കെ.പി.സി.സി വിചാർ വിഭാഗ് വാഹന പ്രചരണ ജാഥയ്ക്ക് വടക്കാഞ്ചേരിയിൽ സ്വീകരണം നൽകി.
വടക്കാഞ്ചേരി: യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.പി.സി.സി വിചാർ വിഭാഗ് ജില്ലയിൽ നടത്തുന്ന വാഹന പ്രചരണ ജാഥയ്ക്ക് വടക്കാഞ്ചേരി ഓട്ടുപാറ ബസ്റ്റാൻഡ് പരിസരത്ത് സ്വീകരണം നൽകി. ഓട്ടുപാറയിൽ വെച്ച് നടന്ന യോഗത്തിൽ കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ഡോക്ടർ ജെയിംസ് ചിറ്റിലപ്പള്ളി അധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ വർക്കിംഗ് ചെയർമാനും ഡി.സി.സി സെക്രട്ടറിയുമായ ജിജോ കുരിയൻ ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റൻ സി.ഡി സൈമനെ ഷാൾ അണിയിച്ച് സ്വീകരിച്ചു. അഡ്വക്കറ്റ് മായാ ദാസ്, മുൻ മണ്ഡലം പ്രസിഡണ്ട് എ.എസ് ഹംസ, ശശിമംഗലം, സുരേഷ് പാറയിൽ, ടി.എൽ ശോഭന, സജി തോമസ്, എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ