ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ കൂടിക്കാഴ്ചയിൽ സി.പി.എം നേതൃത്വത്തിന് കടുത്ത അതൃപ്തി.
ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ കൂടിക്കാഴ്ചയിൽ സി.പി.എം നേതൃത്വത്തിന് കടുത്ത അതൃപ്തി. പോളിങ് ദിനത്തിലെ തുറന്ന് പറച്ചിൽ വഴി പാർട്ടിയെ ഇ.പി വെട്ടിൽ ആക്കി എന്നാണ് നേതാക്കളുടെ പൊതു നിലപാട്.
മുഖ്യമന്ത്രിയുടെ പരസ്യമായ തള്ളിപ്പറയിലിനു അപ്പുറം നടപടി വേണം എന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണ്. ബിജെപി നേതാവ് വീട്ടിൽ സന്ദർശിച്ചു എന്നതിനപ്പുറം വിഷയം പാർട്ടിയോട് മറച്ചു വെക്കുകയും ഒരു തിരഞ്ഞെടുപ്പ് നാളിൽ വെളിപ്പെടുത്തുകയും ചെയ്തത് അസ്വാഭാവികമാണെന്ന് പാർട്ടി കാണുന്നു. കേരളത്തിലെ ചർച്ചക്ക് ശേഷം കേന്ദ്ര നേതൃത്വം ഇക്കാര്യത്തിൽ നടപടികളിലേക്ക് കടക്കുമെന്നാണ് സി.പി.എം വൃത്തങ്ങൾ നൽകുന്ന സൂചന.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ