പാവറട്ടി തിരുനാളിനോടനുബന്ധിച്ച് ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പാവറട്ടി പൊലീസ് അറിയിച്ചു.

കാഞ്ഞാണിയിൽ നിന്നു പാവറട്ടി ഭാഗത്തേക്ക് വരുന്ന ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ മനപ്പടിയിൽ യാത്ര അവസാനിപ്പിച്ച് പൂവത്തൂർ ബസ് സ്റ്റ‌ാൻഡിൽ പാർക്ക് ചെയ്യണം. ചാവക്കാട് ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ മുല്ലശേരി കുമ്പുള്ളി പാലം കനാൽ ബണ്ട് റോഡു വഴി പടിഞ്ഞാറ് തിരിഞ്ഞ് ഇടിയഞ്ചിറ, തി രുനെല്ലൂർ മരുതയൂർ വഴി പോകണം . തൃശൂർ ഭാഗത്തേക്ക് പോകുന്ന ചെറുവാഹനങ്ങൾ ചിറ്റാട്ടുകര, താമരപ്പിള്ളി വഴി പറപ്പൂർ റോഡിൽ പ്രവേശിച്ച് യാത്ര തുടരണമെന്നും പോലീസ് അറിയിച്ചു.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.