1199 ചിങ്ങം 6
ചിത്തിര / ഷഷ്ഠി വ്രതം
2023 ആഗസ്റ്റ് 22, ചൊവ്വ
മംഗളഗൗരി വ്രതം !
ഇന്ന്;
ലോക നാടോടിക്കഥാ ദിനം !
[World Folklore Day]
്്്്്്്്്്്്്്്്്്‌്‌്
ലോക സസ്യക്ഷീര ദിനം !
[ World Plant Milk Day ]
്്്്്്്്്്്്്്്്്
[ Plant milks are; Almond Milk, Oat Milk, Soya Milk etc …, തെങ്ങിന്റെ പാൽ, അതായത് കള്ള് ഈ ലിസ്റ്റിൽ പെടുമോ ആവോ :p ]
ദേശീയ കൊഴുക്കൊട്ട ദിനം !
. ************************
[ National Bao Day ; മാംസമോ പച്ചക്കറികളോ നിറച്ച് ആവിയിൽ വേവിച്ചെടുക്കുന്ന പലഹാരം.]
തമിഴ്നാട് : മദ്രാസ് ഡേ (ചെന്നൈ)!
*****************************
[1639 ൽ ഇതേ ദിനമാണ് ഈസ്റ്റ് ഇന്ത്യ കമ്പനി ചെന്നപട്ടണം ( ഇന്നത്തെ ചെന്നൈ) വിജയനഗരം രാജ്യത്തിന്റെ വൈസ്റോയ് ദാമർല വെങ്കടാദ്രി നായക യുടെ അടുക്കൽ നിന്നും വാങ്ങിയത്.]
* റഷ്യ: ഫ്ലാഗ് ഡേ !
* In USA:
National Eat A Peach Day
National Be An Angel Day
National Pecan Torte Day
National Take Your Cat to the Vet Day
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്
”എവിടെയാണ് ഞാനിപ്പോള്‍? അസ്തമയസൂര്യന്റെ തിരോധാന വിസ്മയം കടല്‍ത്തീരത്തിരുന്നു കാണുകയല്ലേ? ഏതു മഹാനട്ടുവന്റേതാണീ ചിലമ്പൊലി? ഇളകിമറിയുന്ന കടല്‍ത്തിരക്കുമപ്പുറത്തുള്ള ഉള്‍ക്കടല്‍ മുതല്‍ ഗംഭീരോദാര നഭസ്സുവരെ വ്യാപിക്കുന്നതും മേലോട്ടു വേരുകളുള്ളതും അധോഭാഗത്ത് ബഹുശാഖിയോടുകൂടിയതുമായ അവ്യയവും അനാദ്യന്തവുമായ ആ മഹാ വൃക്ഷത്തെ ചിദാകാശത്തില്‍ തെളിഞ്ഞുകണ്ടില്ലേ? ആ പാതാള നഭസ്ഥലാന്തം വ്യാപിച്ചുനില്‍ക്കുന്ന ആ പരമ ജ്യോതിസ്സില്‍ ലയിക്കാന്‍ കാലം വൈകി.”
. [ - പ്രൊ. എസ്. ഗുപ്തന്‍നായര്‍ ]
*******************************
അവതാരികയായും അഭിനേത്രിയായും സംവിധായികയായും മലയാളികള്‍ക്ക് സുപരിചിതയായ സൗമ്യ സൗദാനന്ദന്റേയും (1985),
ചലച്ചിത്ര നടനും തിരക്കഥാകൃത്തുമായ രൂപേഷ് പീതാംബരന്റേയും (1982),
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി എന്ന കൊനിഡെല ശിവശങ്കര വരപ്രസാദിന്റേയും(1955) ജന്മദിനം !
ഇന്നത്തെ സ്മരണ !!!
***********************
വേളൂർ കൃഷ്ണൻകുട്ടി മ.(1933-2003)
കരുവാറ്റ ചന്ദ്രൻ മ. (1944 - 2013)
യു.ആർ അനന്തമൂർത്തി മ. (1932-2014)
ഗ്രിഗറി ഒമ്പതാമൻ മാർപ്പാപ്പ മ.(1145-1241)
ആർതർ അഗാദേ മ. (1540-1615)
വാറൻ ഹേസ്റ്റിംഗ്സ് മ. (1732-1818)
സിഡ്നിയെൻഡിസ് മ. (1824-1874)
സാലിസ്ബറി പ്രഭു മ. (-1830-1903)
ജൊമൊ കെനിയാറ്റ മ. (1889-1978)
കൈക്കുളങ്ങര രാമവാര്യർ ജ.(1832-1896)
എസ്. ഗുപ്തൻ നായർ ജ.(1919 -2006)
ജി.കുമാരപിള്ള ജ. (1923 - 2000)
ശംഭു മിത്ര ജ. (1915 -1997)
അലക്സാണ്ടർ ചെക്കോവ് ജ.(1851-1913)
ക്ലോഡ് ഡെബ്യുസി ജ. (1862 - 1918 )
ഓഹി ബഹ്സൺ ജ. (1908 - 2004)
ബിൽ വുഡ്ഫുൾ ജ. (1987-1965 )
ചരിത്രത്തിൽ ഇന്ന്…
**********************
1639 - തദ്ദേശീയരായ നായക് ഭരണാധികാരികളിൽ നിന്നും സ്ഥലം വിലക്കു വാങ്ങി, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മദ്രാസ് നഗരം സ്ഥാപിച്ചു.
1827 - ജോസെ ഡി ല മാർ പെറുവിന്റെ പ്രസിഡണ്ടായി.
1848 - ന്യൂ മെക്സിക്കോ അമേരിക്കൻ ഐക്യനാടുകളുടെ ഭാഗമായി.
1864 - പന്ത്രണ്ടു രാജ്യങ്ങൾ ആദ്യ ജനീവ കൺവെൻഷനിൽ ഒപ്പു വച്ചു. റെഡ് ക്രോസ്സ് രൂപവൽക്കരിക്കപ്പെട്ടു.
1941 - രണ്ടാം ലോകമഹായുദ്ധം: ജർമ്മൻ പട ലെനിൻഗ്രാഡിലെത്തി.
1942 - രണ്ടാം ലോകമഹായുദ്ധം: അച്ചുതണ്ടു ശക്തികൾക്കെതിരെ ബ്രസീൽ യുദ്ധം പ്രഖ്യാപിച്ചു.
1944 - രണ്ടാം ലോകമഹായുദ്ധം: സോവിയറ്റ് യൂണിയൻ റൊമാനിയ പിടിച്ചടക്കി.
1962 - ഫഞ്ചു പ്രസിഡണ്ട് ചാൾസ് ഡി ഗോളിനെതിരെയുള്ള ഒരു വധശ്രമം പരാജയപ്പെട്ടു.
1972 - വർഗ്ഗീയനയങ്ങളെ മുൻനിർത്തി റൊഡേഷ്യയെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിൽ നിന്നും പുറത്താക്കി.
1989 - നെപ്റ്റ്യൂണിന്റെ ആദ്യവലയം കണ്ടെത്തി.
1991 - ബാൾട്ടിക് രാജ്യങ്ങളുടെ സ്വാതന്ത്ര്യം അംഗീകരിച്ച ലോകത്തിലെ ആദ്യത്തെ രാഷ്ട്രമാണ് ഐസ്‌ലാൻഡ് .
1992 - ഐഡഹോയിലെ റൂബി റിഡ്ജിലുള്ള അവളുടെ വീട്ടിൽ 11 ദിവസത്തെ ഉപരോധത്തിനിടെ എഫ്ബിഐ സ്‌നൈപ്പർ ലോൺ ഹോറിയൂച്ചി വിക്കി വീവറെ വെടിവച്ചു കൊന്നു .
1999 - ചൈന എയർലൈൻസ് ഫ്ലൈറ്റ് 642 ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തകർന്നുവീണ് മൂന്ന് പേർ കൊല്ലപ്പെടുകയും 208 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2003 - അലബാമ സുപ്രീം കോടതി കെട്ടിടത്തിന്റെ ലോബിയിൽ നിന്ന് പത്ത് കൽപ്പനകൾ ആലേഖനം ചെയ്ത പാറ നീക്കം ചെയ്യാനുള്ള ഫെഡറൽ കോടതി ഉത്തരവ് പാലിക്കാൻ വിസമ്മതിച്ച അലബാമ ചീഫ് ജസ്റ്റിസ് റോയ് മൂറിനെ സസ്പെൻഡ് ചെയ്തു .
2004 - എഡ്വാർഡ് മഞ്ചിന്റെ രണ്ട് പെയിന്റിംഗുകൾ ദി സ്‌ക്രീമിന്റെയും മഡോണയുടെയും പതിപ്പുകൾ നോർവേയിലെ ഓസ്‌ലോയിലെ ഒരു മ്യൂസിയത്തിൽ നിന്ന് തോക്ക് ചൂണ്ടി മോഷ്ടിച്ചു .
2006 - ഗണിതശാസ്ത്രത്തിലെ പോയിൻകെരെ അനുമാനത്തിന്റെ തെളിവിന് ഗ്രിഗോറി പെരൽമാന് ഫീൽഡ്സ് മെഡൽ ലഭിച്ചു, പക്ഷേ മെഡൽ സ്വീകരിക്കാൻ വിസമ്മതിച്ചു.
2007 - ടെക്സസ് റേഞ്ചേഴ്സ് ബാൾട്ടിമോർ ഓറിയോൾസിനെ 30-3 ന് പരാജയപ്പെടുത്തി , ആധുനിക മേജർ ലീഗ് ബേസ്ബോൾ ചരിത്രത്തിൽ ഒരു ടീം നേടിയ ഏറ്റവും കൂടുതൽ റൺസ് .
2012 - കെനിയയിലെ ടാന റിവർ ഡിസ്ട്രിക്റ്റിൽ കന്നുകാലികൾക്ക് മേയാനുള്ള അവകാശത്തെച്ചൊല്ലിയുള്ള വംശീയ ഏറ്റുമുട്ടലിൽ 52-ലധികം പേർ മരിച്ചു.
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
***പദങ്ങൾ തെറ്റുകൂടാതെ എഴുതാനാണ് എഴുത്തുകാരൻ ആദ്യം പഠിക്കേണ്ടതെന്ന് കഥാകൃത്ത് ടി പത്മനാഭൻ.
രാമായണവും ശബ്ദതാരാവലിയും നിരന്തരം ഉപയോഗപ്പെടുത്തിയാൽ ഭാഷാശുദ്ധി കൈവരിക്കാൻ സാധിക്കും. കൈരളി ബുക്സ് പ്രസിദ്ധീകരിക്കുന്ന, ഉബൈദ് മനൈക്കലിന്റെ ‘കാണാമറയത്തെ ജീവിതങ്ങൾ’ ചെറുകഥാസമാഹാരം പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം.
***വനിതാ വികസന കോര്‍പ്പറേഷന്‍ വനിതാ സംരംഭകര്‍ക്കായി ഒരുക്കിയ 'എസ്‌കലേറ' ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
സാമൂഹികമായ ശാക്തീകരണം അതിന്റെ സമ്പൂര്‍ണമായ അര്‍ഥത്തില്‍ സാധ്യമാകുന്നത് സാമ്പത്തിക ശാക്തീകരണത്തിലൂടെയാണ്. സ്ത്രീകള്‍ സാമ്പത്തികമായി സ്വാശ്രയത്തവും സ്വാതന്ത്ര്യവും ഉള്ളവരാകണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെയും വനിതാ ശിശുവികസന വകുപ്പിന്റെയും ലക്ഷ്യം. അല്ലാത്ത സ്വാതന്ത്ര്യം പൂര്‍ണമല്ല. അതിന്റെ ഭാഗമായിട്ടാണ് സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വനിതാ വികസന കോര്‍പ്പറേഷന്‍ വായ്പകള്‍ നല്‍കി വരുന്നത്, മന്ത്രി പറഞ്ഞു.
***ബലാത്സംഗ ഇരയുടെ ഗർഭച്ഛിദ്രത്തിന് അനുമതി ; ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി
ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായ ആദിവാസി യുവതിയുടെ ഗർഭച്ഛിദ്രത്തിനുള്ള അപേക്ഷ തള്ളിയ ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. 27 ആഴ്‌ചയായ ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി നൽകി. ബലാത്സംഗത്തെ തുടർന്നുണ്ടായ ഗർഭം 25കാരിയുടെ ശാരീരിക, മാനസിക അവസ്ഥകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് ജസ്‌റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ച് ചൂണ്ടിക്കാട്ടി. ലൈംഗികാതിക്രമങ്ങൾ നേരിടേണ്ടിവരുന്നത് ദുരന്തമാണ്. ഗർഭംകൂടി ആയാൽ ദുരിതം ഇരട്ടിക്കും കോടതി നിരീക്ഷിച്ചു.
പ്രാദേശികം
***************
*** പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നു.
എല്‍.ഡി.എഫിന്‍റെ പ്രചാരണത്തിന്റെ ഭാഗമായുള്ള വനിത അസംബ്ലി ഇന്ന് പാമ്പാടിയില്‍ നടക്കും. മഹിളാ അസോസിയേഷൻ ദേശീയ നേതാവ് സുഭാഷിണി അലി മുഖ്യാതിഥിയാകും. എല്‍.ഡി.എഫ് കുടുംബസംഗമങ്ങളും വികസന സദസ്സുകളും ഇന്നും തുടരും.
ജെയ്ക്ക് സി. തോമസിന്‍റെ ഭവനസന്ദര്‍ശനം തുടരും.
വാഹനപര്യടനത്തിനു പിന്നാലെ കുടുംബയോഗങ്ങളും സജീവമാക്കി കളംപിടിക്കാനാണ് യു.ഡി.എഫിന്‍റെ നീക്കം. ഇന്നലെ വൈകീട്ടോടെ മണ്ഡലത്തിലെ എട്ടിടങ്ങളില്‍ ബൂത്തുതല കുടുംബയോഗങ്ങള്‍ നടന്നു. മുതിര്‍ന്ന നേതാക്കളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു കുടുംബയോഗങ്ങള്‍.
കവലകള്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണവും ഭവനസന്ദര്‍ശനവുമാണു എൻ.ഡി.എ സ്ഥാനാര്‍ത്ഥി ലിജിൻ ലാൽ ഇന്ന് നടത്തുക. വൈകീട്ട് മൂന്നിന് സ്ഥാനാര്‍ത്ഥി നയിക്കുന്ന സൈക്കിള്‍ റാലിയും ഉണ്ടാകും.
*** ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങുന്നതിൻ്റെ തത്സമയ സംപ്രേക്ഷണം കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ കാണാം; ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഇതിനായുള്ള ഒരുക്കങ്ങൾ സജ്ജമാക്കും. ഐഎസ്ആർഒയുമായി ചേർന്നാണ് തത്സമയ സംപ്രേക്ഷണം കാണാനുള്ള അവസരം ഒരുക്കുകയെന്ന് മന്ത്രി പറഞ്ഞു.
***വീണക്കെതിരായ മാത്യു കുഴല്‍നാടന്റെ നികുതി വെട്ടിപ്പ് പരാതി ധനമന്ത്രി പരാതി നികുതി വകുപ്പ് സെക്രട്ടറിക്ക് കൈമാറി.
ജിഎസ്ടി കമ്മീഷണറേറ്റ് പരാതി പരിശോധിച്ച് നടപടിയെടുക്കും. ശശിധരന്‍ കര്‍ത്തയുടെ സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് വീണയുടെ എക്‌സാലോജിക് കമ്പനിക്ക് കിട്ടിയ 1.72 കോടിക്ക് ഐജിഎസ്ടി അടച്ചോയെന്ന് പരിശോധിക്കണം എന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആവശ്യം.
***ലോഡ് ഷെഡിങ് ഉണ്ടാകില്ല, വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികളില്‍ തീരുമാനമായി.
ഹ്രസ്വകാല കരാറില്‍ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ബോര്‍ഡ് അടിയന്തര ടെന്‍ഡര്‍ വിളിച്ചു. അടുത്ത മഴക്കാലത്ത് തിരിച്ചുനല്‍കാമെന്ന വ്യവസ്ഥയില്‍ 500 മെഗാവാട്ടിനുള്ള ടെന്‍ഡര്‍ ചൊവ്വാഴ്ച വിളിക്കും.
മന്ത്രി കെ. കൃഷ്ണന്‍കുട്ടി വിളിച്ച അവലോകനയോഗത്തിലാണ് പവര്‍ എക്സ്ചേഞ്ചില്‍നിന്ന് ദിവസേന മുന്‍കൂര്‍ പണംകൊടുത്ത് വൈദ്യുതി വാങ്ങുന്നതിനേക്കാള്‍ ചെലവുകുറഞ്ഞ ബദല്‍മാര്‍ഗങ്ങള്‍ തേടാമെന്ന് വൈദ്യുതിബോര്‍ഡ് അറിയിച്ചത്.
*** ഓണക്കാലത്ത് ബാംഗ്ലൂരിൽനിന്ന് തൃശൂരിലേക്കെത്താൻ എസി സെമി സ്ലീപ്പർ ബസ് സർവീസുമായി കെഎസ്ആർടിസി സ്വിഫ്റ്റ്.
തൃശൂർ ബാംഗ്ലൂർ റൂട്ടിൽ ഗരുഡ സർവീസാണ് കെഎസ്ആർടിസി നടത്തുന്നത്. തൃശൂർ - പാലക്കാട് - കോയമ്പത്തൂർ - സേലം വഴിയാണ് സർവീസ്. ബാഗ്ലൂരിലുള്ള ഐടി ജീവനക്കാർക്കും മലയാളി വിദ്യാർഥികൾക്കും ഓണാവധിക്കാലത്ത് ഒരുപോലെ ഉപകാരപ്പെടുന്ന സർവീസാണ് കെഎസ്ആർടിസി നടത്തുന്നത്. തൃശൂരിൽനിന്ന് വൈകീട്ട് 7 മണിയ്ക്ക് പുറപ്പെടുന്ന ബസ് പാലക്കാട് - കോയമ്പത്തൂർ - സേലം വഴി രാവിലെ 04:50ന് ബാംഗ്ലൂരിൽ എത്തിച്ചേരും. തിരികെയുള്ള സർവീസ് ഉച്ചയ്ക്ക് 02:15നാണ് ആരംഭിക്കുന്നത്. മൈസൂർ- സുൽത്താൻബത്തേരി - കൽപ്പറ്റ- കോഴിക്കോട് - വഴി പുലർച്ചെ 1:10നാണ് ബസ് തൃശൂരിൽ എത്തിച്ചേരുന്ന വിധത്തിലാണ് സർവീസ്.
***ഓണപരിപാടി നടത്തിക്കോ. സമ്മാനമായി മദ്യം വേണ്ട, അകത്താകും..! എക്‌സൈസിന്റെ മുന്നറിയിപ്പ്
ദിവസങ്ങള്‍ക്ക് മുന്‍പാണ് സോഷ്യല്‍ മീഡിയയില്‍ തിരുവോണ ബംബര്‍ നറുക്കെടുപ്പ് എന്ന പേരില്‍ പ്രചരിച്ച ഒരു റസീത് വൈറലായത്. ഇതില്‍ സമ്മാനമായി മദ്യങ്ങളാണ് നല്‍കിയിരിക്കുന്നത് എന്നതാണ് റസീത് വൈറലാകാന്‍ കാരണം. 27-ാം തിയതി നറുക്കെടുക്കുന്ന ഈ ബംബറിന്റെ ഒന്നാം സമ്മാം ഫുള്‍ ബോട്ടില്‍ ബക്കാടി ഗുവയാണ്. രണ്ടാം സമ്മാനം ജോണാര്‍ക്ക് ഒരു ലിറ്റര്‍. മൂന്നാം സമ്മാനം കിംഗ് ഫിഷര്‍ 12 എണ്ണം.നാലാം സമ്മാനം ബ്രോക്കോഡ് മൂന്നെണ്ണം. അഞ്ചാം സമ്മാനം ജവാന്‍ ഒരു ലിറ്റര്‍. പ്രോത്സാഹന സമ്മാനം അഞ്ച് പേര്‍ക്ക് ക്വാര്‍ട്ടര്‍ എന്നിവയായിരുന്നു 20 രൂപ വിലയുള്ള ടിക്കറ്റിന്റെ സമ്മാനഘടന. നിമിഷ നേരം കൊണ്ടാണ് ഇത് വൈറലായത്. എന്നാല്‍ ഓണക്കാലത്ത് ക്ലബ്ബുകളോ കലാ സമിതികളോ നടത്തുന്ന മത്സരങ്ങളിലെ വിജയികള്‍ക്ക് മദ്യം സമ്മാനമായി നല്‍കുന്നത് ശിക്ഷാര്‍ഹമാണെന്നാണ് എക്‌സൈസ് പറയുന്നത്.
***തിരിച്ചടിക്കൊരുങ്ങി ചെന്നിത്തല ; അതൃപ്‌തി പരസ്യമാക്കി , ആറിന് തുറന്നുപറയും
ഏതെങ്കിലും സംസ്ഥാനത്തിന്റെ ചുമതല നൽകി ഒതുക്കാനുള്ള നീക്കം അംഗീകരിക്കേണ്ടെന്ന നിലപാടിലാണ് ചെന്നിത്തലയും അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നവരും. ഏതെങ്കിലും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാക്കുന്നതോടെ സംസ്ഥാന, ദേശീയ രാഷ്ട്രീയത്തിൽനിന്ന് ചെന്നിത്തലയെ മാറ്റിനിർത്താമെന്ന കണക്കുകൂട്ടലിലാണ് കെ സി വേണുഗോപാൽ. ചെന്നിത്തലയ്‌ക്ക് പരാതിയുണ്ടെങ്കിൽ പരിഹരിക്കുമെന്ന വേണുഗോപാലിന്റെ പ്രതികരണത്തിൽ ഇക്കാര്യം വ്യക്തമാണ്.
***പേരൂർക്കട മണികണ്‌ഠേശ്വരത്ത് ബിജെപി-ആർഎസ്എസ് തമ്മിലടി; 2 പേർക്ക് വെട്ടേറ്റു
മണികണ്ഠേശ്വരം ഹെഡ്ഗേവാർ റോഡ് സ്വദേശിയും പാതിരിപ്പള്ളിയിൽ താമസക്കാരനായ പ്രവീൺ (36), മണികണ്ഠേശ്വരം സ്വദേശി മധു എന്നിവർക്കാണ് വെട്ടേറ്റത്. ഞായർ രാത്രി 12.30ഓടെ മണികണ്ഠേശ്വരം പാലത്തിന് സമീപത്തായിരുന്നു സംഭവം.
***അന്ധവിശ്വാസത്തെയും അനാചാരത്തെയും പ്രതിരോധിച്ച് മുന്നോട്ടുപോകാൻ കേരളത്തിലെ സ്ത്രീകൾക്ക് കഴിഞ്ഞു : സി എസ് സുജാത
രാജ്യം സ്വാതന്ത്ര്യം നേടി 76 വർഷം പിന്നിട്ടിട്ടും സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നുവെന്നും അവർ പറഞ്ഞു. സ്‌ത്രീസംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച "ഇന്ത്യയെ രക്ഷിക്കാൻ വനിതകളുടെ സ്നേഹക്കൂട്ടായ്മ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
***പടക്കം സൂക്ഷിച്ച വീട്ടിൽ പൊട്ടിത്തെറി: പരിക്കേറ്റ വീട്ടുടമ മരിച്ചു
ഒറ്റപ്പാലം - വീട്ടിനകത്തുസൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലിരുന്നാൾ മരിച്ചു. മണ്ണൂർ നഗരിപ്പുറം നെല്ലിക്കാട് പൂളക്കൽ മൻസിലിൽ സെയ്ത്മുഹമ്മദ് (60) ആണ് മരിച്ചത്. 16ന് പകൽ 3.45നാണ് സ്‌ഫോടനമുണ്ടായത്. സെയ്ത്മുഹമ്മദ് താമസിക്കുന്ന വീടിന്റെ മുന്നിലെ ആൾതാമസമില്ലാത്ത ഓടിട്ട വീട്ടിലാണ് പൊട്ടിത്തെറിയുണ്ടായത്.
ദേശീയം
***********
***പോക്സോ കേസില്‍ ഡല്‍ഹി വനിതാ ശിശു വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ പ്രമോദ് അറസ്റ്റില്‍.
ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുകള്‍ നല്‍കി പീഡനം മൂടിവയ്ക്കാന്‍ ശ്രമിച്ചതിന് പ്രമോദിന്റെ ഭാര്യ സീമാ റാണിയെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. ഇരുവര്‍ക്കുമെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഡപ്യൂട്ടി ഡയറക്ടറെ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.
***ഒരേ കോച്ചിൽ സഞ്ചരിച്ച 2 യാത്രക്കാർ മരിച്ചു; 6 പേർ ആശുപത്രിയിൽ; സംഭവം പറ്റ്ന - കോട്ട എക്സ്പ്രസിൽ
സംഘത്തിലെ നിരവധിയാളുകൾക്ക് ബോധക്ഷയവും ഛർദ്ദിയും അനുഭവപ്പെട്ടതോടെ യാത്രക്കാർ ആശങ്കയിലാവുകയുംചെയ്തു. നിർജ്ജലീകരണമാണ് മരണകാരണമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടിനുശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ.
***യുപിയിൽ കന്നുകാലികൾക്ക് ഇനി വൈദ്യുതി ശ്മശാനങ്ങൾ'; നിർദേശങ്ങളുമായി യോഗി ആദിത്യനാഥ്
ഉത്തർ പ്രദേശിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾക്കും മറ്റ് മൃഗങ്ങൾക്കുമായി വൈദ്യുതി ശ്മശാനങ്ങൾ ഒരുങ്ങുന്നു. അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ പരിപാലനവും സംസ്ഥാനത്തെ പാലുത്പാദന മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് ഈ നിർദേശമുണ്ടായത്.ഒരു മൃഗശരീരവും നദികളിൽ വലിച്ചെറിയപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
***കർണാടകയിൽ ദേശീയ വിദ്യാഭ്യാസ നയത്തിന് ബദൽ ഉടൻ; ഡികെ ശിവകുമാർ
സംസ്ഥാനത്തെ വൈസ് ചാൻസലർമാരുമായും പ്രാഥമിക, ഉന്നത വിദ്യാഭ്യാസ മന്ത്രിമാരുമായും നടത്തിയ കൂടിക്കാഴ്‌ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
"ദേശീയ വിദ്യാഭ്യാസ നയം ഇവിടെ നടപ്പാക്കില്ല എന്നതാണ് അന്തിമ തീരുമാനം. സർക്കാരും ബന്ധപ്പെട്ട രണ്ട് മന്ത്രിമാരും പുതിയ വിദ്യാഭ്യാസ സമ്പ്രദായം ഉടൻ തീരുമാനിക്കും. വിദ്യാഭ്യാസം സംസ്ഥാന വിഷയമാണ്, അതിനാൽ പുതിയ വിദ്യാഭ്യാസ നയം ഉണ്ടാകും. ഇതിനായി ഒരു സമിതി ഉടൻ നിലവിൽ വരും" ശിവകുമാർ പറഞ്ഞു. "ഇപ്പോൾ, പഴയ സംവിധാനം തന്നെ തിരികെ കൊണ്ടുവരും" അദ്ദേഹം കൂട്ടിച്ചേർത്തു.
***രാജ്യത്ത് പയർ, പരിപ്പ് വില കുതിക്കുന്നു ; പച്ചക്കറി വിലയും കൂടുന്നു
സെപ്‌തംബറിൽ വീണ്ടും വില ഉയരുമെന്നാണ് വിലയിരുത്തൽ. ആഗസ്‌ത് 18 വരെയുള്ള കണക്കുപ്രകാരം പയർ, പരിപ്പ് വർഗങ്ങൾ കൃഷി ചെയ്യുന്ന സ്ഥലത്തിൽ കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് 9.2 ശതമാനത്തിന്റെ കുറവുണ്ട്. ഉഴുന്നുപരിപ്പിന്റെ കൃഷിയിൽ 15.3 ശതമാനവും തുവര പരിപ്പിന്റെ കൃഷിയിൽ 6.4 ശതമാനവും ഇടിവുണ്ടായി. വേനൽച്ചൂടാണ് പ്രധാന കാരണം
***കുറ്റകൃത്യങ്ങൾ തടയാൻ പഞ്ചാംഗം നോക്കണം: യുപി പൊലീസിന് ഡിജിപിയുടെ നിർദേശം
അമാവാസിക്ക് മുമ്പും ശേഷവുമുള്ള ഒരാഴ്ച കുറ്റകൃത്യങ്ങൾ കൂടുതലായി നടക്കുന്നുണ്ട്. അതിനാൽ, ഹിന്ദു കലണ്ടറായ പഞ്ചാംഗം നോക്കി ഇതിനാവശ്യമായ മുൻകരുതൽ സ്വീകരിക്കണം. ആ ദിവസങ്ങളിൽ പട്രോളിങ് കൂടുതൽ കാര്യക്ഷമമാക്കണമെന്നും ഇത് ജനങ്ങളിൽ സുരക്ഷിതരാണെന്ന തോന്നലുണ്ടാക്കുമെന്നും ഡിജിപി വിജയ് കുമാർ നിർദേശിച്ചു.
അന്തർദേശീയം
*******************
***നൂറുകണക്കിന് എത്യോപ്യൻ കുടിയേറ്റക്കാരെ സൗദി അതിർത്തിയില്‍ സുരക്ഷാ ജീവനക്കാർ കൊലപ്പെടുത്തിയെന്ന ആരോപണം നിഷേധിച്ച് സൗദി സർക്കാർ.
രാജ്യത്തിന് എതിരായ ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് സൗദി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നത്. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വിശ്വസനീയമായ സ്രോതസ്സുകളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും സൗദി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി' എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.
***ഇക്വഡോർ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഏറ്റവും കൂടുതൽ വോട്ട് ഇടത് സ്ഥാനാർഥിക്ക്
ക്വിറ്റോ -ഇക്വഡോറിൽ ഞായറാഴ്ച നടന്ന ഒന്നാംവട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥിയായ ലൂയിസ ഗോൺസാലസിന് ജയം. മുൻ പ്രസിഡന്റ് റാഫേൽ കൊഹിയ സ്ഥാപിച്ച സിറ്റിസൺ റവല്യൂഷൻ മൂവ്‌മെന്റിന്റെ സ്ഥാനാർഥിയാണ്. 85 ശതമാനം വോട്ടെണ്ണിയപ്പോൾ ലൂയിസയ്ക്ക് 33 ശതമാനവും മധ്യവലതുപാർടി യുണൈറ്റഡ് ഇക്വഡോറിയൻ മൂവ്‌മെന്റിന്റെ ഡാനിയൽ നൊബോഅയ്ക്ക് 24 ശതമാനവും വോട്ട് ലഭിച്ചു. ആർക്കും 40 ശതമാനം വോട്ട് ലഭിക്കാത്തതിനാൽ ഒക്ടോബർ പതിനഞ്ചിന് രണ്ടാംവട്ട വോട്ടെടുപ്പ് നടത്തും.
***ബ്രിട്ടനിലെ സീരിയൽ കില്ലർ നഴ്‌സിന് ആജീവനാന്തം തടവ്: കൂടുതൽ കുട്ടികളെ കൊന്നതായി സംശയം
മാഞ്ചസ്റ്റർ ക്രൗൺ കോടതിയാണ് ലൂസി ലെറ്റ്ബിക്ക് ആജീവനാന്തം തടവ് വിധിച്ചത്. ജസ്റ്റിസ് ജെയിംസ് ഗോസ്സാണ് ശിക്ഷ പ്രഖ്യാപിച്ചത്. യുകെയിൽ ജീവിതാവസാനം വരെ തടവിനു വിധിക്കപ്പെട്ട നാലാമത്തെ വനിതയാണ് ലൂസി.
കായികം
************
***ചെസ് ലോകകപ്പ്: ഇന്ത്യന്‍ താരം പ്രഗ്നാനന്ദ ഫൈനലിൽ; ഏറ്റവും പ്രായം കുറഞ്ഞ താരം; നേരിടുക മാഗ്നസ് കാൾസനെ
ബകു (അസർബൈജാൻ) : ചെസ് ലോകകപ്പില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്നാനന്ദ ഫൈനലില്‍. സെമിഫൈനലില്‍ അമേരിക്കന്‍ താരം ഫാബിയാനോ കരുവാനയെ ടൈബ്രേക്കറിലാണ് പ്രഗ്നാനന്ദ തോല്‍പ്പിച്ചത്. ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സന്‍ ആണ് ഫൈനലില്‍ പ്രഗ്നാനന്ദയുടെ എതിരാളി. ഫൈനലില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പ്രഗ്നാനന്ദ.
***ഗോൾമഴയിൽ ആറാടി കേരള ബ്ലാസ്‍റ്റേഴ‍്‍സ്, ഇത് ഞെട്ടിക്കുന്ന വിജയം; ബിദ്യഷാഗറിന് ഹാട്രിക്
തകർപ്പൻ വിജയവുമായി പ്രതീക്ഷ സമ്മാനിച്ച് ഡ്യൂറൻഡ് കപ്പിലെ അവസാനമത്സരം കളിച്ച് കേരള ബ്ലാസ്റ്റേഴ്സ്. എതിരില്ലാത്ത 5 ഗോളുകൾക്കാണ് ഇന്ത്യൻ എയർ ഫോഴ്സിനെ തകർത്തുവിട്ടത്. ടീമിലെ പുതിയ താരങ്ങളുടെ കരുത്ത് തെളിയിക്കുന്നതായിരുന്നു മത്സരം. ബിദ്യഷാഗർ സിങ്ങിൻെറ ഹാട്രിക് ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് വമ്പൻ വിജയമൊരുക്കിയത്.
വാണിജ്യം
************
***ഇന്ത്യയുടെ അരി കയറ്റുമതി നിരോധനം; ലോക രാജ്യങ്ങൾക്ക് വെല്ലുവിളി ?
ഭക്ഷ്യവിലക്കയറ്റത്തിൻെറ തോത് 80 ശതമാനത്തിലധികം ഉയർന്നിട്ടുണ്ട്. പല രാജ്യങ്ങളിലും പണപ്പെരുപ്പം രണ്ടക്കത്തിലാണ്. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ പോലും 70 ശതമാനത്തോളം ഉയർന്ന നിരക്കിലാണ് ഭക്ഷ്യ വിലക്കയറ്റം. ആഫ്രിക്ക, വടക്കേ അമേരിക്ക, ലാറ്റിൻ അമേരിക്ക, ദക്ഷിണേഷ്യ, യൂറോപ്പ്, മധ്യേഷ്യ എന്നിവിടങ്ങളാണ് ഏറ്റവും കൂടുതൽ ഭക്ഷ്യവിലക്കയറ്റമുള്ള രാജ്യങ്ങൾ. ഏകദേശം 166 രാജ്യങ്ങളിൽ 80 ശതമാനം രാജ്യങ്ങളിലും ഭക്ഷ്യവിലക്കയറ്റം മൊത്തത്തിലുള്ള പണപ്പെരുപ്പത്തേക്കാൾ കൂടുതലാണ്.
***കിലോയ്ക്ക് 25 രൂപ സബ്‌സിഡി നിരക്കിൽ സവാള വിൽക്കുമെന്ന് കേന്ദ്രസർക്കാർ.
സർക്കാർ പ്രഖ്യാപനത്തിന്റെ ഭാഗമായി, നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻസിസിഎഫ്) വഴിയാണ് ഇന്ന് മുതൽ 25 രൂപ നിരക്കിൽ ഉള്ളി വിൽപ്പന നടത്തുന്നത്. എൻസിസിഎഫിന്റെ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴിയും, മൊബൈൽ വാനുകൾ വഴിയുമാണ് കിലോയ്ക്ക് 25 രൂപ സബ്‌സിഡി നിരക്കിൽ സവാള വിൽപ്പന നടത്തുന്നത്.
*** സംസ്ഥാനത്ത് ഇന്നലെയും സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ നാലാം ദിവസമാണ് വില മാറാതെ തുടരുന്നത്.
ഒരു പവൻ സ്വർണത്തിന്റെ ഇന്നലത്തെ വിപണി വില 43280 രൂപയാണ്. ജൂലൈ 7 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. തുടർച്ചയായ മൂന്ന് ദിവസംകൊണ്ട് 440 രൂപയാണ് കുറഞ്ഞത്.
***എല്ലാ മേഖലകളും മുന്നേറി, നേട്ടത്തിലവസാനിച്ച് ഓഹരി വിപണി.
അനുകൂലമായ ആഗോള സാഹചര്യത്തിൽ ഇന്ത്യൻ സൂചികകൾ നേട്ടത്തിൽ തിരിച്ചെത്തി. സെൻസെക്‌സ് 267 പോയിന്റ് ഉയർന്ന് 65,216.09 ലും നിഫ്റ്റി 83 പോയിന്റ് നേട്ടത്തിൽ 19,393.60 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നേട്ടത്തിൽ തുടങ്ങിയ വിപണി ഇൻട്രാഡേയിലെ ഏറ്റവും ഉയർന്ന നിരക്കിനടുത്താണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയെ ഒരു വേള 19,400-ന് മുകളിൽ എത്തിയെങ്കിലും ഉയർന്ന പോയിന്റിലെ വിൽപ്പനയാണ് താഴോട്ട് എത്തിച്ചത്.
ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG











0 അഭിപ്രായങ്ങള്‍