അഷ്ടമി രോഹിണിയുടെ വിളംബരമായി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ക്ഷേത്രം തീർഥക്കുളത്തിന്റെ വടക്കുഭാഗത്ത് മഹാ ഗോപൂജ ഓഗസ്റ്റ് 30ന് രാവിലെ 10ന് അവിട്ടം നാളിൽ നടക്കും. സംഗീത സംവിധായകൻ ഇളയരാജ ഉദ്ഘാടനം ചെയ്യും. കർണാടക മുൻ മുഖ്യമന്ത്രി യെഡിയൂരപ്പ മുഖ്യാതിഥിയാകും.
ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, മൂകാംബിക തന്ത്രി ഡോ. കെ.രാമചന്ദ്ര അഡിഗ, പളനി ക്ഷേത്രം തന്ത്രി മണി ശിവാചാര്യ എന്നിവർ ആചാര്യന്മാരായി നടക്കുന്ന ഗോപൂജയിൽ 108 പശുക്കളെ പൂജിച്ച് ആരാധിക്കും. 108 പൂജാരിമാർ പങ്കെടുക്കും. ഭക്തജനങ്ങൾക്ക് പൂജ ചെയ്യാൻ അവസരം ഒരുക്കുമെന്ന് ഭാരവാഹികളായ ഡോ. കെ.കെ.സുരേന്ദ്രനാഥ കൈമൾ, കെ.എം.പ്രകാശൻ, ബാബുരാജ് കേച്ചേരി, എം.എസ്.രാജൻ, മാധവദാസ് എന്നിവർ അറിയിച്ചു.
രാവിലെ 9.30ന് കിഴക്കേനടയിൽ നിന്ന് പശുക്കളെ അലങ്കരിച്ച് വാദ്യഘോഷങ്ങൾ, താലപ്പൊലി, കൃഷ്ണ വേഷങ്ങൾ, ഗോപികാനൃത്തം, ഉറിയടി, ഭജന സംഘം എന്നിവയുടെ അകമ്പടിയോടെ പൂജാ സ്ഥലത്തേക്ക് ആനയിക്കും. തുടർന്ന് അഷ്ടമിരോഹിണി വരെ വിവിധ പ്രദേശങ്ങളിൽ ഗോപൂജകൾ നടക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍