ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
1199 ചിങ്ങം 15
ചതയം / പൗർണ്ണമി
2023 ആഗസ്റ്റ് 31, വ്യാഴം
നാലാം ഓണം !
ഇന്ന്;
. ലോക സംസ്കൃതദിനം !
. ്്്്്്്്്്്്്്്്്്
. ശ്രീനാരായണ ഗുരു ജയന്തി !
. ്്്്്്്്്്്്്്്്്്്്്്്്്
കുമരകം ശ്രീനാരായണ വള്ളംകളി
International Overdose Awareness Day !
~~~~~~~~~~~~~~~~~~~~~
[അന്താരാഷ്‌ട്ര ഓവർഡോസ് അവബോധ ദിനം . (ഐഒഎഡി), ഓവർഡോസിനെതിരെയുള്ള വാർഷിക പ്രചാരണ ദിവസമാണിന്ന്.
മയക്കുമരുന്ന് അമിതമായി കഴിച്ച് മരണമടഞ്ഞ പ്രിയപ്പെട്ടവരെ ഓർക്കുക ,
ലഹരിവസ്തുക്കളുടെ ഉപയോഗവും അമിത അളവും മൂലം ആഘാതം നേരിടുന്ന എല്ലാവർക്കും പിന്തുണയും , പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ നടപടിയും ഉറപ്പാക്കുക.]
National Trail Mix Day
**********************
[നട്‌സ്, ഡ്രൈ ഫ്രൂട്ട്‌സ്, ധാന്യങ്ങൾ എന്നിവയാൽ നിറച്ച ട്രയൽ മിക്സ് ശരീരത്തിന് ഏറ്റവും ആവശ്യമുള്ളപ്പോൾ കാർബോഹൈഡ്രേറ്റ് വർദ്ധിപ്പിക്കും.
(യാത്രകൾക്ക് പോകുമ്പോൾ എടുക്കുന്ന ഉണക്ക പഴങ്ങളുടെയും നട്ട്സിന്റെയും മിക്സ്നാണ് ട്രയൽ മിക്സ് എന്ന് വിളിക്കുന്നത്.)]
* ക്രയ്ഗിസ്ഥാൻ, മലയ, ട്രിനാഡ് &
ടൊബാഗൊ എന്നീ രാജ്യങ്ങളുടെ
സ്വാതന്ത്ര്യ ദിനം!
* മോൾഡോവ: ദേശീയ ഭാഷ ദിനം!
* ബലൂച് പക്തൂണി ഏകത ദിനം !
* In USA;
We Love Memoirs Day
National Eat Outside Day
Go for the classic, or check out the bulk
Love Litigating Lawyers Day
Daffodil Day
ഇന്നത്തെ മൊഴിമുത്തുകൾ !
*******************************
“മടിയന്മാരായി ജീവിക്കുന്നത് നീതിക്ക് നിരക്കാത്തത്”
"വിവേകം താനേ വരില്ല, യത്നിക്കണം ധാരാളം വായിക്കണം”.
“ശുചിത്വം അടുക്കളയില്‍ നിന്ന് തുടങ്ങുക”.
“വ്യവസായം കൊണ്ടല്ലാതെ ധനാഭിവൃധി ഉണ്ടാക്കുവാന്‍ സാധിക്കുന്നതല്ല”.
“കൃഷിചെയ്യണം, കൃഷിയാണ് ജീവരാശിയുടേ നട്ടെല്ല്”.
“അനാവശ്യമായ ധനവ്യയം ഒരു മംഗളകർമ്മത്തിനും പാടില്ല”
"വാദിക്കുന്നത് വാദത്തിനു വേണ്ടിയാവരുത്, സംശയനിവൃത്തിക്കും തത്ത്വപ്രകാശനത്തിനും വേണ്ടിയാവണം"
“ഈ ലോകം സത്യത്തിലാണ് സ്ഥിതിചെയ്യുന്നത് അതുകൊണ്ട് കള്ളം പറയരുത്, സത്യം മാത്രം പറയുക”.
“മതം ഈശ്വര സാക്ഷാൽക്കാരത്തിനുള്ള ഒരു ഉപാധിമാത്രം, മതം അല്ല ദൈവം”.
“ഭക്തിയില്ലാത്ത ജീവിതത്തിനു ഉപ്പില്ലാത്ത ചോറ് കൊടുക്കണം”.
"അവനവനാത്മ സുഖതിന്നാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം”
. [ - ശ്രീനാരായണ ഗുരു ]
.*******************************************
മിമിക്രി ആര്‍ട്ടിസ്റ്റ് ആയി കരിയര്‍ ആരംഭിക്കുകയും കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ കലോത്സവങ്ങളില്‍ പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കുകയും മംഗളം മിമിക്‌സ്, നാദിര്‍ഷാസ് കൊച്ചിന്‍ യൂണിവേഴ്‌സല്‍, കോട്ടയം നസീര്‍സ് കൊച്ചിന്‍ ഡിസ്‌കവ്‌റി എന്നിവയില്‍ മിമിക്രി ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുകയും വിനയന്‍ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ സിനിമരംഗത്തേക്കു പ്രവേശിക്കുകയും ചെയ്ത 76 സെന്റിമീറ്റര്‍ മാത്രം ഉയരമുള്ള ഉണ്ടപക്രു ഗിന്നസ് പക്രു എന്നീ പേരുകളിൽ അറിയപ്പെടുന്ന അജയകുമാറിന്റേയും (1976),
കപിൽ ദേവിനും ഇഷാന്ത് ശർമ്മക്കും സഹീർ ഘാനും പുറമേ ടെസ്റ്റ് ക്രിക്കറ്റിൽ ഇരുനൂറിലേറെ വിക്കറ്റു നേടിയ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജവഗൽ ശ്രീനാഥിന്റെയും (1969),
മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ ഹിന്ദിയിലെ ഒരു നല്ല ചലചിത്ര നായകനടൻ രാജ് കുമാർ റാവുവിന്റെയും (1984),
പാകിസ്താനിലെ ഒരു രാഷ്ട്രീയ, സാമൂഹിക പ്രവർത്തകയും, അധ്യാപികയുമായ സുബൈദ ജലാൽ ഖാനിന്റെയും (1959),
ലെബനനിലെ ചെറുത്തു നിൽപ്പ് പ്രസ്ഥാനമായ ഹിസ്‌ബുല്ലയുടെ ജനറൽ സെക്രട്ടറി സയ്യദ് ഹസൻ നസ്റുല്ലയുടെയും (1960 ),
1970-കളിൽ സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയ ഒരു അമേരിക്കൻ നടനായ ലുക്കിംഗ് ഫോർ മിസ്റ്റർ ഗുഡ്‌ബാറിൽ (1977) ഒരു സഹകഥാപാത്രവും ഡെയ്‌സ് ഓഫ് ഹെവൻ (1978) എന്ന ചിത്രത്തിലെ പ്രധാന വേഷവും ചെയ്ത അമേരിക്കൻ ഗിഗോളോ (1980) എന്ന സിനിമയിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ റിച്ചാർഡ് ടിഫാനി ഗെരെയുടേയും (1949) ജന്മദിനം !
ഇന്നത്തെ സ്മരണ
**********************
പി.സി. ചെറിയാൻ മ. (1918-1989)
എ.എ. റഹീം മ. (1920 -1995)
കെ.കെ. ബാലകൃഷ്ണൻ മ. (1927- 2000)
ബി.എ. ചിദംബരനാഥ് മ. (1923-2007)
മറിയാമ്മ ജോൺ (കോത)മ. (1920-2008)
പൂച്ചാലി ഗോപാലൻ മ. (1933-2009)
എസ്. പാവമണി മ. (1932-2010 )
കാരിക്കത്ത് സുഭദ്രാമ്മ മ. (1913-2013)
വി.വി.ദക്ഷിണാമൂർത്തി മ. (1935-2016)
കുറൂർ നിലകണ്oൻ നമ്പൂതിരിപ്പാട് മ. (1896-1981)
കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് മ. (1891-1981)
വിൽഹെം വൂണ്ഡ് മ. (1832-1920),
ഡയാന സ്പെൻസർ മ. (1961-1997)
ബിയാന്ത് സിങ് മ. (1922-1995)
കോവുണ്ണി നെടുങ്ങാടി ജ. (1830-1889)
ജഹാംഗീർ ജ. (1569-1627 )
അമൃതാ പ്രീതം ജ. (1919-2005)
ഋതുപർണ ഘോഷ് ജ. (1963-2013)
എഡ്വേർഡ് തോൺഡൈക് ജ. (1874-1949)
തായ്ഷോ ചക്രവർത്തി ജ. (1879-1926)
രമൺ മാഗ്‌സസെ ജ. (1907-1957)
മരിയ മോൻഡിസ്സറി ജ. (1870-1952)
രമൺ മഗ്സസെ ജ. (1907-1957)
ചരിത്രത്തിൽ ഇന്ന്…
***********************
1056 - ബൈസന്റൈൻ ചക്രവർത്തിനി തിയോഡോറ രാജ്യാവകാശികളില്ലാതെ മരിക്കുന്നു. മാസിഡോണിയൻ രാജവംശത്തിന്റെ അന്ത്യം.
1569 - ജഹാംഗീർ, മുഗൾ ചക്രവർത്തിയുടെ ജനനം (മ. 1627)
1920 - ലോകത്തിലെ ആദ്യ റേഡിയോ ന്യൂസ് പ്രക്ഷേപണം ആരംഭിച്ചു.
1947 - പഞ്ചാബിലെ വർഗീയ ലഹള ബാധിത പ്രദേശങ്ങളിൽ നെഹ്റു, പട്ടേൽ, ലിയാക്കത്ത് അലി ഖാൻ എന്നിവർ സംയുക്ത സന്ദർശനം നടത്തി
1956 - ഇന്ത്യയിലെ സംസ്ഥാന പുന സംഘടനാ നിയമത്തിൽ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് ഒപ്പുവച്ചു.
1957 - മലേഷ്യ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്യം നേടി
1991 - ഉസ്ബെക്കിസ്ഥൻ സ്വതന്ത്രമായി.
1997 - ലോക് സഭ 22 മണിക്കുർ തുടർച്ചയായി യോഗം ചേർന്ന് ചരിത്രം സൃഷ്ടിച്ചു
1998 - ഉത്തര കൊറിയ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചു.
1999 - ബ്യൂണസ് അയേഴ്സിലെ ജോർജ് ന്യൂബറി വിമാനത്താവളത്തിൽ നിന്ന് ടേക്ക്ഓഫിനിടെ ഒരു LAPA ബോയിംഗ് 737-200 തകർന്നു , 65 പേർ മരിച്ചു.
2002 - 43 വർഷത്തിനിടെ ദക്ഷിണ കൊറിയയെ ബാധിച്ച ഏറ്റവും ശക്തമായ ചുഴലിക്കാറ്റായ റൂസ ചുഴലിക്കാറ്റ് കരയിൽ പതിക്കുകയും 236 പേരെങ്കിലും കൊല്ലപ്പെടുകയും ചെയ്തു.
2005 - ബാഗ്ദാദിലെ അൽ -ഐമ്മ പാലത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 953 പേർ മരിച്ചു.
2006 - 2004 ഓഗസ്റ്റ് 22-ന് മോഷ്ടിക്കപ്പെട്ട എഡ്വാർഡ് മഞ്ചിന്റെ പ്രശസ്തമായ ചിത്രം ദി സ്‌ക്രീം നോർവീജിയൻ പോലീസ് നടത്തിയ റെയ്ഡിൽ കണ്ടെടുത്തു.
2016 - ബ്രസീൽ പ്രസിഡന്റ് ദിൽമ റൂസഫിനെ ഇംപീച്ച് ചെയ്യുകയും സ്ഥാനത്തു നിന്ന് നീക്കം ചെയ്യുകയും ചെയ്തു .
2019 - നോർവേയിലെ ആൾട്ടയിലെ സ്കോഡേവാരെ പർവതങ്ങളിൽ ഒരു കാഴ്ചാ ഹെലികോപ്റ്റർ തകർന്ന് 6 യാത്രക്കാരും മരിച്ചു.
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
***ലോക റെക്കോഡുമായി തൃശൂരിന്റെ മണ്ണിലൊരു തിരുവാതിരച്ചുവട്.
ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടനെല്ലൂർ ഗവ. കോളേജ് മൈതാനത്താണ് 7027 മങ്കമാർ ചുവടുവച്ച മെഗാ തിരുവാതിര അരങ്ങേറിയത്. വൈകിട്ട് 5.08ന് ആരംഭിച്ച തിരുവാതിര 5.18ന് സമാപിച്ചതോടെയാണ് തൃശൂരിലെ തിരുവാതിര നർത്തകിമാർ റെക്കോഡിലേക്ക് ചുവടുവച്ചത്.
ഓണം മുന്നോട്ടുവയ്ക്കുന്ന ഒരുമയുടെ സന്ദേശവുമായി, തട്ടമിട്ട സ്‌ത്രീകളും മാർഗം കളിക്കാരും ഉൾപ്പെടെ ജാതി- മത ഭേദമന്യേയുള്ള നർത്തകിമാർ ഒരേ താളത്തിൽ കുമ്മിയടിച്ച് കുട്ടനെല്ലൂരിന്റെ മൈതാനത്ത് ചുവടുവച്ചപ്പോൾ അത് പുതു ചരിത്രമായി മാറുകയായിരുന്നു.
***പാൽ, പാലുൽപ്പനങ്ങൾ എന്നിവയുടെ വിൽപ്പനയിൽ സർവകാല റെക്കോർഡുമായി മിൽമ.
നാലുദിവസത്തിൽ 1,00,56,889 ലിറ്റർ പാലാണ് മിൽമ വഴി വിറ്റഴിച്ചത്.
മുൻ വർഷത്തെ അപേക്ഷിച്ച് 6.5 ശതമാനത്തിൻറെ വളർച്ച കൈവരിച്ചു. കഴിഞ്ഞ കൊല്ലം 94,56,621 ലക്ഷം ലിറ്റർ പാലാണ് ഇതേ കാലയളവിൽ വിറ്റു പോയത്.
***പുരോഹിതന്റെ സാന്നിധ്യം നിർബന്ധമില്ല; അഭിഭാഷകർക്കും വിവാഹം നടത്താമെന്ന് സുപ്രീംകോടതി
ഹിന്ദു വിഭാഗത്തിൽ നിന്നുള്ള പ്രായപൂർത്തിയായ രണ്ടുപേർ തമ്മിൽ വിവാഹം ചെയ്യുന്നതിന് പുരോഹിതന്റെ സാന്നിധ്യം ആവശ്യമില്ലന്നും അഭിഭാഷകന് സ്വന്തം ശേഷിയിൽ വിവാഹം നടത്തി നൽകാമെന്നും സുപ്രീംകോടതി. അഭിഭാഷകന് വിവാഹം നടത്താനുള്ള അധികാരമില്ലന്ന് കാട്ടി മേയിൽ മദ്രാസ് ഹൈക്കോടതി നൽകിയ വിധി റദ്ദാക്കിയാണ് ജസ്‌റ്റിസ് എസ് രവീന്ദ്ര ഭട്ട് ,അരവിന്ദ് കുമാർ എന്നിവരുടെ ഉത്തരവ്. അഭിഭാഷകന്റെ സാന്നിധ്യത്തിൽ വിവാഹതിരായിട്ടും ഇരുപതുകാരിയായ പങ്കാളിയെ വീട്ടുകാർ പിടിച്ചുവെച്ചിരിക്കുന്നുവെന്നു വെന്ന് കാട്ടി ഉളവരശൻ എന്നയാൾ നൽകിയ ഹേബിയൻ കോർപസ് തള്ളിയ മദ്രാസ് ഹൈക്കോടതി നടപടി തെറ്റാണെന്നും ബെഞ്ച് നിരീക്ഷിച്ചു.
പ്രാദേശികം
***************
***പിണറായിക്ക് ഗള്‍ഫില്‍ ബെനാമി ബിസിനസ്; എല്ലാ ‘കെ’ പദ്ധതികളും ‘വി’ പദ്ധതികള്‍: സ്വപ്ന സുരേഷ്
പദ്ധതി ആലോചിക്കുമ്പോള്‍ തന്നെ അതില്‍ താല്‍പര്യമുള്ള വന്‍ മത്സ്യം ആരെന്നു കണ്ടെത്തും. ശിവശങ്കറിന്റെ നേതൃത്വത്തില്‍ ഐടി വകുപ്പിലാണ് അത്തരത്തില്‍ കൂടുതല്‍ പദ്ധതികളുണ്ടായത്. ക്ലിഫ് ഹൗസിലെ വട്ടമേശചര്‍ച്ചയില്‍ താനും പങ്കാളിയായിട്ടുണ്ട്. ദുബായിലും ചര്‍ച്ച നടന്നിട്ടുണ്ട്. താന്‍ ഉണ്ടായിരുന്ന ഒരു ചര്‍ച്ചയിലും വീണ പങ്കെടുത്തിട്ടില്ല.
മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വൈകാതെ വെളിപ്പെടുത്തുമെന്നും സ്വപ്ന പറഞ്ഞു.
***നടി നവ്യ നായരുമായി ഡേറ്റിംഗ്!
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത IRS ഉദ്യോഗസ്ഥൻ സച്ചിൻ സാവന്ത് നടി നവ്യ നായരുമായി ഡേറ്റിംഗിലായിരുന്നു എന്ന് വെളിപ്പെടുത്തി. നവ്യക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ ഇയാൾ നൽകി എന്നും മൊഴിയുണ്ട്. 2023 ജൂൺ മാസത്തിൽ ഇയാളെ പ്രത്യേക അന്വേഷണ വിഭാഗം അറസ്റ്റ് ചെയ്ത് PMLA സ്പെഷ്യൽ കോടതി മുൻപാകെ ഹാജരാക്കി
നവ്യ നായരുടെ മൊഴിയും രേഖപ്പെടുത്തി. ഇത് ചാർജ്ഷീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാവന്തിന്റെ മറ്റു പെൺസുഹൃത്തുക്കളുടെ മൊഴിയും രേഖപ്പെടുത്തി എന്ന് പറയപ്പെടുന്നു. നവ്യക്ക് കൊടുത്ത സമ്മാനങ്ങളും നടത്തിയ സന്ദർശനങ്ങളുടെ വിവരവും പുറത്തുവന്ന കൂട്ടത്തിലുണ്ട് നവ്യക്ക് ആഭരണങ്ങൾ ഉൾപ്പെടെ സമ്മാനം നല്കിയത്രെ. പണമിടപാട് നടത്തിയ കൂട്ടത്തിലാണ് ഇതും ഉൾപ്പെട്ടത്. ഇത് കുറ്റകൃത്യത്തിന്റെ ഭാഗമാണോ എന്ന് പരിശോധിച്ചു വരുന്നു
***ഭൂനിയമം ലംഘിച്ച് പണിതത് AKG സെന്റർ; എംവി ഗോവിന്ദന്റെ ഏഴ് ചോദ്യങ്ങൾക്ക് കുഴൽനാടൻ്റെ മറുപടി
എകെജി സെന്‍റര്‍ പട്ടയഭൂമിയിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും ഭൂനിയമം ലംഘിച്ച് നില്‍ക്കുന്ന ഏറ്റവും വലിയ നിർമ്മിതികളിൽ ഒന്നാണ് എകെജി സെന്‍ററെന്നും അദ്ദേഹം ആരോപിച്ചു. വീണ വിജയനെതിരായ ആരോപണം പ്രതിരോധിക്കാനാണ് എം വി ഗോവിന്ദന്‍ ശ്രമിക്കുന്നതെന്നും മാത്യു കുഴൽനാടൻ വിമര്‍ശിച്ചു. താൻ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന് നേരിട്ട് വന്ന് പരിശോധിക്കാൻ എം വി ഗോവിന്ദനെ വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. ചിന്നക്കനാലിൽ പട്ടയ ഭൂമിയുമായി ബന്ധപ്പെട്ട ഭൂനിയമം ലംഘിച്ചിട്ടില്ല. നികുതി വെട്ടിപ്പും നടത്തിയിട്ടില്ല. സിപിഎം ജില്ലാ സെക്രട്ടറിമാരായ സി എൻ മോഹനനും സി വി വർഗീസും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന് ആർജവത്തോടെ പറയാൻ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് ധൈര്യമുണ്ടോ എന്നും മാത്യു കുഴൽനാടൻ ചോദിച്ചു.
***വർഗീയതയോട് സമരസപ്പെടുന്നവരെ പരാജയപ്പെടുത്തണം: മുഖ്യമന്ത്രി
വർഗീയതയെ ദുർബലപ്പെടുത്തുന്നതു പോലെ അതിനോട് സമരസപ്പെടുന്നവരെയും പരാജയപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥി ജെയ്‌ക് സി തോമസിന്റെ വിജയത്തിനായി മണർകാട് ചേർന്ന പൊതുയോഗം ഉദ്‌ഘാടനം ചെയ്യുകായയിരുന്നു അദ്ദേഹം.
***ജയസൂര്യയുടെ പരാമർശം വാസ്തവവിരുദ്ധം: മന്ത്രി ജി ആർ അനിൽ
തന്റെ സുഹൃത്തും നടനുമായ കൃഷ്ണപ്രസാദിൽ നിന്നും സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില നാളിതുവരെ നൽകിയിട്ടില്ലെന്നും അത് ലഭിക്കാനായി
തിരുവോണ ദിവസം അദ്ദേഹം ഉപവാസമിരിക്കുന്നു എന്നതുമാണ് ജയസൂര്യ പറഞ്ഞത്. കൃഷ്ണപ്രസാദിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില ജൂലൈ മാസം നൽകിയതാണ്. കോട്ടയം ജില്ലയിൽ പായിപ്പാട് കൃഷിഭവനുകീഴിൽ കൃഷ്ണപ്രസാദിന്റെ കൊല്ലാത്ത് ചാത്തൻകേരി പാടശേഖരത്തെ 1.87 ഏക്കർ കൃഷിഭൂമിയിൽ വിളയിച്ച 5,568 കിലോ നെല്ല് സപ്ലൈകോ സംഭരിച്ചു. അതിന്റെ വിലയായ 1.57 ലക്ഷം രൂപ ജൂലൈ മാസത്തിൽ എസ്ബിഐ വഴി നൽകി.
***തൃശൂരിൽ ക്രിമിനൽകേസ് പ്രതി കുത്തേറ്റ് മരിച്ചു
കണിമംഗലം റെയിൽവേ ട്രാക്കിന് സമീപം പൂത്തോൾ പി ആൻഡ് ടി ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ബിഎസ്‌എൻഎൽ ജീവനക്കാരൻ പ്രീജുവിന്റെ മകൻ വിഷ്‌ണു (കരുണാമയൻ -25) ആണ് കൊല്ലപ്പെട്ടത്. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ഇയാൾ കാപ്പ ചുമത്തപ്പെട്ട് ആറ് മാസം ജില്ലക്ക് പുറത്തായിരുന്നു. അടുത്തിടെയാണ് നാട്ടിൽ തിരിച്ചെത്തിയത്.
***പാലക്കാട്: മണ്ണാര്‍ക്കാട് കുളത്തില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങിമരിച്ചു. ഭീമനാട് പെരുങ്കുളത്തില്‍ കുളിക്കാനിറങ്ങിയ നിഷിത (26), റമീഷ( 23), റിന്‍ഷി (18) എന്നിവരാണ് മരിച്ചത്.
ഒരാള്‍ വെള്ളത്തില്‍ മുങ്ങിയപ്പോള്‍ രക്ഷിക്കാന്‍ ശ്രമിച്ച മറ്റു രണ്ടുപേരും മുങ്ങിപ്പോവുകയായിരുന്നു. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി ഇവരെ പുറത്തെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനയില്ല. നിഷിതയും റമീഷും ഓണാവധിക്ക് വീട്ടില്‍ എത്തിയതായിരുന്നു.
ദേശീയം
***********
***നിതീഷ് കുമാർ ലോക്‌സഭയില്‍ സീറ്റില്ലാത്ത പാര്‍ട്ടിയും അടിത്തറ നഷ്ടപ്പെട്ട നേതാവും'; പ്രശാന്ത് കിഷോർ
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ആര്‍ജെഡിയേയും വിമര്‍ശിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍. ”ബീഹാറില്‍ നിന്ന് ഒരു എംപി പോലുമില്ലാത്ത പാര്‍ട്ടിയാണ് ആര്‍ജെഡി. അങ്ങനെയൊരു പാര്‍ട്ടിയ്ക്ക് രാജ്യം ആര് ഭരിക്കുമെന്ന് തീരുമാനിക്കാനുള്ള കഴിവുണ്ടോ? നിതീഷ് ജിയ്ക്ക് ആകെ 42 നിയമസഭാംഗങ്ങളുടെയും 16 എംപിമാരുടെയും പിന്തുണയുണ്ട്. അങ്ങനെ കുറഞ്ഞ രാഷ്ട്രീയ ബലമുള്ളയാള്‍ക്ക് എങ്ങനെ ദേശീയതലത്തിലെ രാഷ്രീയത്തെ സ്വാധീനിക്കാനാകും?” , എന്നും പ്രശാന്ത് കിഷോര്‍ ചോദിച്ചു.
*** ഉത്തർപ്രദേശിലെ മുസഫർനഗറിൽ മുസ്‌ലിം വിദ്യാർഥിയെ അധ്യാപിക സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ച സംഭവം; ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
ഉത്തർപ്രദേശ് സർക്കാർ നാലാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് നൽകണം. അധ്യാപികയ്‌ക്കെതിരെ എടുത്ത നടപടിയും കേസിന്റെ പുരോഗതിയും കമീഷനെ അറിയിക്കണം. കുടുംബത്തിന് നഷ്ടപരിഹാരം നൽകിയോ, സമാന സംഭവം ആവർത്തിക്കാതിരിക്കാൻ എന്ത് ചെയ്‌തു തുടങ്ങിയ കാര്യങ്ങളിലും മറുപടി വേണമെന്നും കമ്മീഷൻ നിർദേശിച്ചു.
***ഇ- കൊമേഴ്‌സ് കമ്പനി ആമസോണിൽ സീനിയർ മാനേജറായ യുവാവിനെ ഡൽഹിയിൽ അഞ്ചംഗ സംഘം വെടിവച്ച് കൊന്നു.
സുഹൃത്ത് വെടിയേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. വടക്കുകിഴക്കൻ ഡൽഹിയിലെ ഭജൻപുരയിൽ കഴിഞ്ഞ രാത്രി ഉണ്ടായ ആക്രമണത്തിൽ ഹർപ്രീത് ഗിൽ(36) ആണ് കൊല്ലപ്പെട്ടത്. വലതുചെവിയുടെ പിന്നിലൂടെ തുളച്ചുകയറിയ വെടിയുണ്ട തലയുടെ മറുവശം വഴി പുറത്തുപോയെന്ന് പൊലീസ് പറഞ്ഞു.
***ഐഎസ്ആർഒയുടെ സൂര്യ പര്യവേക്ഷണ ഉപഗ്രഹമായ 'ആദിത്യ എൽ 1' ശനിയാഴ്ച ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കും.
സതീഷ് ധവാൻ സ്പേയ്സ് സെന്ററിൽനിന്ന് പകൽ 11.50ന് പിഎസ്എൽവി സി 57 റോക്കറ്റിൽ പേടകം കുതിക്കും. വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് റിഹേഴ്സൽ പൂർത്തിയായി. കൗണ്ട്ഡൗൺ വെള്ളിയാഴ്ച ആരംഭിക്കും
***ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിനില്ല; ഒറ്റയ്ക്ക് മത്സരിക്കും: മായാവതി
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുമായോ ഇന്ത്യ മുന്നണിയുമായോ സഖ്യത്തിനില്ലെന്ന് ബിഎസ്പി നേതാവ് മായാവതി. ഇരു സഖ്യങ്ങളും ജാതീയ, വര്‍ഗീയ, മൂലധന നയങ്ങളില്‍ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിക്ക് ചേരാത്ത നയം പുലര്‍ത്തുന്നവരാണെന്ന് മായാവതി വ്യക്തമാക്കുന്നു.
അന്തഃദേശീയം
*******************
***വാതകങ്ങള്‍ തീര്‍ക്കുന്ന നിറച്ചുഴികള്‍, വ്യാഴത്തിന്‍റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് നാസ
വ്യാഴം പര്യവേഷണ ദൗത്യമായ ജൂണോ പകർത്തിയ ചിത്രങ്ങളാണ് പുറത്തു വിട്ടത്. വ്യാഴത്തിന്‍റെ മേഘപാളികൾക്ക് 23,500 കിലോമീറ്റർ മുകളിൽ നിന്നാണ് ചിത്രം പകർത്തിയിരിക്കുന്നത്. വാട്ടര്‍ കളര്‍ ഉപയോഗിച്ച് ചെയ്ത ചിത്രം പോലെ തോന്നുമെങ്കിലും ശക്തമായ കാറ്റുകളാണ് ചിത്രം ഇത്ര മനോഹരമാക്കിയിട്ടുള്ളതെന്നാണ് നാസ വിശദമാക്കുന്നത്. വ്യാഴത്തിന്‍റെ ഉത്തരധ്രുവത്തിനോട് ചേര്‍ന്നുള്ള ഭാഗങ്ങളാണ് ചിത്രത്തിലുള്ളത്.
***ഇലോൺ മസ്കിനെതിരെ കേസുമായി 2200 മുൻ ട്വിറ്റർ ജീവനക്കാർ
ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്ത ശേഷം നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. പിരിച്ചുവിടുമ്പോൾ വാഗ്ദാനം ചെയ്ത തുക നൽകാൻ മസ്ക് തയാറായില്ലെന്നും കോർപറേറ്റ് തർക്കപരിഹാരം നടത്തുന്ന സ്ഥാപനമായ ജെഎഎംഎസിന് ഫീസ് നൽകുന്നത് അവഗണിച്ചുകൊണ്ട് തർക്കപരിഹാരം തടഞ്ഞുവെന്നും ജീവനക്കാർ പരാതിയിൽ പറയുന്നു.
കായികം
************
***ഏഷ്യാ കപ്പ് ക്രിക്കറ്റ്:238 റണ്‍സ് ജയവുമായി പാകിസ്ഥാന്‍
മുള്‍ട്ടാന്‍: ബാറ്റിംഗ്, ബൗളിംഗ് മികവുമായി ഏഷ്യാ കപ്പ് 2023ല്‍ നേപ്പാളിനെതിരെ 238 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി തകര്‍പ്പന്‍ തുടക്കമിട്ട് പാകിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ബാബര്‍ അസം, ഇഫ്‌തീഖര്‍ അഹമ്മദ് എന്നിവരുടെ തകര്‍പ്പന്‍ സെഞ്ചുറിക്കരുത്തില്‍ മുന്നോട്ടുവെച്ച 343 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നേപ്പാള്‍ 23.4 ഓവറില്‍ 104 റണ്‍സില്‍ ഓള്‍ഔട്ടായി. നേപ്പാള്‍ മുന്‍നിരയെ പേസര്‍മാരായ ഷഹീന്‍ അഫ്രീദിയും നസീം ഷായും തകര്‍ത്തപ്പോള്‍ മറ്റൊരു പേസര്‍ ഹാരിസ് റൗഫ് മധ്യനിരയും സ്‌പിന്നര്‍ ഷദാബ് ഖാന്‍ വാലറ്റവും എറിഞ്ഞിട്ടു. ഷദാബ് 6.4 ഓവറില്‍ 27 റണ്‍സിന് നാല് വിക്കറ്റ് വീഴ്‌ത്തി
വാണിജ്യം
************
***വീണ്ടും 44,000 തൊട്ട് സ്വർണവില; വെള്ളിയുടെ വിലയും മുകളിലേക്ക്
ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് ഇന്നലെ വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നലത്തെ വിപണി വില 44000 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5500 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4558 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 81 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വില 103 രൂപയാണ്.
***തുടർച്ചയായ മൂന്നാം ദിനവും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി
മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം ഇന്നും നേട്ടത്തോടെയാണ് ഇന്ത്യൻ വിപണി വ്യാപാരം ആരംഭിച്ചത്. അവസാന മണിക്കൂറിലെ ലാഭമെടുക്കലിനിടയിലും തുടർച്ചയായ മൂന്നാം ദിനവും വിപണി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. അമേരിക്കൻ വിപണിയുടെ ഇന്നലത്തെ മുന്നേറ്റത്തിന്റെ പിൻബലത്തിൽ മികച്ച തുടക്കം സ്വന്തമാക്കിയ ഏഷ്യൻ വിപണികളെല്ലാം ഇന്ന് പോസിറ്റീവ് ക്ലോസിങ് നടത്തി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ