ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായി പാർട്ടി കേന്ദ്രകമ്മിറ്റിയംഗവും ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജനും കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ പാർട്ടി അണികൾക്കിടയിലെ അമർഷം മറനീക്കി പുറത്തേക്ക്

ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായി പാർട്ടി കേന്ദ്രകമ്മിറ്റിയംഗവും ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജനും കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ പാർട്ടി അണികൾക്കിടയിലെ അമർഷം മറനീക്കി പുറത്തേക്ക്. ജയരാജനെതിരെ സമൂഹമാധ്യമത്തിൽ രാഷ്ട്രീയ എതിരാളികൾക്കൊപ്പം ഇടത് നിരീക്ഷകരും വിമർശനവും പരിഹാസവും പ്രചരിക്കുന്നതിനൊപ്പം പാർട്ടി അംഗങ്ങളുടെ പ്രതിഷേധവും പരസ്യമായി ഉയരുകയാണ്.


കളമശേരി ലോക്കൽ കമ്മിറ്റിക്ക് കീഴിലെ യൂണിവേഴ്സിറ്റി കോളനി ബ്രാഞ്ച് അംഗം കെ.എസ് നിഷാദാണ് ഇപിയെ വിമർശിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടത്. ശനിയാഴ്ച അർധ രാത്രിയോടെയാണ് സ്വന്തം ഐഡിയിലൂടെ ജയരാജന്റെ ചിത്രം ഉൾപ്പെടുത്തി നിഷാദ് പോസ്റ്റ് ഇട്ടത്. പൊന്നു കായ്ക്കുന്ന മരമാണേലും പുരക്ക് മേലെ ചാഞ്ഞാൽ വെട്ടിമാറ്റണമെന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.