ചന്ദ്രയാൻ-3 വിജയ പഥത്തിലെത്തിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻമാർക്ക് അഭിനന്ദനങ്ങൾ അർപ്പിച്ച് വടക്കാഞ്ചേരി മർച്ചന്റ്സ് അസോസിയേഷൻ

ശാസ്ത്ര ലോകത്ത് ചന്ദ്രയാൻ 3 വിജയത്തിലെത്തിച്ച ഇന്ത്യൻ ശാസ്ത്രജ്ഞന്മാർക്ക് അഭിനന്ദനങ്ങൾ  അർപ്പിച്ചുകൊണ്ട് വ്യാപാര ഭവൻ പരിസരത്ത് മധുര പലഹാര വിതരണം നടത്തി. യോഗത്തിൽ യൂണിറ്റ് പ്രസിഡൻറ്  അജിത് കുമാർ മല്ലയ അദ്ധ്യക്ഷത വഹിച്ചു. പി. എൻ. ഗോകുലൻ സ്വാഗതം ആശംസിച്ചു. ഇന്ത്യൻ ശാസ്ത്രലോകം ഈ നേട്ടം കൈവരിച്ചത്  ഇന്ത്യക്ക് വലിയ അഭിമാനമാണെന്നും ചന്ദ്രയാൻ പദത്തിൽ എത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ എന്നും യോഗത്തിൽ അജിത് മല്ലയ പറഞ്ഞു. ഭാരവാഹികളായ ഷിജു തലക്കോടൻ . സി.എ. ഷംസുദ്ദീൻ, വി. വി. ഫ്രാൻസിസ്, അബ്ദുൾ ഗഫൂർ, പ്രശാന്ത് പി. മേനോൻ, പ്രശാന്ത് മല്ലയ്യ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.