പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 5 വർഷം കഠിന തടവും50,000 രൂപ പിഴയും ശിക്ഷ
17 വയസ്സ് പ്രായമുള്ള മകളുടെ സുഹൃത്തായ പെൺകുട്ടിയ്ക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതി പത്‌മകുമാർ വയസ് 53 S/o രാധാകൃഷണൻ , മാണിക്കത്ത് പത്മ വിഹാർ വീട് ചെറുതുരുത്തി കല്യേ ക്കുന്ന് ദേശം എന്നയാൾക്ക് 5 വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ പിഴ അടക്കാത്ത പക്ഷം മൂന്നു മാസം അധിക കഠിന തടവ് അനുഭവിക്കണം.
വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി മിനി.ആർ ആണ് ശിക്ഷ വിധിച്ചത്. 2022 മാർച്ച് മാസം 5-ാം തീയ്യതി അതിജീവിത സുഹത്തിൻ്റെ വീട്ടിൽ ഉണ്ടായ സമയം സുഹൃത്തിൻ്റെ അച്ഛനായ പ്രതി രണ്ടു തവണ പെൺകുട്ടിക്കു നേരെ ലൈംഗിക അതിക്രമം നടത്തി എന്നാണ് പ്രോസിക്യൂഷൻ വാദം. പ്രോസിക്യൂഷൻ 23 സാക്ഷികളെ വിസ്തരിച്ച് 28 രേഖകൾ ഹാജരാക്കി.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ശ്രീമതി ഇ.എ. സീനത്ത് ഹാജരായി. ചെറുതുരുത്തി പോലീസ് സ്റ്റേഷൻ അന്നത്തെ എസ്. ഐ. ബിന്ദുലാൽ.പി.ബി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു CPO സനൽകുമാർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പിഴ തുക ഇരയക്ക് നൽകാനും ഇരക്ക് നഷ്ടപരിഹാരം നൽകുവാൻ ജില്ലാ നിയമ സേവന അതോറിറ്റിയോട് ശുപാർശയും വിധിയിൽ ഉണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ