ഹരിത ബൂത്ത് മാതൃകയുമായി വടക്കാഞ്ചേരി നഗരസഭ.
തിരഞ്ഞെടുപ്പുകളിൽ ഹരിതചട്ടം പാലിക്കണം എന്ന നിർദ്ദേശം സർക്കാർ ഉത്തരവായി നിലനിൽക്കെ ഹരിത സന്ദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വടക്കാഞ്ചേരി കോടതിക്ക് മുൻവശം ഹരിത ബൂത്ത് മാതൃക ഒരുക്കി വടക്കാഞ്ചേരി നഗരസഭ മുന്നോട്ടുവന്നത്. പൂർണ്ണമായും മെടഞ്ഞ ഓലയിലും കവുങ്ങും തടിയിലും മുളന്തണ്ടിലും തീർത്ത ഹരിത ബൂത്തിൽ പാഴ് വസ്തുക്കൾ കൊണ്ടാണ് അലങ്കാരം തീർത്തിരിക്കുന്നത്. വിവിധ വർണ്ണങ്ങളിൽ ഹരിത സന്ദേശങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു.
അതുപോലെതന്നെ സൗജന്യ കുടിവെള്ള സൗകര്യവും ഈ ഹരിത ബൂത്തിൽ ഉണ്ടായിരിക്കുന്നതാണ്. സെൻമേരിസ് കോളേജ് തൃശ്ശൂർ, സഹൃദയ കോളേജ് കൊടകര, കേരളവർമ്മ കോളേജ് എന്നിവിടങ്ങളിൽ നിന്നും വന്ന ഇന്റേണൽ ഷിപ്പ് വിദ്യാർത്ഥികളുടെ കൂടി സഹായത്തോടുകൂടിയാണ് വടക്കാഞ്ചേരി നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ ഈ ഹരിത ബൂത്ത് നിർമ്മിച്ചത്. ഇതുകൂടാതെ നഗരസഭയിലെ 12 ഓളം ബൂത്തുകളിൽ ഹരിത ബൂത്ത് ആയി പ്രഖ്യാപിച്ച് പ്രത്യേകം സംവിധാനങ്ങൾ ഒരുക്കുകയാണ് നഗരസഭ.
ഒരു വോട്ടെടുപ്പ് എന്നാൽ ഒരു നാട്ടിലെ പ്രായപൂർത്തിയായ 100% ആളുകളും പങ്കെടുക്കുന്ന പ്രവർത്തിയാണ് എന്നിരിക്കെ അതുമായി ബന്ധപ്പെട്ട മാലിന്യ സംസ്കരണ മേഖലയ്ക്കും ആരോഗ്യ വിഭാഗത്തിനും ഉണ്ടാകുന്ന ഉത്തരവാദിത്വം വലുതാണ്. ഈ സാഹചര്യത്തിൽ ഇത്തരത്തിലുള്ള പ്രചരണ പ്രവർത്തനങ്ങളും അനിവാര്യമായി വരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ നിന്നും 50% ത്തോളം മാലിന്യം കുറയ്ക്കുക, 100% മാലിന്യങ്ങളും തരംതിരിച്ച് ശേഖരിക്കുക എന്നതാണ് നഗരസഭയുടെ ലക്ഷ്യം എന്ന് നഗരസഭ സെക്രട്ടറി കെ.കെ മനോജ് അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ