ഓണം പൂജകൾ, ശബരിമല നട തുറന്നു; 31 വരെ ഓണസദ്യ.

അയ്യപ്പ സ്തുതികൾ ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ ഓണം പൂജകൾക്കായി ക്ഷേത്രനട തുറന്നു. അയ്യപ്പ സന്നിധിയിൽ ഇന്നു മുതൽ ഓണ സദ്യയുടെ നാളുകൾ. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി നട തുറന്ന് ശ്രീകോവിലിലെ ദീപങ്ങൾ തെളിയിച്ചു. മാളികപ്പുറം മേൽശാന്തി വി.ഹരിഹരൻ നമ്പൂതിരിക്ക് മാളികപ്പുറം ക്ഷേത്ര നട തുറക്കാൻ താക്കോലും വിഭൂതിയും നൽകി യാത്രയാക്കി.

തന്ത്രിയും മേൽശാന്തിയും ചേർന്നു ശ്രീകോവിലിനു മുൻപിൽ പച്ചക്കറി അരിഞ്ഞ് ഓണസദ്യയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. മേൽശാന്തിയുടെ വകയാണ് ഇന്നത്തെ ഉത്രാടസദ്യ. നാളെ ദേവസ്വം ജീവനക്കാർ തിരുവോ സദ്യയും 30ന് പൊലീസും 31ന് മാളികപ്പുറം മേൽശാന്തിയും ഓണസദ്യ ഒരുക്കുന്നുണ്ട്.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.