തിരുവില്വാമല കൂവവീട്ടിൽ മുഹമ്മദ് കനി മകൻ 51 വയസ് സിദ്ധിക്ക് എന്നയാളെയാണ് ബഹുമാനപ്പെട്ട വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് ശ്രീമതി R.മിനി ശിക്ഷിച്ചത്.
പ്രതി , 13 വയസ്സ് പ്രായമുള്ള അതിജീവിതയ്ക്കു നേരെ ഒന്നിലധികം തവണ ലൈംഗിക അതിക്രമം നടത്തിയ കാര്യത്തിന് പഴയന്നൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. പോക്സോ നിയമം , ഇന്ത്യൻ ശിക്ഷാ നിയമം പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് നേരേയുള്ള അതിക്രമം തടയൽ നിയമം എന്നിവയിലെ വിവിധ വകുപ്പുകളിലായി 6 വർഷം തടവും 60,000 രൂപ പിഴയും വിധിച്ചു.
കേസിൽ ACP T. S സിനോജ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു .പ്രോസിക്യൂഷൻ നടപടികൾ പഴയന്നൂർ പോലീസ് സ്റ്റേഷൻ CPO മാരായ കണ്ണൻ, അനൂപ് എന്നിവർ ഏകോപിപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ Adv. E.A.Zeenath ഹാജരായി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍