കാഴ്ച പരിമിതർക്ക് സൗജന്യ സംഗീത നൃത്ത കലാലയം ഉദ്ഘാടനം ചെയ്തു.

വടക്കാഞ്ചേരി : - കണ്ണ് കാണാത്തവർക്കായി സൗജന്യ സംഗീത നൃത്തം പഠിപ്പിക്കാൻ ഭിന്ന വൈഭവ വികസന വേദിയുടെ നേതൃത്വത്തിൽ ഓട്ടുപാറയിൽ സംഘടിപ്പിച്ച സംഗീത നൃത്ത കലാലയം സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം ഉൽഘാടനം ചെയ്തു.

കലാമണ്ഡലം സംഗീത പ്രസാദ് സംഗീത നൃത്ത ക്ലാസ്സിന് തുടക്കം കുറിച്ചു. യു.എസ്.പി.പ്ലയർ,റേഡിയോ, ഫോൺ ഭക്ഷണ കിറ്റ് എന്നിവ  വിതരണം ചെയ്തു.വി ഫോർ പ്രസിഡൻ്റ് ലൈല ഷാജി അദ്ധ്യക്ഷയായിരുന്നു. മാനവ സേവ മഠം ചെയർമാൻ തമ്പാൻ ദാസ് മുഖ്യ പ്രഭാഷണം നടത്തി. യൂട്യൂബർ ജോബി ചുമന്ന മണ്ണ്, കെ.പി.ശാലി, ഷാജു കെ.തോമാസ്,കെ.എസ്.വിനോദ്, ഷൈലജ ടീച്ചർ, ജയകുമാർ എടക്കളത്തൂർ, ഷാജി ശങ്കർ എന്നിവർ പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.