തൊഴിലാളി ജനവിരുദ്ധ കേന്ദ്ര സർക്കാരിനെ മാറ്റുന്നതിനായി ഐ.എൻ.ടി.യു.സി പോരാടും : സുന്ദരൻ കുന്നത്തുള്ളി
കഴിഞ്ഞ 10 വർഷക്കാലം, ഇന്ത്യയിൽ തൊഴിലാളി വിരുദ്ധ നടപടികളുമായി മുന്നോട്ടു പോകുന്ന കേന്ദ്രസർക്കാരിനെതിരെ വിധിയെഴുതുവാൻ ജനങ്ങൾ മുന്നോട്ടു വരണമെന്ന് സുന്ദരൻ കുന്നത്തുള്ളി ആഹ്വാനം ചെയ്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾ മൂലം, തൊഴിലാളുകളും ജനങ്ങളും പൊറുതിമുട്ടിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഐഎൻടിയുസി വടക്കാഞ്ചേരി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃതല തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് കൂടിയായ സുന്ദരൻ കുന്നത്തുള്ളി. കോലഴി എൻഎസ്എസ് ഹാളിൽ നടന്ന കൺവെൻഷനിൽ ഐഎൻടിയുസി വടക്കാഞ്ചേരി നിയോജകമണ്ഡലം പ്രസിഡന്റ് സി കെ ഹരിദാസ് അധ്യക്ഷത വഹിച്ചു.
ഡിസിസി സെക്രട്ടറി എൻ ആർ സതീശൻ, ഐഎൻടിയുസി ജില്ലാ ഭാരവാഹികളായ കെ എൻ നാരായണൻ, എ ടി ജോസ്, എം ആർ രവീന്ദ്രൻ, അഡ്വക്കേറ്റ് സി ആർ ജയ്സൺ, ഐ ആർ മണികണ്ഠൻ ഇ എൻ കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ