ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
**************************************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
.
1199 ചിങ്ങം 9
അനിഴം / നവമി
2023 ആഗസ്റ്റ് 25, വെള്ളി
ഇന്ന്,
ചട്ടമ്പിസ്വാമികളുടെ ജന്മദിനം !
***************************
. സംസ്ഥാന ജീവകാരുണ്യദിനം !
* ഉറുഗ്വേ :സ്വാതന്ത്ര്യ ദിനം !
* ഫ്രാൻസ് : വിമോചന ദിനം !
* ബ്രേസിൽ: സൈനിക ദിനം !
* വടക്കൻ കൊറിയ : സോൻഗൺ ഡേ ! [1960 ലെ കിം ജോൻഗിന്റെ പട്ടാള ഭരണത്തിന്റെ തുടക്കത്തിന്റെ ഓർമ്മക്ക് ! ]
In USA
* National Kiss And Make Up Day
* Burger Day
* National Whiskey Sour Day
* National Banana Split Day
* National Franchise Appreciation Day
*ഇന്നത്തെ മൊഴിമുത്തുകള്‍*
*****************************
''മികച്ച കേന്ദ്രം, നിർവചനം അനുസരിച്ച്, രണ്ടാം ക്ലാസ് ആളുകൾക്ക് ഫസ്റ്റ് ക്ലാസ് ജോലികൾ ചെയ്യാൻ കഴിയുന്ന സ്ഥലമാണ്."
"താൻ ശരിയാണെന്ന് ഉറപ്പുള്ള ഒരു മനുഷ്യൻ തെറ്റാണെന്ന് മിക്കവാറും ഉറപ്പാണ്."
"ഞാൻ കവിയല്ല, പക്ഷേ നിങ്ങൾ സ്വയം ചിന്തിക്കുകയാണെങ്കിൽ, ഞാൻ മുന്നോട്ട് പോകുമ്പോൾ, വസ്തുതകൾ നിങ്ങളുടെ മനസ്സിൽ ഒരു കവിത രൂപപ്പെടുത്തും."
"രസതന്ത്രം അനിവാര്യമായും ഒരു പരീക്ഷണാത്മക ശാസ്ത്രമാണ്: അതിന്റെ നിഗമനങ്ങൾ ഡാറ്റയിൽ നിന്നാണ്, അതിന്റെ തത്വങ്ങൾ വസ്തുതകളിൽ നിന്നുള്ള തെളിവുകളാൽ പിന്തുണയ്ക്കപ്പെടുന്നു."
[ - മൈക്കൽ ഫാരഡെ ]
*********************************
കേരളത്തിലെ പ്രശസ്തനായ തായമ്പക വാദ്യകലാകാരൻ മട്ടന്നൂർ ശങ്കരൻ കുട്ടിയുടെയും (1954),
മലയാളത്തിനുപുറമേ തമിഴ്, കന്നട സിനിമകളിൽ അഭിനയിക്കുന്ന പ്രമുഖ നടി റോമ എന്നറിയപ്പെടുന്ന റോമ അസ്രാണിയുടെയും (1984),
മലയാള ചലച്ചിത്ര നിര്‍മ്മാതാവും സംവിധാനസഹായിയും അഭിനേതാവുമായ ആല്‍വിന്‍ ആന്റണിയുടേയും (1962),
തമിഴ് ചലച്ചിത്രമേഖലയിലെ നടനും, രാഷ്ട്രീയപ്രവർത്തകനുമായ വിജയകാന്ത് എന്ന എ. വിജയ കാന്തിന്റെയും(1952),
ആദ്യകാലത്ത് ഡോക്ടറായിരുന്നവരും പിന്നീട് എഴുത്തുകാരി, സ്ത്രീപക്ഷ പ്രവർത്തക,മനുഷ്യാവകാശപ്രവർത്തക എന്നീ നിലകളിൽ പ്രശസ്തയായ ബംഗ്ലാദേശ് എഴുത്തുകാരിയും, 'ലജ്ജ' എന്ന നോവൽ എഴുതി മതമൗലിക വാദികളുടെ നോട്ടപ്പുള്ളിയാകുകയും ചെയ്ത തസ്ലീമ നസ്റിനിന്റെയും (1962),
ഫാസിസത്തിനും മതമൗലികവാദത്തിനു മെതിരെയുള്ള പോരാട്ടത്തിന്റെ മുന്നണിയിൽ തന്നെ ഉള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെ (ഐ.ഐ.ടി. ബോംബെ) യിൽ ബയോമെഡിക്കൽഎഞ്ചിനീയറിംഗ് അധ്യാപകനായിരുന്ന രാം പുനിയാനിയുടെയും (1945),
പുരുഷ സഹൃദത്തിന്റെ കഥയായ മാൻ ബുക്കർ പ്രൈസ് ലഭിച്ച "ദി ഫിങ്ക്ലർ ക്വസ്ട്യൻ " എഴുതിയ പ്രസിദ്ധ ഗ്രന്ഥകാരനും പത്രപ്രവർത്തകനുമായ ഹോവാഡ് ജേകബ്സണിന്റെയും(1942 ),
ലോസ് ഏഞ്ചൽസിൽ ജനിച്ച ഒരു അമേരിക്കൻ നടിയും നടൻ എർണി ലൈവ്‌ലിയുടെ മകളും അദ്ദേഹത്തിന്റെ സംവിധാന സംരംഭമായ സാൻഡ്‌മാൻ (1998) എന്ന ചിത്രത്തിലൂടെ പ്രൊഫഷണലായി അരങ്ങേറ്റം കുറിച്ച ബ്ലേക്ക് എല്ലെൻഡർ ലൈവ്ലിയുടേയും (1987),
ഏഴാം വയസ്സിൽ അഭിനയിക്കാൻ തുടങ്ങിയ ഒരു സ്വീഡിഷ് നടനും നടൻ സ്റ്റെല്ലൻ സ്‌കാർസ്‌ഗാർഡിന്റെ മകനുമായ സ്റ്റോക്ക്‌ഹോമിൽ
ജനിച്ച അലക്സാണ്ടർ സ്കാർസ്ഗാർഡിൻ്റേയും ( 1976) ,
ബീറ്റിൽജ്യൂസ്, എഡ്‌വാർഡ് സ്സിസ്സോർഹാൻഡ്സ്, സ്വീനി റ്റോഡ്: ദ ഡെമൺ ബാർബർ ഓഫ് ദ ഫ്ലീറ്റ് സ്ട്രീറ്റ്, എഡ് വുഡ്, സ്ലീപി ഹോളോ, ചാർളി ആന്റ് ദ ചോക്കളേറ്റ് ഫാക്ടറി, ആലീസ് ഇൻ വണ്ടർലാൻഡ് തുടങ്ങിയ ചിത്രങ്ങൾ സൃഷ്ടിച്ച അമേരിക്കൻ ചലച്ചിത്ര സംവിധായകനും, നിർമ്മാതാവും, തിരക്കഥാകൃത്തും, നടനുമായ റ്റിമോത്തി വില്ല്യം "റ്റിം" ബർട്ടന്റെയും (1958) ജന്മദിനം !
ഇന്നത്തെ സ്മരണ !!!
************************
എം. രാമവർമ്മ രാജ മ. (1880-1970)
ടി.സി. ജോൺ മ. (1949-2013 )
ചേമഞ്ചേരി നാരായണൻ നായർ മ. (1932-2014)
ജോസഫ് കലസാൻസ് മ. (1557-1648)
ജെയിംസ് വാട്ട് മ. (1736-1819)
വില്യം ഹെർഷൽ മ. (1738 -1822 )
മൈക്കേൽ ഫാരഡേ മ. (1791-1867)
ഫ്രീഡ്രിക്ക് നീച്ച മ. ( 1844 - 1900
ഹെൻറി ബെക്വറൽ മ. (1852 -1908)
നീൽ ആംസ്ട്രോങ് മ. (1930 -2012)
ചെങ്കിസ് ഖാൻ മ. ( - 1227)
പ്ലീനി (Gaius Plinius Secundus)(AD23- 79)
ചട്ടമ്പിസ്വാമികൾ ജ. (1853 -1924)
കണ്ടത്തിൽ മാർ ആഗസ്തീനോസ് ജ. (1874 -1956 )
പി. ആർ. രാമവർമ്മരാജ ജ. (1904-2001)
ഡോ.കെ.ഭാസ്‌കരന്‍നായർ ജ.(1913-1982)
കെ.പി. അപ്പൻ ജ. (1936 - 2008)
മേരി ഫൗസ്റ്റീന കൊവാൾസ്ക ജ. (1905-1938)
ഷോൺ കോണറി ജ. (1930- 1920)
അലാമ മഷ്റിഖി ജ. (1888- )
[പാക്കിസ്ഥാൻ ഗണിത ശാസ്ത്രജ്ഞൻ. ഖാസ്കർ പ്രസ്ഥാനം സ്ഥാപിച്ചു.]
ചരിത്രത്തിൽ ഇന്ന് ……
************************
1609 - ഗലീലിയോ തന്റെ ആദ്യത്തെ ദൂരദർശിനി വെനീസിലെ നിയമനിർമ്മാതാക്കളുടെ മുമ്പിൽ പ്രദർശിപ്പിക്കുന്നു.
1917 - ബ്രിട്ടിഷ് ആർമിയിൽ ഇന്ത്യൻ ജവാൻമാർക്ക് ഉന്നത പദവി നൽകി തുടങ്ങി.
1944 - രണ്ടാം ലോകമഹായുദ്ധം: പാരീസ് സഖ്യകക്ഷികൾ പിടിച്ചെടുത്തു സ്വതന്ത്രമാക്കി
1957 - ഇന്ത്യൻ പോളോ ടീം ലോകകപ്പ് നേടി
1977 - 'Ocean to sky' (ഗംഗ മുതൽ എവറസ്റ്റ് വരെ) എന്ന സാഹസിക യജ്ഞം എഡ്മണ്ട് ഹിലാരി തുടങ്ങി.
1981 - വൊയേജർ 2 ശൂന്യാകാശ വാഹനം ശനിയോട് ഏറ്റവും അടുത്ത് എത്തുന്നു.
1991 - ബൈലോറഷ്യ സോവ്യറ്റ് യൂണിയനിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു.
1991 - മൈക്കൽ ഷൂമാക്കർ ഫോർമുല വൺ കാറോട്ട മത്സരത്തിൽ അരങ്ങേറി
2003 - മുംബെയിൽ 52 പേർ മരിച്ച സ്ഫോടനപരമ്പര.
2012 - വോയേജർ 1 സൗരയൂഥം കടക്കുന്ന ആദ്യ മനുഷ്യനിർമ്മിത വസ്തുവായി.
2017 - ഹാർവി ചുഴലിക്കാറ്റ് ടെക്സാസിൽ ശക്തമായ കാറ്റഗറി 4 ചുഴലിക്കാറ്റായി , 2004 ന് ശേഷം യുണൈറ്റഡ് സ്റ്റേറ്റ്സിൽ കരകയറുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് . കിഴക്കൻ ടെക്സസിന്റെ ഭൂരിഭാഗവും വിനാശകരമായ വെള്ളപ്പൊക്കത്തിന് കാരണമാകുകയും 106 പേർ കൊല്ലപ്പെടുകയും 125 ബില്യൺ ഡോളറിന്റെ നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തു.
2017 - റാഖൈൻ സ്റ്റേറ്റിലെ സംഘർഷം (2016-ഇന്ന് വരെ) : അരാക്കൻ റോഹിങ്ക്യ സാൽവേഷൻ ആർമി നടത്തിയ 26 വ്യത്യസ്ത ആക്രമണങ്ങളിൽ നൂറ്റി എഴുപത് പേർ കൊല്ലപ്പെട്ടു , ഇത് മ്യാൻമറിലെയും മലേഷ്യയിലെയും സർക്കാരുകളെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ചു.
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
*** "മൈ ലൈഫ് ആസ് എ കോമറേഡ്' കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ സിലബസില്‍ ഉള്‍പ്പെടുത്തിയെന്ന രീതിയില്‍ വ്യാപകമായ പ്രചാരണം നടക്കുന്നുവെന്ന് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ.
സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അധികവായനയ്ക്കുള്ള പുസ്‌തകങ്ങളുടെ കൂട്ടത്തില്‍ സി കെ ജാനു, സിസ്റ്റര്‍ ജസ്‌മി തുടങ്ങിയവരുടെ പുസ്‌തകങ്ങളുടെ കൂടെ ഈ പുസ്‌തകത്തിന്റെ പേരുകൂടി ചേര്‍ത്തതാണെന്നുമാണ് യൂണിവേഴ്‌സിറ്റി അധികൃതരില്‍ നിന്നും ലഭിച്ച മറുപടി. ഏത് വിഭാഗത്തിലായാലും തന്റെ പുസ്‌തകം ഉള്‍പ്പെടുത്തുന്നതിന് താല്‍പര്യമില്ലെന്ന് സര്‍വകലാശാലാ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും കെ കെ ശൈലജ ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.
***കേരള സർവകലാശാലയിൽ നാല് വര്‍ഷ ബിരുദം വിജ്ഞാപനം സെപ്‌തംബറില്‍
കേരള സർവകലാശാലയിൽ നാലുവർഷ ബിരുദ കോഴ്‌സായി ബിഎ ഓണേഴ്‌സ് വിത്ത് റിസർച്ച് ഡിഗ്രി പ്രോഗ്രാം ഈ അദ്ധ്യയന വർഷം ആരംഭിക്കും. പൊളിറ്റിക്കൽ സയൻസ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്, ഇക്കണോമിക്‌സ്, ഹിസ്റ്ററി എന്നിവയിൽ ഓണേഴ്‌സ് ബിരുദം ലഭിക്കുന്ന വിധത്തിലാണ് സിലബസ്.
***മംഗളൂരുവിൽ പ്രണയപ്പകയെ തുടർന്ന് യുവതിയെ സുഹൃത്ത് കഴുത്തറുത്ത് കൊന്നു.
വ്യാഴാഴ്ച ഉച്ചയോടെ മംഗളൂരു വനിതാ പൊലീസ് സ്റ്റേഷന് പിന്നിലാണ് സംഭവം. ബണ്ട്വാൾ വിട്ട്യലയിലെ അലികെ സ്വദേശി ഗൗരിയെയാണ് (20) മണിനാൽകൂർ നൈബെലു സ്വദേശിയായ പത്മരാജ് (26) കൊലപ്പെടുത്തിയത്.
പ്രാദേശികം
***************
***ഓണസദ്യ ചതിച്ചു …
നിയമസഭാ ജീവനക്കാർക്കായി സ്പീക്കർ ഒരുക്കിയ ഓണസദ്യ പകുതിയോളം പേർക്കു വിളമ്പിയപ്പോൾ തീർന്നു.
ഒരുക്കിയത് 1300 പേർക്ക്, വിളമ്പിയത് 800 പേർക്ക്. സദ്യയുണ്ണാൻ എത്തിയ സ്പീക്കർ എ.എൻ.ഷംസീറും പഴ്സണൽ സ്റ്റാഫും 20 മിനിറ്റോളം കാത്തിരുന്നിട്ടും ഊണ് കിട്ടിയില്ല. ഒടുവിൽ പായസവും പഴവും മാത്രം കഴിച്ച് സ്പീക്കറും സംഘവും മടങ്ങി
***സംസ്ഥാനത്ത് സെപ്റ്റംബര്‍ മാസത്തിലും വൈദ്യുതിക്ക് സര്‍ചാര്‍ജ് ഈടാക്കാന്‍ കെഎസ്ഇബി തീരുമാനം.
യൂണിറ്റിന് 10 പൈസയും റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച 9 പൈസയും ചേര്‍ത്ത് 19 പൈസ ഈടാക്കാനാണ് തീരുമാനം. രണ്ടു മൂന്നു മാസമായി സംസ്ഥാനത്ത് സര്‍ചാര്‍ജ് ഈടാക്കി വരുന്നുണ്ട്.
***കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും പത്താം തീയതിക്കുള്ളില്‍ ശമ്പളം നല്‍കണം: ഹൈക്കോടതി
ഇതിന് വേണ്ട സർക്കാർ സഹായം കെ എസ് ആർ ടി സിക്ക് നിഷേധിക്കാന്‍ പാടില്ലെന്നും കോടതി പറഞ്ഞു. അതേസമയം കെ എസ് ആർ ടി സിയെ സർക്കാർ വകുപ്പാക്കണമെന്ന ജീവനക്കാരുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
***കാണാതായ കോളേജ് വിദ്യാർത്ഥിനിയെ കണ്ടെത്തിയത് വിവസ്ത്രയാക്കി കെട്ടിയിട്ടനിലയില്‍;
കോഴിക്കോട് തൊട്ടില്‍പ്പാലത്ത് നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനിയെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. പെൺകുട്ടിയെ കെട്ടിയിട്ട സ്ഥലത്ത് നിന്ന് എംഡിഎംഎ ലഹരിമരുന്നും കണ്ടെടുത്തു. സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.
*** ഡിസിസി ഓഫീസിന് മുമ്പിൽ വി ഡി സതീശന്റെ കോലം കത്തിച്ചു
തുവ്വൂരിൽ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി എം വിഷ്‌ണു മുൻ ഡിവൈഎഫ്‌ഐ പ്രവർത്തകനാണെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്‌താവനയ്‌ക്കെതിരെ വൻ യുവജന പ്രതിഷേധം. മലപ്പുറത്ത് ഡിസിസി ഓഫീസിനുമുന്നിലെ റോഡിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ വി ഡി സതീശന്റെ കോലം കത്തിച്ചു
***കേന്ദ്രത്തിനും സംഘപരിവാറിനുമെതിരെ പ്രതിപക്ഷം ശബ്‌ദിക്കാത്തതെന്ത്?; മുഖ്യമന്ത്രി
എന്തേ ഈ മൗനത്തിന് കാരണം. നല്ല നിലയിൽ നാക്ക് അനക്കുന്നുവർക്ക് കേന്ദ്രത്തിനെതിരെയും ബിജെപിക്കെതിരെയും ശബ്‌ദിക്കാനാകുന്നില്ല. പുതുപ്പള്ളിയിൽ ജെയ്‌ക് സി തോമസിന്റ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്‌ഘാടനം ചെയ്‌ത് മുഖ്യമന്ത്രി പറഞ്ഞു.
*** മറുനാടൻ ഷാജന് നിയമത്തോട് ബഹുമാനമില്ല; രൂക്ഷവിമർശനവുമായി ഹൈക്കോടതി
മതസ്‌പർദ്ധ വളർത്തുന്ന രീതിയിൽ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന കേസിൽ കോടതി ഉത്തരവുണ്ടായിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനെ തുടർന്നാണ് ഹൈക്കോടതിയുടെ രൂക്ഷവിമർശം. നിയമത്തെ കാര്യമാക്കാത്ത സമീപനമാണിത്. അഞ്ചു സഹോദരങ്ങളുണ്ടായിരിക്കെ, അമ്മയെ പരിചരിക്കാനെന്ന പേരിൽ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന നടപടി നിയമത്തോടുള്ള ബഹുമാനക്കുറവാണെന്നും ജസ്‌റ്റിസ് കെ ബാബു വിമർശിച്ചു.
സാംസ്കാരികം
********************
***69മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
സംസ്ഥാന അവാർഡിൽ തഴഞ്ഞതിന് മധുരപ്രതികാരവുമായി 'ഹോം'; ഇന്ദ്രൻസിന് പ്രത്യേക പുരസ്കാരo
ഓസ്കാർ വേദിയിൽ തിളങ്ങിയ ആർആർആർ ദേശീയ പുരസ്കാര നേട്ടത്തിലും മുന്നിട്ടു നിന്നു. മികച്ച നടിയായി ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, കൃതി സനോൻ എന്നിവർ അർഹരായി. പുഷ്പയിലെ അഭിനയത്തിന് അല്ലു അർജുൻ മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി. നമ്പി നാരായണന്റെ ജീവിതകഥയെ ആസ്പദമാക്കിയെടുത്ത റോക്കട്രിയാണ് മികച്ച ചിത്രം. മികച്ച ദേശീയ ഉദ്ഗ്രഥനത്തിനുള്ള പുരസ്കാരം കശ്മീർ ഫയൽസ്.
മികച്ച മലയാളം ചിത്രമായി ഹോം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം നായാട്ടിലൂടെ ഷാഹി കബീർ നേടി. ദേശീയ പുരസ്കാര നേട്ടത്തിൽ അഭിമാനിക്കാവുന്ന നേട്ടമാണ് മലയാള സിനിമ സ്വന്തമാക്കിയത്. ഹോമിലെ അഭിനയത്തിന് ഇന്ദ്രൻസ് പ്രത്യേക ജൂറി പരാമർശം നേടി. സിങ്ക് സൗണ്ടിനുള്ള പുരസ്കാരം ചവിട്ട് നേടി. മേപ്പടിയാന്‍ എന്ന ചിത്രത്തിലൂടെ വിഷ്ണു മോഹന് മികച്ച പുതുമുഖ സംവിധായകനുള്ള ഇന്ദിരാ ഗാന്ധി പുരസ്‌കാരം നേടി.
നോൺ ഫീച്ചർ വിഭാഗത്തിൽ മലയാളത്തിന് രണ്ട് പുരസ്കാരങ്ങൾ ലഭിച്ചു. മികച്ച പരിസ്ഥിതി ചിത്രമായി മൂന്നാം വളവ് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച അനിമേഷൻ ചിത്രമായി ‘കണ്ടിട്ടുണ്ട് തിരഞ്ഞെടുക്കപ്പെട്ടു.
ദേശീയം
***********
***ഇതൊരു തുടക്കം മാത്രം, അടുത്ത ചാന്ദ്രദൗത്യത്തിൽ ഒപ്പം ജപ്പാൻ
മൂന്നാം ചന്ദ്രയാൻ ദൗത്യം വിജയം കണ്ടതിൻ്റെ ആഹ്ലാദത്തിലാണ് രാജ്യം. ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ആദ്യ പേടകമാണ് ചന്ദ്രയാൻ്റെ ലാൻഡറായ വിക്രം. വിരലിലെണ്ണാവുന്ന ലോകരാജ്യങ്ങൾക്കു മാത്രം സാധിക്കുന്ന നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത് എന്നതിനാൽ പുതിയ വിജയത്തിന് മധുരമേറെയാണ്. എന്നാൽ, ഇതുകൊണ്ടൊന്നും ചാന്ദ്രദൗത്യം അവസാനിപ്പിക്കാനുള്ള പദ്ധതിയല്ല ഇസ്രോയ്ക്കുള്ളത്. ജപ്പാനുമായി ചേർന്ന് പുതിയ ഉയരങ്ങൾ കീഴടക്കാനുള്ള പദ്ധതിയുടെ പണിപ്പുരയിലാണ് ഇസ്രോയിലെ വിദഗ്ധർ. വരുന്ന നാലുവർഷത്തിനുള്ളിൽ അടുത്ത വിക്ഷേപണം നടത്തുകയെന്ന സങ്കീർണമായ ജോലിയാണ് ചന്ദ്രയാൻ - 4ൽ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ഏജൻസിക്കുള്ളത്.
***അഹമ്മദാബാദിൽ കെമിക്കൽ ഫാക്ടറിയിൽ നിന്ന് വാതകം ചോർന്നതിനെ തുടർന്ന് 19 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുജറാത്തിലെ ബറൂച് ജില്ലയിലെ വേദാജ് വില്ലേജിലെ പി ഐ ഇൻഡസ്ട്രീസ് എന്ന കെമിക്കൽ ഫാക്ടറിലാണ് ചോർച്ച സംഭവിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
***ന്യായമായ വില കിട്ടുന്നില്ല'; മഹാരാഷ്ട്രയില്‍ മൊത്തവ്യാപാര കേന്ദ്രങ്ങളിലെ സവാള ലേലത്തില്‍ നിന്ന് പിന്‍മാറി കര്‍ഷകരുടെ പ്രതിഷേധം.
മതിയായ വില കിട്ടാത്തതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ ലോഡ് ഇറക്കാന്‍ തയ്യാറാകാതെയിരുന്നത്. തുടര്‍ച്ചയായ നാലാം ദിവസമാണ് ലേലം മുടങ്ങിയത്. 40 ശതമാനം കയറ്റുമതി തീരുവ അംഗീകരിക്കില്ലെന്ന നിലപാടും വ്യാപാരികള്‍ ആവര്‍ത്തിച്ചു..
***കുളുവില്‍ കനത്ത മണ്ണിടിച്ചില്‍; ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നുവീണു
കുളു: ഹിമാചല്‍പ്രദേശിലെ കുളുവില്‍ കനത്ത മണ്ണിടിച്ചിലിനെ തുടര്‍ന്ന് നഗരപ്രദേശത്തെ ബഹുനില കെട്ടിടങ്ങള്‍ നിലംപൊത്തി. വ്യാഴാഴ്ച രാവിലെ 9.15നാണ് ഏഴ് നിലയുള്ള കെട്ടിടം അടക്കം തകര്‍ന്ന് വീണത്. അപകടസാധ്യത മുന്നില്‍ കണ്ട് നേരത്തെ തന്നെ കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. കെട്ടിടങ്ങള്‍ തകര്‍ന്ന് വീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്
***പ്രതിപക്ഷ പാർട്ടികളെ വേട്ടയാടുന്നു; ഇ.ഡിയ്‌ക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതൃത്വം
ഛത്തിസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഗേലിന്റെ രാഷ്ട്രീയ ഉപദേശകന്റെയും രണ്ട് ഒഎസ്‌ഡികളുടെയും വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്‌ഡിനെ നിശിതമായി അപലപിച്ച് കോൺഗ്രസ് നേതൃത്വം. മോദി സർക്കാരിന്റെ പകപോക്കൽ രാഷ്‌ട്രീയമാണിതെന്ന് കോൺഗ്രസ് കേന്ദ്രനേതൃത്വം പ്രതികരിച്ചു. പ്രതിപക്ഷ പാർട്ടികൾ ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ ഇഡി പോലുള്ള കേന്ദ്രഏജൻസികളുടെ അഴിഞ്ഞാട്ടമാണെന്നും കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി.
അന്തർദേശീയം
*******************
***ഇന്ത്യ-ചൈന സേനാ പിന്മാറ്റത്തിന് ധാരണ; ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
ചർച്ചയിൽ അതിർത്തി വിഷയത്തിലെ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി. സമാധാനം നിലനിർത്തേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തി. അതിർത്തിയിൽ നിന്നും ഘട്ടംഘട്ടമായി പിൻമാറാൻ നിർദ്ദേശം നൽകുമെന്നും കൂടിക്കാഴ്ചയിൽ ധാരണയായി.
*** 2020ലെ തിരഞ്ഞെടുപ്പ് അട്ടിമറി കേസിൽ മുൻ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് ജോർജിയ ജയിലിൽ കീഴടങ്ങും.
അതേസമയം ഏത് സമയത്താണ് ട്രംപ് കീഴടങ്ങുക എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.കേസിൽ ഈ മാസം 25 വരെയാണ് കീഴടങ്ങാൻ കോടതി സമയം അനുവദിച്ചത്.
***സൗദി അറേബ്യ, യുഎഇ, ഇറാന്‍... ബ്രിക്‌സിലേക്ക് ആറ് രാജ്യങ്ങള്‍ കൂടി, വന്‍ മാറ്റങ്ങള്
ജൊഹാന്നസ്‌ബെര്‍ഗ്: സൗദി അറേബ്യ, യുഎഇ, ഇറാന്‍, ഈജിപ്ത്, അര്‍ജന്റീന, എത്യോപ്യ എന്നീ രാജ്യങ്ങളെയാണ് ബ്രിക്‌സില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചത് എന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ പറഞ്ഞു. ഇതോടെ ബ്രിക്‌സ് രാജ്യങ്ങളുടെ എണ്ണം 11 ആയി.
കായികം
************
***കാള്‍സണ്‍ ചെസ് രാജാവ്, പ്രഗ്നാനന്ദ യുവരാജ; ടൈബ്രേക്കറില്‍ പൊരുതി കീഴടങ്ങി ഇന്ത്യന്‍ താരം
ബാകു: അല്‍പം നിരാശയെങ്കിലും ഇന്ത്യക്ക് മറ്റൊരു അഭിമാന നിമിഷം! ചെസ് ലോകകപ്പില്‍ തലമുറകളുടെ ഫൈനല്‍ പോരാട്ടത്തില്‍ നോർവേ ഇതിഹാസം മാഗ്നസ് കാള്‍സണോട് ഇന്ത്യയുടെ 18കാരന്‍ ആർ പ്രഗ്നാനന്ദ പൊരുതി കീഴടങ്ങി. ആദ്യ രണ്ട് ക്ലാസിക് ഗെയിമുകളിലും ലോക ഒന്നാം നമ്പർ താരമായ കാള്‍സണെ സമനിലയില്‍ നിർത്തി വിറപ്പിച്ച പ്രഗ്നാനന്ദ ടൈബ്രേക്കറില്‍ പരാജയം സമ്മതിക്കുകയായിരുന്നു. മുപ്പത്തിരണ്ടുകാരനായ മാഗ്നസ് കാള്‍സണിന്‍റെ ആദ്യ ലോകകപ്പ് കിരീടമാണിത്
***തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ വീഴ്ച്ച; ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ അംഗത്വം റദ്ദാക്കി
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെസ്ലിംഗ് ഫെഡറേഷന്റെ അംഗത്വം റദ്ദാക്കി യുനൈറ്റഡ് വേള്‍ഡ് റെസ്ലിംഗ് സമിതി. ഗുസ്തി ഫെഡറേഷന്‍ സംഘടനയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആഗോള സംഘടന അംഗത്വം റദ്ദാക്കിയത്. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് സ്വന്തം പതാകയെ പ്രതിനിധീകരിച്ച് മത്സരിക്കാനാവില്ല
വാണിജ്യം
************
***ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി.
വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തിൽ ആഭ്യന്തര സൂചികകൾ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും, പിന്നീട് നിറം മങ്ങുകയായിരുന്നു. ബിഎസ്ഇ സെൻസെക്സ് 180 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 65,252.34-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 57.30 പോയിന്റ് നഷ്ടത്തിൽ 19,386.70-ലാണ് വ്യാപാരം അവസാനിപ്പിച്ചത്
*** സ്വർണവില ഇന്നലെയും ഉയർന്നു
കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 160 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു. ഇതോടെ 320 രൂപയാണ് മൂന്ന് ദിവസം കൊണ്ട് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43600 രൂപയാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG












0 അഭിപ്രായങ്ങള്‍