വടക്കാഞ്ചേരി നഗരസഭയുടെ ഖരമാലിന്യ പ്ലാൻ്റിൽ ബയോ മൈനിങ് പ്രവൃത്തി ആരംഭത്തിനു മുന്നോടിയായി പ്രത്യേക കൂടിക്കാഴ്ച നടത്തി.

കേരള ഖരമാലിന്യ പരിപാലന പദ്ധതിയുമായി ബന്ധപ്പെട്ട  കുമ്പളങ്ങാട്  ആരംഭിക്കാനിരിക്കുന്ന ബയോമൈനിങ്ങിനു മുന്നോടിയായി കേരള ഖരമാലിന്യ പരിപാലന പദ്ധതി തൃശ്ശൂർ ജില്ലാ തല ഉദ്യോഗസ്ഥരും ബയോ മൈനിങ് നടത്തുന്ന കരാർ കമ്പനിയായ എസ്എംഎസ്  പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പ്രതിനിധികളും   വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി കെ.കെ മനോജുമായി കൂടിക്കാഴ്ച നടത്തുകയും  സോഷ്യൽ സേഫ് ഗാർഡ്  സൈറ്റ് വിസിറ്റ് ചെയ്യുകയും ചെയ്തു.

 കുമ്പളങ്ങാട് സൈറ്റിലേക്കുള്ള മെഷീനറികൾ ഉടനടി എത്തുമെന്ന് എസ്എംഎസ് പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധി അറിയിച്ചു. പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ആദ്യ 20 ബയോ മൈനിങ് പ്രോജക്ടുകളിൽ  ഉൾപ്പെടുത്തിയാണ് വടക്കാഞ്ചേരിയിലും  ചെയ്യുന്നത്. 9 കോടി രൂപയാണ് പദ്ധതിക്ക് ആകെ ചിലവ്. കെ എസ് ഡബ്ലിയു എംപി സോഷ്യൽ എക്സ്പേർട്ട്  ശുബിത മേനോൻ കെ എസ് ഡബ്ലിയു എം പി DPMC സോഷ്യൽ എക്സ്പെർട്ട് ജയനീഷ്,  ,SMS പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധി ജോബിൻ. കെ എസ് ഡബ്ലിയു എം പി PIU എൻജിനീയർ  ജെറിൻ  മാത്യു, മുനിസിപ്പൽ jhi അരുൺ എന്നിവർ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.