വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ്റ്റ് കമ്മിറ്റി രാജീവ് ഗാന്ധിയുടെ 79ാം ജന്മദിനാചരണം സംഘടിപ്പിച്ച.
ഇന്ത്യ രാജ്യത്തിന്റെ വികസനത്തിനു വേണ്ടി ദീർഘവീക്ഷണത്തോടെ കർമ്മ പദ്ധതികൾ ആവിഷ്ക്കരിച്ച ശക്തനായ പ്രധാനമന്ത്രിയായിരുന്നു രാജീവ്‌ഗാന്ധിയെന്ന് മുതിർന്ന മാധ്യമപ്രവർത്തകനും സംസ്ക്കാരസാഹിതി ജില്ലാ വൈസ് ചെയർമാനുമായ ശശികുമാർ കൊടക്കാടത്ത് പറഞ്ഞു. രാജ്യത്ത് ശാസ്ത്ര സാങ്കേതിക രംഗത്ത് വൻ മുന്നേറ്റമുണ്ടാക്കിയതും , വിദേശത്തു നിന്നും വിദഗ്ദരായവരെ കൊണ്ടുവന്ന് കമ്പ്യൂട്ടർ സാർവ്വത്രികമാക്കി ടെലിക്കോം കമ്മ്യൂണിക്കേഷൻ രംഗത്ത് വലിയ മാറ്റം കൊണ്ടുവന്നതിലൂടെ എല്ലാ രംഗത്തും വികസനത്തിനു പുതിയ അടിത്തറയിട്ട നേതാവായിരുന്നു രാജീവ് ഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു.
വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ്റ്റ് കമ്മിറ്റി രാജീവ് ഗാന്ധിയുടെ 79ാം ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് പി.ജി ജയദീപ് അദ്ധ്യക്ഷതവഹിച്ചു. എൻ.ആർ രാധാകൃഷ്ണൻ , സിന്ധു സുബ്രഹ്മണ്യൻ, റിഷി പൽപു , ജയൻ മംഗലം, എം.എച്ച് ഷാനവാസ് , അഡ്വ , ടി.എസ് മായാദാസ് , പി.എസ് രാധാകൃഷ്ണൻ, എം.ജെ അഗസ്റ്റിൻ, സണ്ണി മാരിയിൽ, കെ.കെ അബൂബകർ, നന്തിലത്ത് ഗോപാലകൃഷ്ണൻ, ബിജു കൃഷ്ണൻ, ജി.ഹരിദാസ് , കെ.വി സുബ്രമണ്യൻ , പി.പി. സജീവ് എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ