കേരളത്തിന്റെ നേട്ടങ്ങള്‍ നുണകള്‍ കൊണ്ട് മൂടാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇക്കാര്യത്തില്‍ മോദിക്കും രാഹുലിനും ഒരേ സ്വരമാണ്. കാസര്‍കോഡ് കാഞ്ഞങ്ങാട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം 2019ല്‍ നിന്ന് വ്യത്യസ്തമായിരിക്കും. എല്‍.ഡി.എഫ് ഉയര്‍ത്തുന്ന രാഷ്ട്രീയത്തിന് ജനങ്ങള്‍ക്കിടയില്‍ വലിയ അംഗീകാരമാണ് ലഭിക്കുന്നത്. അതാണ് കോണ്‍ഗ്രസും ബിജെപിയും ഒരേ രീതിയില്‍ പരിഭ്രമമുയര്‍ത്തുന്നതിന് കാരണം. കേരളത്തിന്റെ നേട്ടങ്ങള്‍ നുണകള്‍ കൊണ്ട് മൂടാനുള്ള ശ്രമമാണ് നടക്കുന്നത്. കേരളത്തെക്കുറിച്ച് നരേന്ദ്ര മോദിക്കും രാഹുല്‍ ഗാന്ധിക്കും ഒരേ സ്വരമാണ്. സാമൂഹ്യ അടിസ്ഥാന സൗകര്യങ്ങളില്‍ കേരളം രാജ്യത്തിന് മാതൃകയാണ്. നീതി ആയോഗിന്റെ ചുമതലയില്‍ ഇരുന്നാണ് മോദി കള്ളം പറയുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ