ലയൺ ഹംസ എം. അലിക്ക് ലയൺ ഓഫ് ദി ഇയർ അവാർഡ്

വടക്കാഞ്ചേരി ലയൺസ് ക്ലബ്ബ് 318D ഡിസ്ട്രിക്റ്റിന്റെ നെറുകയിൽ. ഈ വർഷത്തെ അവാർഡ് സന്ധ്യയിൽ നേട്ടം കൊയ്ത് ‘“ഹംസ എം അലി “ ലയൺ ഓഫ് ദി ഇയർ "അവാർഡ് കരസ്ഥമാക്കി. 1533 തിമിര ശസ്ത്രക്രിയ പരിശോധന ക്യാമ്പുകളിലുടെ കഴിഞ്ഞ വർഷം 27000ൽ പരം നിർദ്ധനരായവർക്ക് തിമിര ശസ്ത്രക്രിയ സൗജന്യമായി നടത്തി. 41 കോടി രൂപ ചിലവ് വരുന്ന തിമിരശസ്ത്രക്രിയകളാണ് അദ്ദേഹത്തിലൂടെ നിർദ്ധനരായവർക്ക് നടത്തി നൽകാൻ സാധിച്ചത്. 


തൃശ്ശൂർ, മലപ്പുറം, പാലക്കാട് റവന്യു ജില്ലകളിൽ നിന്നുമുള്ള 6000 മെമ്പർമാരിൽ നിന്നുമാണ് അദ്ദേഹം ഈ നേട്ടത്തിന് അർഹനായത് . വലപ്പാട് മണപ്പുറം' ഹൗസിൽ  വെച്ച് നടന്ന ചടങ്ങിൽ മുൻ ഇൻറർനാഷണൽ ഡയറക്ടർ ലയൺ നന്ദകുമാറും മൾട്ടിപ്പിൾ കൗൺസിൽ  ചെയർപേഴ്സൺ സുഷമാ നന്ദകുമാറും ചേർന്നു അവാർഡ് സമ്മാനിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇




അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.