മാടക്കത്തറയിൽ കിണറിൽ വീണ നാലു വയസ്സുക്കാരനെ രക്ഷിക്കാൻ ഇറങ്ങിയ അപ്പൂപ്പനും കിണറിൽ കുടുങ്ങി.
വാർഡ് 11ൽ ഏകദേശം 40' അടി താഴ്ചയുള്ളതും 4അടി വെള്ളവും ഉള്ള കിണറിലാണ് നാല് വയസുള്ള കേദാർനാഥ് അബദ്ധത്തിൽ വീണത്. കുട്ടിയെ രക്ഷിക്കാനായി കിണറ്റിലിറങ്ങിയ അപ്പൂപ്പൻ സന്തോഷിന് ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യയും അനുഭപെടുകയും കയറാൻ പറ്റാതെ വരികയുമായിരുന്നു.
സംഭവമറിഞ്ഞ് അവരെ രണ്ടുപേരെയും രക്ഷിക്കാനായി രാജേഷ് എന്നയാൾ ഇറങ്ങി. ഈ വിവരം ലഭിച്ച ഉടനെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഹരികുമാർ .ബി, സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ രഞ്ജിത് പൂവത്തിങ്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പാഞ്ഞെത്തി മൂവരെയും സുരക്ഷിതമായി കിണറ്റിൽ നിന്നും പുറത്തെത്തിച്ചു. ഫയർ റെസ്ക്യൂ ഓഫീസർ മാരായ എം. കൃഷ്ണ പ്രസാദ്, ഗുരുവായൂരപ്പൻ, ജിമോദ് വി .വി, നവ നീത കണ്ണൻ, ജിബിൻ .ജെ, രഞ്ജിത് .ബി, പ്രദീഷ് പി.കെ, ഷിജിൻ ഫയർവുമൺ ആൽമാ മാധവൻ, എന്നിവരാണ് രക്ഷ പ്രവർത്തന സംഘത്തിൽ ഉണ്ടായിരുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ