സി.ഐ.ടി.യു. ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെല്ലുവായ് യൂണിറ്റിൽ നടപ്പിലാക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു
സി.ഐ.ടി.യു. ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെല്ലുവായ് യൂണിറ്റിൽ നടപ്പിലാക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു. നെല്ലുവായ് വടുതല സുന്ദരാക്ഷൻ്റെ സ്ഥലത്താണ് പച്ചക്കറി കൃഷി ചെയ്തത്. സി.ഐ.ടി.യു. ഏരിയ സെക്രട്ടറി കെ.എം. അഷ്റഫ് ഉദ്ഘാടനം നിർവഹിച്ചു. ട്രഷറർ എൻ.കെ. പ്രമോദ്കുമാർ അദ്ധ്യക്ഷനായി. സി.പി ഐ.(എം) ലോക്കൽ സെക്രട്ടറി പി.ടി ദേവസി, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സുമന സുഗതൻ, യൂണിറ്റ് സെക്രട്ടറി വി.എ മനോജ്, കെ.സി രാജൻ, സി. കെ. ചന്ദ്രൻ, പി.എ. ബൈജു തുടങ്ങിയവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ