പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 38 വർഷം തടവും പിഴയും വിധിച്ചു.
സൈതലവി S/O അബ്ദുൾ ഖാദർ, ഇളയാട്ടിൽ ഹൗസ് ,തോടുകാട്, വാണിയമ്പാറ, പീച്ചി വില്ലേജ് എന്നയാളെയാണ് ഫാസ്റ്റ് സ്പെഷ്യൽ കോർട്ട് സെക്കൻഡ് തൃശൂർ കോടതിയാണ് 38 വർഷവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത് . ഈ കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ സുനിതാ കെ ആയിരുന്നു.
2022ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറാം ദിവസം കുറ്റപത്രം സമർപ്പിച്ച ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥർ പീച്ചി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന ഷാജി ഏ.ഓ യും സബ്ഇൻസ്പെക്ടർ ഹരി,എ എസ് ഐ പ്രിയ എന്നിവരാണ്. പ്രോസിക്യൂഷൻ സഹായികളായി പോലീസുകാരായ മണിവർണ്ണൻ ,സംഗീത് എന്നിവരും ഉണ്ടായിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ