ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …

1199   ചിങ്ങം 2

പൂരം  /  തൃതീയ

2023  ആഗസ്റ്റ് 18, വെള്ളി


ഇന്ന്;

            ഹീലിയം ഡിസ്കവറി ഡേ !

           ്്്്്്്്്്്്്്്്്്്്്്്


* ആസ്ട്രേലിയ : ലോങ്ങ്‌ ടാൻ ഡേ ! 

[ വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുത്ത മുൻ പട്ടാളക്കാർക്കുള്ള ദിനം]

* തായ്‌ലാൻഡ്‌ : നാഷണൽ സയൻസ്‌

  ദിനം !

* പാകിസ്ഥാൻ: വൃക്ഷാരോപണ ദിനം !

* മകഡോണിയ: സശസ്ത്ര സേന ദിനം!

* ഇൻഡോനേഷ്യ: ഭരണഘടന ദിനം !


              National Bad Poetry Day

               *********

[Put aside your self-consciousness and create some bad poetry –on purpose. Read others’ horrendous rhymes, and get creative about making something awful]                    

               

In USA;

National Couple’s Day

Never Give Up Day

National Mail Order Catalog Day

Serendipity Day

Men’s Grooming Day

National Fajita Day

National Pinot Noir Day

National Ice Cream Pie Day

              ഇന്നത്തെ മൊഴിമുത്ത്

             ്്്്്്്്്്്്്്്്്്്്

"ഹബീബ്, എന്റെ അവസാനം ഇതാ വളരെ അടുത്തിരിക്കുന്നു. എന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ആയുഷ്‌കാലം മുഴുവന്‍ ഞാന്‍ പടവെട്ടി. എന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് ഞാനിപ്പോള്‍ മരിക്കുന്നതും. നിങ്ങൾ പോയി എന്റെ നാട്ടുകാരോടു പറയണം, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരം തുടരാന്‍. ഇന്ത്യ സ്വതന്ത്രയാകുകതന്നെ ചെയ്യും, എത്രയും പെട്ടെന്ന്!."


.          [ - സുഭാഷ് ചന്ദ്ര ബോസ് ]


* നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ചരമദിനം (സംശയാസ്പദം,1897-1945)

്്്്്്്്്്്്്്്്്്്്്്്്്്്്്്്്്

വിയറ്റ്‌നാമിലെ ടൂറൻ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ജപ്പാൻ വ്യോമസേനാ വിമാനത്തിൽ നേതാജിയെകൂടാതെ 12-13 പേർ ഉണ്ടായിരുന്നു. ജപ്പാൻ കരസേനയിലെ ലഫ്‌. ജനറൽ സുനാമാസ ദേയ്‌, നേതാജിയുടെ എ.ഡി.സി കേണൽ ഹബീബുർ റഹ്‌മാൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഹബീബുർ റഹ്‌മാൻ രക്ഷപെട്ടിരുന്നു.

           **********


ഭാരതീയ ജനതാ പാർട്ടി  നേതാവും, രാജ്യസഭാഗംവും പതിനാറാമത് ലോക്സഭയിലെ മുൻ വാണിജ്യ മന്ത്രിയും, മുൻപ്രതിരോധ മന്ത്രിയും ഇപ്പോൾ ധനകാര്യ മന്ത്രിയുമായ നിർമ്മല സീതാറാമന്റെയും  (1960),


ഏകദേശം 300 ലധികം ചിത്രങ്ങളിൽ അഭിനയിച്ച   നടിയും നർത്തകിയുമായ   അരുണ ഇറാനിയുടെയും (1952),


മറാത്തി നാടകങ്ങളിലും ഹിന്ദി ഇഗ്ലീഷ് മലയാളം   മറാത്തി   സിനിമകളിലും അഭിനയിച്ച അഭിനേത്രി നേഹ മഹാജന്റെയും (1990),


ഹിന്ദി മലയാളം ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്ന നടിയും അറിയപ്പെടുന്ന ഒരു മോഡലുമായ പ്രീതി ഝംഗിയാനിയുടെയും (1980) ജന്മദിനം !

ഇന്നത്തെ സ്മരണ !!!

********


നേതാജി സുഭാഷ് ചന്ദ്ര ബോസ് മ. (സംശയാസ്പദം, 1897-1945)

വൈക്കത്ത്‌ പാച്ചു മൂത്തത് മ. (1814-1882 )

പ്രൊ. സി. അയ്യപ്പൻ മ. (1949- 2011)

ജോൺസൺ മാസ്റ്റർ മ. (1953-2011)

നടൻ സുബൈർ മ .(1962 - 2010)

സമീർ ചന്ദ മ. (1957 -2011)

അലക്സാണ്ടർ ആറാമൻ മാർപ്പാപ്പ മ. (1431-1503)

ബൽസാക്  മ. (1799- 1850)


പി നരേന്ദ്രനാഥ്‌ ജ. (1934 -1991)

പണ്ഡിറ്റ്  പലുസ്കർ ജ. (1872-1931)

ആർ.എസ്. സുബ്ബലക്ഷ്മി അമ്മാൾ ജ. (1886 -1969)

ഹർഭജൻ സിങ് ജ. (1920-2002)

പാട്രിക് സ്വെയ്സ്  .ജ(1952- 2009 )

ചരിത്രത്തിൽ ഇന്ന് …

********


1201 - റിഗ നഗരം സ്ഥാപിതമായി.


1800- കൊൽക്കത്തയിലെ ഫോർട്ട് വില്യം കോളജ് സ്ഥാപിച്ചു.


1868 - ഫ്രഞ്ചു വാനനിരീക്ഷകനായ പിയറി ജാൻസെൻ ഹീലിയം കണ്ടെത്തി.


1877 – അമേരിക്കൻ ശാസ്ത്രജ്ഞനായ

അസാഫ് ഹാൾ ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസ് കണ്ടെത്തി.


1886 - എസ്‌.ടി റെഡ്യാർ പ്രസ്സ്‌ തുടക്കം.


1914 - യു എസ് പ്രസിഡണ്ട് വുഡ്രോ വിൽസണിന്റെ പ്രശസ്തമായ നിഷ്പക്ഷതയുടെ പ്രഖ്യാപനം

(' Procclamation of neutrality')


1920 - മഹാത്മജിയുടെ പ്രഥമ കേരള സന്ദർശനം തുടങ്ങി.


1938 - യു എസ്സും കാനഡയും ബന്ധിപ്പിക്കുന്ന thousand Island bridge ഉദ്ഘാടനം ചെയ്തു.


1945 - നേതാജി അപ്രത്യക്ഷനായ ദിവസം ( ടൈം സോൺ വ്യത്യാസം കാരണം വ്യത്യസ്ത ദിവസം വരുന്നുണ്ട് ) വിമാനപകടത്തിൽ കൊല്ലപ്പെട്ടു എന്നു വിശ്വസിക്കുന്നവരും നിഷേധിക്കുന്നവരും ഉണ്ട്. ഇന്നും സമസ്യയായി തുടരുന്നു.


1951- ഖരഗ്‌ പൂർ IIT പ്രവർത്തനം ആരംഭിച്ചു.


1958 - വ്ലാഡിമിർ നബക്കോവിന്റെ ലോലിത എന്ന വിവാദനോവൽ അമേരിക്കൻ ഐക്യനാടുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടു.


1964 - വർണ വിവേചനത്തിന്റെ പേരിൽ ദക്ഷിണാഫ്രിക്കയെ ഒളിമ്പിക്സിൽ നിന്ന് വിലക്കാൻ തീരുമാനം.


1971 - വിയറ്റ്നാം യുദ്ധം: ഓസ്ട്രേലിയയും ന്യൂസീലാന്റും വിയറ്റ്നാമിൽ നിന്ന് തങ്ങളുടെ സൈന്യങ്ങളെ പിൻവലിക്കാൻ തീരുമാനിച്ചു.


2016 - ഏറ്റവും വലിയ വിമാനം (നീളം കൊണ്ട് ) ബ്രിട്ടന്റെ 'എയർ ലാൻസറി'ന്റെ കന്നിപ്പറക്കൽ.


2017 - ഫിൻലൻഡിൽ കുറ്റകൃത്യമായി വിധിക്കപ്പെട്ട ആദ്യത്തെ ഭീകരാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.


2019 - ഐസ്‌ലാൻഡിലെ നൂറ് ആക്ടിവിസ്റ്റുകളും ഉദ്യോഗസ്ഥരും മറ്റ് ബന്ധപ്പെട്ട പൗരന്മാരും ഒക്‌ജൂകുൾ ഹിമാനിയുടെ ശവസംസ്‌കാരം നടത്തി , അത് ഒരിക്കൽ ആറ് ചതുരശ്ര മൈൽ (15.5 കി.മീ 2 ) പിന്നിട്ട ശേഷം പൂർണ്ണമായും ഉരുകിപ്പോയി .

ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌


*ഓണച്ചെലവുകള്‍ക്കായി 2000 കോടിരൂപകൂടി കടമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 


ഇതോടെ ഈ വര്‍ഷത്തെ ഇതുവരെയുള്ള കടമെടുപ്പ് 18,500 കോടിരൂപയാവും. ഈ വര്‍ഷം ഇനി ശേഷിക്കുന്നത് 2000 കോടിരൂപയാണ്. ഓണം കഴിഞ്ഞാല്‍ സാമ്പത്തികപ്രതിസന്ധി രൂക്ഷമാകാനാണ് സാധ്യത.


*മുതലപ്പൊഴി തുറമുഖത്ത്‌

 മണൽ നീക്കാൻ സാൻഡ്‌ ബൈപാസിങ്‌; വിദഗ്‌ധ സംഘമെത്തി 


മുതലപ്പൊഴിയിൽ മണ്ണ് നീക്കാൻ സ്ഥിരമായ സാൻഡ്‌ ബൈപാസിങ്‌ സംവിധാനം ഒരുക്കുന്നതിന്‌ പദ്ധതിയൊരുങ്ങി. ഇതിന്റെ രൂപരേഖ തയ്യാറാക്കാനായി പുണെ സെൻട്രൽ വാട്ടർ പവർ റിസർച്ച് സ്റ്റേഷനിലെ ശാസ്ത്രജ്ഞരായ പി എം അബ്ദുൽ റഹ്മാനും എ ജ്യോതി പ്രകാശുമാണ് വ്യാഴാഴ്‌ച മുതലപ്പൊഴി സന്ദർശിച്ചു. റിപ്പോർട്ട്‌ ഉടൻ സമർപ്പിക്കും


*കശുവണ്ടി തൊഴിലാളികൾക്ക് 10000 രൂപ ഓണം അഡ്വാൻസ്: കയർ തൊഴിലാളികൾക്ക് 29.9 ശതമാനം ബോണസ്


കയർ, കശുവണ്ടി തൊഴിലാളികളുടെ ഈ വർഷത്തെ ബോണസ് തീരുമാനിച്ചു. കശുവണ്ടി തൊഴിലാളികൾക്ക് 20 ശതമാനം വാർഷിക ബോണസ് പ്രഖ്യാപിച്ചു. പതിനായിരം രൂപ ഓണം അഡ്വാൻസായി നൽകാനും തീരുമാനമായി. കയർ ഫാക്ടറി തൊഴിലാളികൾക്ക് ഇത്തവണ 29.9 ശതമാനം ഓണം അഡ്വാൻസ് ബോണസായി ലഭിക്കും. ഈ വർഷം ജനുവരി മുതൽ മെയ് വരെയുള്ള വരുമാനത്തിന്റെ 20 ശതമാനം ബോണസും 9.9 ശതമാനം ഇൻസെന്റീവുമായിരിക്കും.

പ്രാദേശികം

*****


*പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന്‌ 97 വ‍ർഷം തടവ്‌; കേരളത്തിലെ രണ്ടാമത്തെ വലിയ പോക്‌സോ ശിക്ഷ


പന്ത്രണ്ടുകാരിയെ തുടർച്ചയായി പീഡിപ്പിച്ച കേസിൽ യുവാവിന്‌ 97 വ‍ർഷം തടവും 8.30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂർ ഉദ്യാവറിലെ മുഹമ്മദ്‌ ബഷീറിനെ (41) യാണ്‌ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജ്‌ എ മനോജ്‌ ശിക്ഷിച്ചത്.


 *കെ.എസ്.ആര്‍.ടി.സി.യെ തൊഴിലാളികളുടെ സഹകരണ സംഘമാക്കാന്‍ ശുപാര്‍ശ. 


തൊഴിലാളി സംഘടനകളുമായി സി.എം.ഡി. ബിജു പ്രഭാകര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത്തരമൊരു നിര്‍ദേശം മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായത്. വിവിധ സമയങ്ങളിലായി സര്‍ക്കാര്‍ നല്‍കിയിട്ടുള്ള 9000 കോടി രൂപയുടെ വായ്പ സര്‍ക്കാര്‍ ഓഹരിയാക്കി മാറ്റിയിരുന്നു. ഇത് ജീവനക്കാരുടെ ഷെയറായി മാറ്റി സഹകരണസംഘം അല്ലെങ്കില്‍ കമ്പനി രൂപവത്കരിക്കാമെന്ന നിര്‍ദേശമാണ് മാനേജ്മെന്റ് മുന്നോട്ടുവച്ചത്.

ഈ നിര്‍ദേശം അപ്പോള്‍തന്നെ തള്ളിയതായി സി.ഐ.ടി.യു. വ്യക്തമാക്കി.  


*മഹാരാജാസ് കോളേജില്‍ അധ്യാപകനെ അപമാനിച്ച സംഭവം; വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ്


പരാതിയില്ലെന്ന് അധ്യാപകൻ പോലീസിന് മൊഴി നൽകിയതോടെയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്‌.


* എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഗഫൂർ അറയ്ക്കൽ (57) അന്തരിച്ചു.


ഫറോക്ക് പേട്ട സ്വദേശിയായ ഗഫൂർ 2015ൽ പുറത്തിറങ്ങിയ ‘ലുക്കാച്ചുപ്പി’ എന്ന സിനിമയുടെ തിരക്കഥാകൃത്താണ്. കുറച്ചു കാലമായി മലപ്പുറം ചെമ്മാടാണ് താമസം. അർബുദ ബാധിതനായി കോഴിക്കോട് സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.


അമീബ ഇരപിടിക്കുന്നതെങ്ങനെ, നിദ്ര നഷ്ടപ്പെട്ട സൂര്യൻ, എന്നീ കവിതാസമാഹാരങ്ങളും നക്ഷത്രജന്മം, ഹോർത്തൂസുകളുടെ ചോമി, മത്സ്യഗന്ധികളുടെ ദ്വീപ് എന്നീ ബാലസാഹിത്യ കൃതികളും പുറത്തിറക്കിയിട്ടുണ്ട്.


*കാസറഗോഡ്‌ കോട്ടിക്കുളത്ത് റെയിൽവേ പാളത്തിൽ കല്ലും ക്ലോസറ്റ് കഷണവും കണ്ടെത്തി. 


കോയമ്പത്തൂർ മംഗ്ലൂരു ഇന്റർസിറ്റി ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ട്രാക്കിൽ ഇവ കണ്ടത്. ലോക്കോ പൈലറ്റ് വിവരം അറിയിച്ചതിനെ തുടർന്ന് റെയിൽവേ പൊലീസും മേൽപ്പറമ്പ് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. കല്ലും ക്ലോസറ്റ് കഷണവും ഇവിടെ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.


*കൗൺസിലർമാർക്ക്‌  പണക്കിഴി; തൃക്കാക്കര നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനെതിരെ വിജിലന്‍സ് കേസ്


നഗരസഭയുടെ തനത് ഫണ്ട് ദുരുപയോഗം ചെയ്‌ത് 10,000 രൂപ വീതം കൗണ്‍സിലര്‍മാര്‍ക്ക് നല്‍കിയെന്നാണ് കേസ്. റവന്യൂ ഇന്‍സ്‌പെക്‌ടര്‍ പ്രകാശ് കുമാറിനേയും കേസില്‍ പ്രതി ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു.


*കുഴല്‍നാടനെ പൂട്ടാന്‍ അടുത്ത പണി;

 നിലം നികത്തലിൽ സർവേ നാളെ


 കവളങ്ങാട് (കോതമംഗലം) - നിലം അനധികൃതമായി മണ്ണിട്ടുനികത്തിയെന്ന പരാതിയിൽ മാത്യു കുഴൽനാടൻ എംഎൽഎയുടെ കുടുംബവീട്ടിൽ റവന്യു വിഭാഗം വെള്ളിയാഴ്‌ച സർവേ നടത്തും. കടവൂർ വില്ലേജ് ആയങ്കരയിലുള്ള ഭൂമിയാണ്‌ റവന്യു വിഭാഗം പകൽ 11ന്‌ സർവേ നടത്തുന്നത്. ഇതിനായി എംഎൽഎക്ക് നോട്ടീസ് നൽകിയിരുന്നു.


*' ഓണസമ്മാനമായി ‘ഗൾഫ്‌ ദേശാഭിമാനി’ ശനിയാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രവാസികൾക്ക്‌ സമർപിക്കും. 


പൂർണമായും ഗൾഫ്‌ നാടുകളിലെ വാർത്തകൾ ഉൾപ്പെടുത്തി ഇ- പേപ്പറായാണ്‌ പ്രസിദ്ധീകരിക്കുന്നത്‌. ജന്മനാടിന്‌ എന്നും കരുതൽ നൽകുന്ന പ്രവാസികളുടെ ജീവിതവും അവർ നേരിടുന്ന പ്രശ്‌നങ്ങളും പ്രതീക്ഷകളും ‘ഗൾഫ്‌ ദേശാഭിമാനി’ പങ്കുവെക്കും. മലയാള അച്ചടി മാധ്യമ രംഗത്ത്‌ എട്ടു പതിറ്റാണ്ടിന്റെ ആശയ ദൃഢതയും തെളിച്ചവുമുള്ള ദേശാഭിമാനിയുടെ പുതിയ കാൽവെയ്‌പ്പുകൂടിയാണിത്‌.

ദേശീയം

*****


*അസാധാരണ നീക്കം; തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മാസങ്ങൾക്ക് മുൻപ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി.


 ഈ വർഷം അവസാനത്തോടെ നടക്കാനിരിക്കുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഇതാദ്യമായാണ് ഒരു പാർട്ടി സ്ഥാനാർത്ഥികളുടെ പേര് പ്രഖ്യാപിക്കുന്നത്.


*ചന്ദ്രനരികെ ചന്ദ്രയാൻ 3; നിർണായകഘട്ടം കടന്നു; ലാൻഡർ വേർപിരിയൽ വിജയകരം


ചന്ദ്രയാൻ 3 ദൗത്യം അവസാന ഘട്ടത്തിലേക്ക്. നിർണായക ഘട്ടങ്ങളിലൊന്നായ പ്രൊപ്പൽഷൻ മൊഡ്യൂൾ - ലാൻഡർ വേർപിരിയൽ വിജയകരമെന്ന് ഐഎസ്ആർഒ അറിയിച്ചു. വിക്ഷേപിച്ച് 33 ദിവസം കഴിഞ്ഞാണ് പ്രൊപ്പൽഷൻ മൊഡ്യൂളിനെവിട്ട് ലാൻഡർ ചന്ദ്രനിലേക്കുള്ള യാത്ര തനിയെ തുടങ്ങിയത്. ചന്ദ്രനിൽ ഇറങ്ങാനുള്ള തയ്യാറെടുപ്പുകൾ ലാൻഡർ ആരംഭിച്ചിരിക്കുകയാണ്.


* 'ഓറഞ്ച് വന്ദേ ഭാരത്' അനാച്ഛാദനം  31ാം വന്ദേ ഭാരതിന്‍റേത്. 


 രാജ്യത്തെ റെയിൽ ഗതാഗത സംവിധാനത്തിൽ വിപ്ലവം സൃഷ്ടിച്ചാണ് സെമി ഹൈസ്പീഡ് ട്രെയിനുകൾ അഥവാ വന്ദേ ഭാരത് എക്സ്പ്രസുകൾ ട്രാക്കിലിറങ്ങിയത്.  31ാമത്തെ വന്ദേ ഭാരത് എക്സ്പ്രസും ചെന്നൈയിലെ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയിൽ സജ്ജമായിരിക്കുകയാണ്. ആദ്യത്തെ ഓറഞ്ച് നിറത്തിലുള്ള വന്ദേ ഭാരത് കൂടിയാണ് ഇത്. ഓഗസ്റ്റ് 19ന് പുതിയ നിറത്തിലുള്ള വന്ദേ ഭാരത് അനാച്ഛാദനം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്.


***32,500 കോടിയുടെ റെയിൽവേ വികസന പദ്ധതികളുമായി കേന്ദ്രം; നേട്ടം 9 സംസ്ഥാനങ്ങൾക്ക്; കേരളം ലിസ്റ്റിലില്ല


 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി റെയിൽവേ മന്ത്രാലയത്തിന്റെ ഏഴ് പദ്ധതികൾക്ക് അംഗീകാരം നൽകി. ഏഴ് മൾട്ടിട്രാക്കിംംഗ്  പദ്ധതികൾക്കായി ഏകദേശം 32,500 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. റെയിൽവെ വികസനത്തിന് പൂർണമായും കേന്ദ്ര സർക്കാരാണ് ധനസഹായം നൽകുക.


 മൾട്ടിട്രാക്കിംഗ് പദ്ധതികൾ നിലവിൽ വരുന്നതോടെ ഇന്ത്യൻ റെയിൽവേയിലുടനീളമുള്ള ഏറ്റവും തിരക്കേറിയ സെക്ഷനുകളിൽ ആവശ്യമായ അടിസ്ഥാന സൗകര്യ വികസനം ലഭ്യമാക്കാനും, ട്രെയിനിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കാനും, തിരക്ക് കുറയ്ക്കാനും കഴിയും. 


*ട്രെയിൻ വെടിവയ്പ്പ്: പ്രതി ചേതൻ സിങിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു.


മുംബൈ ജയ്പൂർ ട്രെയിനിൽ 4 പേരെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതി ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ചേതന്‍ സിങ് ചൗധരിയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ആര്‍പിഎഫ് സീനിയര്‍ ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണറാണ് ചേതനെ പിരിച്ചുവിടാനുള്ള ഉത്തരവിറക്കിയത്.  

അന്തർദേശീയം

*******


*ദുബായിൽ കനത്ത മഴ; ജാഗ്രതാ നിർദേശം; യുഎഇയിൽ വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും സാധ്യത


​ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ്യാ​ഴാ​ഴ്ച ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം (എ​ൻസി​എം) രാ​ജ്യ​വ്യാ​പ​ക​മാ​യി ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. അ​സ്ഥി​ര കാ​ലാ​വ​സ്ഥ സം​ബ​ന്ധി​ച്ച്​ ജാ​ഗ്ര​ത പു​ല​ർ​ത്താ​നും നി​ർ​ദേ​ശ​മു​ണ്ട്. റാ​സ​ൽ​ഖൈ​മ, ഫു​ജൈ​റ മു​ത​ൽ അ​ബുദാ​ബി വ​രെ മി​ക്ക എ​മി​റേ​റ്റു​ക​ളു​ടെ​യും കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ക​ന​ത്ത​മ​ഴ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഈ ​മേ​ഖ​ല​യി​ലെ​ല്ലാം യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.


*അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണത്തിന്റെ രണ്ട് വര്‍ഷങ്ങള്‍ ; സ്ത്രീ 'സ്വാതന്ത്ര്യം' ഹനിച്ച ഉത്തരവുകള്‍.


  2021 ഓഗസ്റ്റ് 15 നാണ് താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തത്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ വീണ്ടും അധികാരത്തില്‍ വന്നിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം. ഇക്കാലയളവില്‍ താലിബാന്‍ നടപ്പാക്കിയ ചില പ്രധാന ഉത്തരവുകള്‍ അറിയാം


* സ്ത്രീകള്‍ക്ക് ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കുന്നതിന് വിലക്ക്

* സ്ത്രീ വിദ്യാഭ്യാസത്തിന് വിലക്ക്

* സ്ത്രീ പ്രതിമകളുടെ തല മറയ്ക്കല്

* സംഗീത നിരോധനം

* വനിതാ ടി.വി അവതാരകര്‍ മുഖം മറയ്ക്കുക

* സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിന് നിരോധനം 

* സലൂണിലേക്കുള്ള സ്ത്രീകളുടെ യാത്രയ്ക്ക് നിരോധനം

കായികം

****


*രോഹിത് ശർമ്മയുടെ നായക സ്ഥാനത്തെ പിന്തുണച്ച് രവി ശാസ്ത്രി


 ലോകകപ്പിന് മുൻപ് രോഹിത് ശർമ്മ ഉയർത്തെഴുന്നേൽക്കുമെന്ന് രവി ശാസ്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിലായാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പ് നടക്കുക.


സ്‌റ്റാർ സ്‌പോർട്‌സിനോട് സംസാരിച്ച ശാസ്ത്രി, രോഹിത്തിനെ പരിചയസമ്പന്നനായ ക്യാപ്റ്റൻ എന്നാണ് വിശേഷിപ്പിച്ചത്. ലോകകപ്പ് ആരംഭിക്കുമ്പോൾ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ശാസ്ത്രി കൂട്ടിച്ചേർത്തു.

വാണിജ്യം

****


*കുത്തനെ ഇടിഞ്ഞ് സ്വർണവില; ഒന്നര മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്


 തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില കുറയുന്നത്.  ഒരു പവൻ സ്വർണത്തിന്റെ ഇന്നലത്തെ വിപണി വില 43280 രൂപയാണ്. ജൂലൈ  7  ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. തുടർച്ചയായ മൂന്ന് ദിവസംകൊണ്ട് 440  രൂപയാണ് കുറഞ്ഞത്.


*വീണ്ടും നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തി ഓഹരി വിപണി


ഇന്ന് വീണ്ടും 19326 പോയിന്റ് വരെ വീണ നിഫ്റ്റി 100 പോയിന്റ് നഷ്ടത്തിൽ 19365 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്


ഇന്ന് 44071 പോയിന്റ് വരെ മുന്നേറിയ ശേഷം 43745 പോയിന്റ് വരെ വീണ ബാങ്ക് നിഫ്റ്റി 43891 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.