നടൻ മാമുക്കോയയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
ഹൃദയാഘാതത്തിനൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവം കൂടിയതാണ് നില ഗുരുതരമാക്കിയത്. കോഴിക്കോട് മൈത്ര ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മാമുക്കോയ വെൻ്റിലേറ്റിൻ്റെ സഹായത്തോടെയാണ് കഴിയുന്നത്. അടുത്ത 48 മണിക്കൂറിന് ശേഷമേ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള വ്യക്തമായ സൂചനകൾ ലഭിക്കൂ. മാമുക്കോയയുടെ മക്കൾ ഉൾപ്പെടെയുളളവരും സുഹൃത്തുക്കളും ആശുപത്രിയിലുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ