ഉത്രാടപാച്ചിലും കഴിഞ്ഞ് നാളെ മലയാളികളുടെ സ്വന്തം തിരുവോണം.

 തിരുവോണത്തെ വരവേൽക്കാൻ നാ‌ടാകെ ഒരുങ്ങി.  ഓണത്തിന്റെ വരവറിയിച്ച് കഴിഞ്ഞ കുറച്ചുദിവസങ്ങളായി വടക്കാഞ്ചേരിയുടെ തെരുവും വ്യാപാരസ്ഥാപനങ്ങളും ജനങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. ഓണത്തിന്റെ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തീകരിക്കാൻ ഇന്ന് നാടുംനഗരവും ഉത്രാടപാച്ചിലിൽ. ഓണക്കോടികൾക്കും സദ്യക്കുള്ള പച്ചക്കറി പലവ്യഞ്ജനങ്ങൾക്കുമായി അവസാനവട്ട ഓട്ടത്തിലാണ് എല്ലാവരും.

ഇന്നു രാവിലെ മുതൽ തന്നെ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും പച്ചക്കറി, പലവ്യഞ്ജന കടകളിലും തെരുവുകച്ചവടസ്ഥലങ്ങളിലും വൻ തിരക്കാണ് നേരിട്ടത്. നിരത്തിലെ തിരക്ക് നിയന്ത്രിക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ടെങ്കിലും ഗതാഗതക്കുരുക്കും രൂക്ഷമാണ്. നാട്ടിൻപുറങ്ങളിൽ പൂക്കൾ കുറഞ്ഞതോടെ പൂവിപണികളും ഇന്ന് പതിവിനേക്കാളേറെ ജനനിബിഡമായി. പഴം,​പച്ചക്കറി,​ പൂക്കൾ ഉൾപ്പെടെ അന്യസംസ്ഥാനത്ത് നിന്ന് ഇറക്കി റോഡിനിരുവശവും കച്ചവടക്കാർ ഇടം പിടിച്ചിട്ടുണ്ട്. മദ്യശാലയിലും വൻതിരക്കാണ് ഇന്ന് നേരിട്ടത്.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.