മുണ്ടത്തിക്കോട് ഡി.വി.എൽ.പി സ്കൂളിൽ നടന്നു വരുന്ന സ്നേഹക്കൂടാരം ദശദിന ക്യാമ്പ് വിവിധ പരിപാടികൾ കൊണ്ടു സജീവമായി.
മുണ്ടത്തിക്കോട് ഡി.വി.എൽ.പി സ്കൂളിൽ നടന്നു വരുന്ന സ്നേഹക്കൂടാരം ദശദിന ക്യാമ്പ് വിവിധ പരിപാടികൾ കൊണ്ടു സജീവമായി. ഡോ. വി.സി ബിനോജ് നയിച്ച മോട്ടിവേഷൻ ക്ലാസ്സ്, അഞ്ജലി യുടെ ചിത്രം വര പഠനം എന്നിവ കുട്ടികൾക്ക് പുതിയ അനുഭവമായി. ലഹരി വിരുദ്ധ ക്ലാസുമായി റിട്ട അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്പെക്ടർ സി.എ സാബു കുട്ടികളിൽ അവബോധം വളർത്തി. കുമ്മാട്ടി എന്ന കലാ രൂപത്തെയും നാടൻ കലകളെയും കുറിച്ച് സുകുമാരൻ വളരെ രസകരമായി ക്ലാസ് എടുത്തു. ഓടക്കുഴൽ ക്ലാസ്സുമായി കിഷോർ ചേലക്കര രംഗത്ത് വന്നു. മെഡിക്കൽകോളേജ് ഡോക്ടർ മാർ പങ്കെടുത്തു. സിനിമ അഭിനയം, സ്ക്രീപ്റ്റ് മുതലായവയും കുട്ടികൾക്ക് പരിചയപ്പെടുത്തി. സ്നേഹക്കൂടാരം പ്രസിഡന്റ് സുധി പന്തക്കൽ, രഞ്ജിത്ത് പണിക്കർ കളരിക്കൽ, ടിജോ ജോസ്, രാമൻകുട്ടി കുന്നത്ത്, കെ പി കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി. ക്യാമ്പ് മെയ് 1 ന് സമാപിക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ