എരവത്തൊടിയില്‍ പൂട്ടിയിട്ട വീട്ടില്‍നിന്ന് പത്തരപ്പവനോളം സ്വര്‍ണവും ഒന്നര ലക്ഷം രൂപയും കവര്‍ന്നു.

 തിരുവില്വാമല : എരവത്തൊടിയില്‍ പൂട്ടിയിട്ട വീട്ടില്‍നിന്ന് പത്തരപ്പവനോളം സ്വര്‍ണവും ഒന്നര ലക്ഷം രൂപയും കവര്‍ന്നു. എരവത്തൊടി അത്താണി വടക്കേ വീട്ടില്‍ രമണിയുടെ വീട്ടില്‍നിന്നുമാണ് സ്വർണ്ണവും പണവും  മോഷ്ടിച്ചത്. തിങ്കളാഴ്ച രാത്രി അലമാര തുറന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

 നെക്ലേസ് ഉള്‍പ്പെടെ 4 മാലകള്‍, 2 കമ്മലുകള്‍, ഒരു ഗോള്‍ഡ് കോയിന്‍ എന്നിവയുള്‍പ്പെടുന്ന സ്വര്‍ണാഭരണ ശേഖരവും പണമായി സൂക്ഷിച്ച ഒന്നര ലക്ഷം രൂപയുമാണ് കവര്‍ന്നിരിക്കുന്നത്. രമണിയുടെ പരാതിയെത്തുടര്‍ന്ന് പഴയന്നൂര്‍ പോലീസ് കേസെടുത്തു. പഴയന്നൂര്‍ സിഐ പി ടി ബിജോയ്, എസ് ഐ എം എസ് സതീഷ് കുമാര്‍ എന്നിവര്‍ സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തി. തൃശൂര്‍ സിറ്റി ഫിംഗര്‍ പ്രിന്റ് ബ്യൂറോയില്‍ നിന്നുള്ള വിരളലടയാള വിദഗ്ധരും സ്ഥലത്തെത്തി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.