തൃശൂർ ജില്ലയിൽ ഉഷ്ണ തരംഗം സ്ഥിരീകരിച്ചു

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏപ്രിൽ 29, വൈകിട്ട് 5.30 ന് പുറപ്പെടുവിച്ച താപനില കണക്കു പ്രകാരം പാലക്കാട്, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില സാധാരണയെക്കാൾ 5 മുതൽ 5.5 ഡിഗ്രി സെൽഷ്യസിനു മുകളിൽ രേഖപ്പെടുത്തി. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്.


പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാകളക്ടർ അറിയിച്ചു. പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ, ജില്ലാ മെഡിക്കൽ ഓഫീസർ, വിദ്യാഭ്യാസ വകുപ്പ് ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, തൊഴിൽ വകുപ്പ്, തുടങ്ങിയവർക്കെല്ലാം ജില്ലാ കളക്ടർ ഉഷ്‌ണതരംഗം നേരിടുന്നതിനുവേണ്ടിയുള്ള നിർദ്ദേശങ്ങൾ നല്കി. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.