദിക്കുന്ന പ്രഖ്യാപനം സെപ്തംബർ രണ്ടാം ആഴ്ചയോടെ ഉണ്ടാകുമെന്ന് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് പറഞ്ഞു. കേന്ദ്ര ആരോഗ്യ സെക്രട്ടറി സുധാംഷു പാന്തുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു പ്രതികരണം.
***സിപിഎ എം പ്രവർത്തകനെ ബിജെപിക്കാരൻ വെടിവച്ചുകൊന്നു
പള്ളിപ്പാട് വഴുതാനം കുറവന്തറയിൽ സോമനാണ് (58) മരിച്ചത്. ഇയാളുടെ അയൽക്കാരനും ബിജെപിയുടെ സജീവ പ്രവർത്തകനുമായ പള്ളിപ്പാട് നീണ്ടൂർ ദ്വാരകയിൽ പ്രസാദിനെതിരെ (52) ഹരിപ്പാട് പൊലീസ് കേസെടുത്തു. ഇയാളുടെ ബന്ധുക്കളെയും തെരയുകയാണ്.
***റോവറിന്റെ സഞ്ചാരപാതയിൽ ഗർത്തം; ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ
ചന്ദ്രോപരിതലത്തിലൂടെ നീങ്ങുന്നതിനിടെ റോവറിന്റെ സഞ്ചാര പാതയിൽ 4 മീറ്റർ വ്യാസം ഉള്ള ഗർത്തം കണ്ടെന്നും തുടർന്ന് റോവറിനെ മറ്റൊരു വഴിയിലൂടെ തിരിച്ചുവിട്ട് പുതിയൊരു പാതയിലൂടെ നീങ്ങുകയാണെന്നും ഐഎസ്ആർഒ അറിയിച്ചു.
***യുപിയിൽ അധ്യാപിക അടിപ്പിച്ച കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുക്കാൻ കേരളം തയ്യാർ: മന്ത്രി വി ശിവൻകുട്ടി
ഉത്തർപ്രദേശിലെ മുസഫർ നഗറിൽ അധ്യാപിക സഹപാഠികളെ കൊണ്ട് അടിപ്പിച്ച വിദ്യാർത്ഥിയുടെ വിദ്യാഭ്യാസമേറ്റെടുക്കാൻ കേരളം തയ്യാറാണെന്ന് മന്ത്രി വി ശിവൻകുട്ടി. കുട്ടിയുടെ രക്ഷിതാക്കൾ തയ്യാറായാൽ എല്ലാവിധ സഹായങ്ങളും കേരളം നൽകുമെന്നും മന്ത്രി തിരുവനന്തപുരത്ത് അറിയിച്ചു. വിദ്യാർത്ഥിയെ ക്ലാസ്സിൽ അപമാനിച്ച അധ്യാപികയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം മന്ത്രി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു
ദേശീയം
***********
***ഇന്ത്യയുടെ സൗരദൗത്യം ഒരുങ്ങി; ആദിത്യ എൽ1 വിക്ഷേപണം സെപ്റ്റംബർ രണ്ടിന്
സൂര്യനെ സൂക്ഷ്മമായി പഠിക്കുന്നതിനുള്ള ഐഎസ്ആർഒ ദൗത്യം ആദിത്യ എൽ 1 സെപ്തംബർ രണ്ടിന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽനിന്ന് ശനി പകൽ 11.50നാണ് വിക്ഷേപണം. എക്സൽ ശ്രേണിയിലുള്ള പിഎസ്എൽവി റോക്കറ്റാണ് പേടകവുമായി കുതിക്കുക. കൗണ്ട് ഡൗൺ വെള്ളിയാഴ്ച ആരംഭിക്കും. ചാന്ദ്രയാൻ 3 വിജയത്തിന് തൊട്ടുപിന്നാലെ നടക്കുന്ന വിക്ഷേപണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ് അറിയിച്ചു.
***തൊട്ടുമുന്നിൽ ഗർത്തം, വെട്ടിത്തിരിഞ്ഞ് റോവർ'; പുതിയ സഞ്ചാരപാതയിലൂടെ യാത്ര തുടരുന്നു, വിവരങ്ങളുമായി ഐഎസ്ആർഒ
ന്യൂഡൽഹി: ചന്ദ്രയാൻ 3 ദൗത്യത്തിലെ റോവറിൽ നിന്നുള്ള ചിത്രങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ). ഇന്നലെ പകർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ചന്ദ്രോപരിതലത്തിലൂടെ നീങ്ങുന്നതിനിടെ റോവറിൻ്റെ മുന്നിൽ ഗർത്തമുള്ളതായി ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. നാലുമീറ്റർ വ്യാസമുള്ള ഗർത്തം മുന്നിൽ കണ്ടതോടെ റോവർ വഴിമാറി പുതിയ ദിശയിലൂടെ സഞ്ചരിച്ചു.
***പ്രതിപക്ഷ സഖ്യം 'ഇന്ത്യ'യുടെ പതാക മുംബൈ യോഗത്തിൽ തീരുമാനമയേക്കും
ഓഗസ്റ്റ് 31 മുതൽ മുംബൈയിൽ നടക്കുന്ന ദ്വിദിന യോഗത്തിൽ ദേശീയ പ്രതിപക്ഷ സഖ്യം 'ഇന്ത്യ' യുടെ പതാക തീരുമാനിക്കുന്നതിനുള്ള ചർച്ച നടക്കുമെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു . അശോകചക്രമില്ലാത്ത ത്രിവർണ്ണ പതാകയാണ് സഖ്യത്തിന്റെ പരിഗണനയിലുള്ളത്.
ഇന്ത്യാ ബ്ലോക്കിന്റെ ആദ്യ യോഗം ജൂണിൽ പട്നയിലും രണ്ടാമത്തേത് ജൂലൈ പകുതിയോടെ ബെംഗളൂരുവിലും നടന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തെ (എൻഡിഎ) നേരിടാൻ 26 പാർട്ടികളുടെ കൂട്ടായ്മയായ ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) എന്ന ഗ്രൂപ്പിന്റെ പേര് ബെംഗളൂരു കോൺക്ലേവ് അന്തിമമാക്കിയിരുന്നു .
***പ്രൊഫ. ടി എം ശങ്കരൻ അന്തരിച്ചു
അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ ഇടപ്പള്ളി ചങ്ങമ്പുഴ സമാധി റോഡ് തേനേഴി പ്രൊഫ. ടി എം ശങ്കരൻ (78) അന്തരിച്ചു. സംസ്കാരം നടത്തി. പാലക്കാട് മണ്ണാർക്കാടിനടുത്ത് തേനേഴി ഇല്ലത്ത് ജനിച്ച ശങ്കരൻ കുസാറ്റ്, കുഫോസ് എന്നിവിടങ്ങളിൽ സ്റ്റാറ്റിസ്റ്റിക്സ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം വൈസ് പ്രസിഡന്റ്, ഇടപ്പള്ളി സഹകരണ ബാങ്ക് (328) പ്രസിഡന്റ്, ശാസ്ത്രസാഹിത്യ പരിക്ഷത്ത് ജില്ലാ പ്രസിഡന്റ്, പരിഷത്തിന്റെ ജനകീയ ഗവേഷണ സ്ഥാപനമായ ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ (ഐആർടിസി) ഡയറക്ടർ തുടങ്ങിയ ചുമതലകൾ വഹിച്ചു. നിലവിൽ ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലാ പ്രസിഡന്റ്, ശാസ്ത്രസാഹിത്യ പരിഷത്ത് ഇടപ്പള്ളി സൗത്ത് യൂണിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു.
***ഗീത ഗോവിന്ദം കഥക് രൂപത്തിൽ ഓൺലൈനിൽ
ഗീത ഗോവിന്ദത്തിലെ 24 ഗീതങ്ങളും ആദ്യമായി കഥക് രൂപത്തിൽ അവതരിപ്പിച്ച് ഓൺലൈൻ വിതരണത്തിന് പുറത്തിറക്കി. ഇന്ത്യൻ ഇന്റർനാഷണൽ സെന്ററിൽ നടന്ന ചടങ്ങിൽ നീതി ആയോഗ് മുൻ സിഇഒയും, ജി 20 ഷെർപ്പയുമായ അമിതാഭ് കാന്ത് ആണ് നൃത്താവിഷ്കാരം പുറത്തിറക്കിയത്. പ്രിൻസിപ്പൽ ഇൻകം ടാക്സ് കമീഷണർ സുരഭി അലുവാലിയ അധ്യക്ഷയായി. പ്രൊഫ. മാണ്ഡവി സിങ് മുഖ്യ പ്രഭാഷണം നടത്തി.
അന്തർദേശീയം
*******************
***സ്കൂളുകളില്‍ ഇസ്ലാമിക് വസ്ത്രങ്ങള്‍ നിരോധിക്കാന്‍ ഫ്രാന്‍സ്
മുസ്ലിം വിദ്യാര്‍ത്ഥികള്‍ സ്കൂളുകളില്‍ അബായ (പര്‍ദ) വസ്ത്രങ്ങള്‍ ധരിക്കുന്നത് നിരോധിക്കുമെന്ന് ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രി. ഇത്തരം വസ്ത്രം ഫ്രാന്‍സ് വിദ്യാഭ്യാസത്തിലെ മതേതര നിയമങ്ങള്‍ ലംഘിക്കുന്നുവെന്നും അദ്ദേഹം വാദിച്ചു. 'ഇനി സ്കൂളുകളില്‍ അബായ ധരിക്കാന്‍ അനുവദിക്കില്ല' വിദ്യാഭ്യാസ മന്ത്രി ഗബ്രിയേല്‍ അട്ടല്‍ ടിഎഫ്1 ടെലിവിഷനോട് പറഞ്ഞു.
*** അമേരിക്കയിൽ റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ ഡിബേറ്റിൽ തിളങ്ങി ഇന്ത്യൻ വംശജൻ; വിവേക് രാമസ്വാമിയുടെ ജനപ്രീതി കുതിച്ചുയരുന്നു
ഓൺലൈൻ ധനസമാഹരണത്തിലും വലിയ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ചർച്ച തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ ശരാശരി 38 ഡോളർ വെച്ച് 45,0000 ഡോളറാണ് 38കാരനായ വിവേക് രാമസ്വാമി സമാഹരിച്ചത്. മുൻ ന്യൂജഴ്സി ഗവർണർ ക്രിസ് ക്രിസ്റ്റീസ്, മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, സൗത്ത് കരോലിന ഗവർണർ നിക്കി ഹാലി എന്നിവരാണ് വിവേകിന്റെ പ്രധാന എതിരാളികൾ.
***ശുക്രനില്‍ അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന സിദ്ധാന്തവുമായി നാസയിലെ ശാസ്ത്രജ്ഞ ഡോ. മിഷേല്‍ ഥല്ലര്‍.
475 ഡിഗ്രി സെല്‍ഷ്യസിനോട് അടുക്കുന്ന ചൂട് അനുഭവപ്പെടുന്ന ഗ്രഹമാണ് ശുക്രന്. കൂടാതെ അസിഡിക് അന്തരീക്ഷമാണ് ശുക്രന്റേത്. ഇതെല്ലാമുണ്ടായിട്ടും അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യം ഈ ഗ്രഹത്തിലുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഥല്ലര്‍ പറയുന്നത്. ഗോദാര്‍ഡ് സ്പേസ് ഫ്ളൈറ്റ് സെന്ററിലെ ശാസ്ത്രജ്ഞന് കൂടിയാണ് ഇവര്‍. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ സാന്നിദ്ധ്യം കൂടുതലുള്ള ഗ്രഹമാണ് ശുക്രന്
കായികം
************
*** മൂന്ന് സ്വർണവുമായി അമേരിക്കയുടെ നോഹ ലെയ്ൽസ്
ബുഡാപെസ്റ്റ്; ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണവുമായി അമേരിക്കയുടെ നോഹ ലെയ്ൽസ് താരരാജാവായി. 2015ൽ മിന്നലോട്ടക്കാരൻ യുസൈൻ ബോൾട്ടിന് സാധ്യമായ നേട്ടം. 100 മീറ്റർ ജയിച്ച് നോഹ ലോകത്തെ വേഗക്കാരനായിരുന്നു. 200 മീറ്ററും അനായാസം ജയിച്ച് സ്പ്രിന്റ് ഡബിൾ നേടി. പുരുഷന്മാരുടെ 4x100 മീറ്റർ റിലേയിൽ സ്വർണമൊരുക്കിയാണ് അപൂർവനേട്ടം
വാണിജ്യം
************
***ആഴ്ചയുടെ ആദ്യ ദിനം നേട്ടത്തിലേറി ഓഹരി വിപണി
നിക്ഷേപകർ കൂട്ടത്തോടെ ലാഭമെടുപ്പ് നടത്തിയെങ്കിലും, ആഭ്യന്തര സൂചികകൾക്ക് മുന്നേറാൻ സാധിച്ചിട്ടുണ്ട്. ബിഎസ്ഇ സെൻസെക്സ് 63.72 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 63,344.17-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 24.10 പോയിന്റ് നേട്ടത്തിൽ 19,355.90-ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
*** സ്വർണവിലയിൽ മാറ്റമില്ല, പവന് 43,600 രൂപ
ഒരു ഗ്രാം സ്വർണത്തിന് 5,450 രൂപയാണ് വില. വ്യാഴാഴ്ചയാണ് സ്വർണ വില ഈ നിലവാരത്തിലെത്തിയത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ