തൃശ്ശൂർ പൂരത്തിന്റെ മദ്യനിരോധനസമയക്രമം മാറ്റി. ഹൈക്കോടതി വിധിയെത്തുടർന്നാണ് ഭേദഗതി വരുത്തി കളക്ടർ ഉത്തരവിട്ടത്. വെള്ളിയാഴ്‌ച പുലർച്ചെ രണ്ടുമുതൽ ശനിയാഴ്ച രാവിലെ 10 വരെ തൃശ്ശൂർ കോർപറേഷൻ പരിധിയിൽ ഉൾപ്പെട്ട എല്ലാ മദ്യവിൽപ്പനശാലകളും കള്ള്ഷാപ്പ്, ബിയർ ആൻഡ് വൈൻ പാർലറുകൾ, ബാർ എന്നിവയും പൂർണമായും അടച്ചിടണം. മദ്യം, മറ്റു ലഹരിവസ്തുക്കളുടെ വിൽപ്പന എന്നിവയും നിരോധിച്ചു. നേരത്തെ വെള്ളിയാഴ്‌ച പുലർച്ചെ രണ്ടുമുതൽ 20-ന് ഉച്ചയ്ക്ക് രണ്ടുവരെ 36 മണിക്കൂർ മദ്യനിരോധനമാണ് ഏർപ്പെടുത്തിയിരുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍