ഗുരുവായൂരിൽ അപ്പാർട്ട്മെന്റില്‍ മുറിയെടുത്തവർ ബഹളം വെച്ചത് ചോദ്യം ചെയ്ത ജീവനക്കാരനെ ആക്രമിച്ച അഞ്ചംഗ സംഘം അറസ്റ്റില്‍.

കാക്കശ്ശേരി ചിരിയങ്കണ്ടത്ത് ഡൈജോ (24), തമ്പുരാൻപടി ചെമ്പൻ ഹരിനന്ദ് (20), കാരക്കാട് ചെഞ്ചേരി യദുകൃഷ്ണ (22), പെരുമ്പായിപ്പടി തറയില്‍ റെമീസ് (22), ഇരിങ്ങപ്പുറം പതിയാനം കൃഷ്ണദാസ് (24) എന്നിവരെയാണ് ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തത്. 

കാരക്കാടുള്ള അമ്പലത്ത് ആയിഷ ഹോംസ് അപ്പാർട്ട്മെന്റില്‍ മുറിയെടുത്തവർ ബഹളം വെച്ചത് ചോദ്യംചെയ്ത ജീവനക്കാരൻ സജിതനെ പ്രതികള്‍ അദ്ദേഹം താമസിക്കുന്ന അമ്പലത്ത് ഓർക്കിഡ് എൻക്ലേവ് അപ്പാർട്ട്മെന്റിലെത്തി ആക്രമിക്കുകയായിരുന്നു. വധശ്രമത്തിനാണ് കേസ്. എസ്.ഐമാരായ കെ. ഗിരി, സി. ജിജോ ജോണ്‍, എ.എസ്.ഐമാരായ രജീവ് നമ്പീശൻ, സാജൻ, ജോബി ജോർജ്, സീനിയർ സിവില്‍ പൊലീസ് ഓഫിസർ സുധാകരൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.