കരുവന്നൂർ ബാങ്കിലെ 300 കോടി തട്ടിപ്പിന് നേതൃത്വം നൽകിയ മുൻ സഹകരണ വകുപ്പ് മന്ത്രിയും ഇപ്പോൾ MLA യും ആയ എ. സി. മൊയ്തീന്റെ വീട്ടിൽ ED റെയ്ഡ് നടക്കുകയും, MLA യെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ തട്ടിപ്പ് നടത്തിയ എ. സി. മൊയ്തീൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് വടക്കാഞ്ചേരി ടൗണിൽ ബി.ജെ.പി നടത്തിയ പ്രതിഷേധ പ്രകടനം ബി.ജെ.പി വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റ് നിത്യ സാഗർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം ജനറൽ സെക്രട്ടറി എസ് രാജു, ഏരിയ പ്രസിഡന്റ് കൃഷ്ണനുണ്ണി എന്നിവർ അഭിസംബോധന ചെയ്ത് സംസാരിച്ചു. മണ്ഡലം ട്രഷറർ രാമപ്രസാദ്, ഒ.ബി.സി. മോർച്ച പ്രസിഡന്റ് ഗിരീഷ് കെ. ജി., ജനറൽ സെക്രട്ടറി അനിൽകുമാർ, സെക്രട്ടറി അഭിലാഷ്, കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി കൃഷ്ണകുമാർ, വടക്കാഞ്ചേരി ഏരിയ ജനറൽ സെക്രട്ടറി റെജു കെ. എൻ., വൈസ് പ്രസിഡന്റ് വിനയൻ കെ. എൻ, തെക്കുംകര പഞ്ചായത്ത് ജനറൽ സെക്രട്ടറി പ്രദീപ് പി. എസ്, ബൂത്ത് ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങി നിരവധി പേർ പ്രകടനത്തിൽ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍