തൃശൂരിൽ ഓണനാളിനെ ചോരയിൽ മുക്കി കൊലപാതക പരമ്പര: മൂന്നിടങ്ങളിലെ കത്തിക്കുത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു; ഒരാളുടെ നില ഗുരുതരം
🔸യുവാവിനെ കുത്തിക്കൊന്നു
തൃശ്ശൂർ മൂർക്കനിക്കരിയിൽ കുമ്മാട്ടി ആഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊന്നു.മുളയും സ്വദേശി വിശ്വജിത്ത് (28) ആണ് കൊല്ലപ്പെട്ടത്
മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
🔸കണിമംഗലത്ത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആൾ കുത്തേറ്റ് മരിച്ചു.
നെടുപുഴ സ്വദേശിയായ കരുണാമയ് എന്ന വിഷ്ണുവാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് ആറോടെയാണ് മരണം സ്ഥിരീകരിച്ചത്. കണിമംഗലത്ത് റെയിൽവേ ട്രാക്കിനടുത്ത് കുത്തേറ്റ നിലയിയിൽ കണ്ടെത്തിയെതിനെത്തുടർന്ന് ഇയാളെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇവിടെ വെച്ചായിരുന്നു മരണം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വിഷ്ണുവിനെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. കാപ്പ കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് ഇയാൾ ജില്ലയിൽ തിരികെ പ്രവേശിച്ചത്. സംഭവത്തിൽ നെടുപുഴ പോലീസ് അന്വേഷണം തുടരുകയാണ്.
🔸തൃശൂർ മുറ്റിച്ചൂരിൽ കൂട്ടുകാർ തമ്മിൽ കത്തിക്കുത്ത്.
മുറ്റിച്ചൂർ സ്വദേശി നിമേഷിനെ (23) നാണ് കുത്തേറ്റത് ഗുരുതരമായി പരിക്കേറ്റ നിമേഷിനെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രതിയെന്ന സംശയിക്കുന്ന ഹിരോഷിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ