സൂരജും തനായയും: അക്‌ബർ, സീത സിംഹങ്ങൾക്ക് പുതിയ പേര് ശുപാർശചെയ്ത് ബംഗാൾ സർക്കാർ.

പശ്ചിമബംഗാളിലെ സിലിഗുഡി സഫാരി പാർക്കിലെ അക്ബർ, സീത സിംഹങ്ങൾക്ക് പുതിയ പേര് ശുപാർശചെയ്ത‌് ബംഗാൾ സർക്കാർ. അക്ബർ സിംഹത്തിന് സൂരജ് എന്നും പെൺ സിംഹമായ സീതയ്ക്ക് തനായ എന്നുമാണ് ശുപാർശചെയ്‌തിരിക്കുന്ന പേരുകൾ. ശുപാർശ കേന്ദ്ര മൃഗശാല അതോറിറ്റിക്ക് പശ്ചിമ ബംഗാൾ സർക്കാർ കൈമാറി.

കേന്ദ്ര മൃഗശാല അതോറിറ്റി ശുപാർശ അംഗീകരിച്ചാൽ സിലിഗുഡി സഫാരി പാർക്കിലെ അക്ബർ സിംഹം ഔദ്യോഗിക രേഖകളിൽ സൂരജ് എന്നായിരിക്കും അറിയപ്പെടുക. പെൺസിംഹത്തിന്റെ പേര് തനായ എന്നുമാകും രേഖപ്പെടുത്തുക. പേര് അംഗീകരിച്ചാൽ ഈ സിംഹങ്ങൾ ജന്മംനൽകുന്ന സിംഹക്കുട്ടികളുടെ രക്ഷകർത്താക്കളുടെ സ്ഥാനത്ത് ഈ പേരുകളാകും രേഖപ്പെടുത്തുക. എന്നാൽ, ഈ ശുപാർശ നിരാകരിച്ചുകൊണ്ട് കേന്ദ്ര മൃഗശാലാ അതോറിറ്റിക്ക് സിംഹങ്ങൾക്ക് ഡിജിറ്റൽ പേരുകൾ നൽകാനും അധികാരം ഉണ്ട്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.