പത്മജ വേണുഗോപാലിനെ വെല്ലുവിളിച്ച് യു.ഡി.എഫ് കാസ‍ര്‍കോട് സ്ഥാനാര്‍ത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ.

പത്മജ വേണുഗോപാലിനെ വെല്ലുവിളിച്ച് യു.ഡി.എഫ് കാസ‍ര്‍കോട് സ്ഥാനാര്‍ത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ. പത്മജ പരസ്യ സംവാദത്തിന് തയ്യാറാകണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. ബിജെപിയിൽ പോകുമെന്ന പത്മജയുടെ വാക്കുകളെ രാജ്മോഹൻ ഉണ്ണിത്താൻ തളളി. 

എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല. മരിക്കും വരെ ‌ഞാൻ കോൺഗ്രസുകാരനായിരിക്കും. പത്മജ എന്നെ കൊണ്ട് കൂടുതൽ പറയിപ്പിക്കരുത്. രാജ്‌മോഹൻ ഉണ്ണിത്താൻ തുറന്ന് പറയാൻ തുടങ്ങിയാൽ പത്മജ പുറത്തിറങ്ങി നടക്കില്ല. 1973 മുതലുള്ള ചരിത്രം താൻ വിളിച്ചു പറയും.  ആ ചരിത്രമൊക്കെ നന്നായിട്ട് അറിയുന്ന ആളാണ് ഞ‌ാനെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. സിപിഎം കളളവോട്ട് ചെയ്തുവെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ആരോപിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.