മുള്ളൂർക്കര : ഈ മാസം സർവീസിൽ നിന്നു വിരമിക്കുന്ന കോഴിക്കോട് ഫുഡ് & സേഫ്റ്റി ഡെപ്യൂട്ടി കമ്മിഷണർ വി കെ പ്രദീപ്കുമാറിനെ ജന്മ നാടായ ആറ്റൂരിൽ ആദരിച്ചു. റിട്ടയേർഡ് അക്കൗണ്ടൻ്റ് ജനറൽ വി.കെ.ഗിരിജാവല്ലഭൻ ഐആർഎസ് സമാദരണ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് മുൻ പ്രസിഡൻ്റ് എൻ.എസ്.വർഗീസ് അധ്യക്ഷത വഹിച്ചു.
ശശികുമാർ കൊടയ്ക്കാടത്ത് ഉപഹാരം സമർപ്പിച്ചു. അഡ്വ ടി.എസ്.മായദാസ്, റിട്ടയേർഡ് സബ് ഇൻസ്‌പെക്ടർ നരിപറ്റ പ്രകാശൻ അഡ്വ ടി.എച്ച്.മുഹമ്മദ് ഷെഫീഖ്, ടി രാജേഷ്, ടി.ദാമോദരൻ, കെഎംഎ ഗഫൂർ ബാലകൃഷ്ണൻ ആറ്റൂർ എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍