വിഷുനാളിൽ ഗുരുവായൂരപ്പന് സമ്പൂർണ നെയ്‌വിളക്ക്

ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണിദർശനം ശനിയാഴ്ച പുലർച്ചെ 2.45-ന്‌ തുടങ്ങി ഒരുമണിക്കൂറോളം തുടരും. ശ്രീകോവിലിനകത്താണ് കണിയൊരുക്കുക. വിഷുവിളക്കിന് ദീപങ്ങളെല്ലാം നറുനെയ്യിൽ തെളിയും. രാത്രിവിളക്കിന് ഗുരുവായൂരപ്പൻ എഴുന്നള്ളുമ്പോൾ പതിനായിരത്തോളം ദീപങ്ങളിൽ നെയ്ത്തിരികൾ ജ്വലിക്കും. നാലാമത്തെ ഇടയ്ക്കപ്രദക്ഷിണത്തിന് കൂടുതൽ ഇടയ്ക്കകളും നാഗസ്വരങ്ങളും അണിനിരക്കും.ലണ്ടനിലെ വ്യവസായിയായിരുന്ന പരേതനായ ഗുരുവായൂർ തെക്കുമുറി ഹരിദാസിന്റെ പേരിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് വിളക്ക് നടത്തുന്നത്. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് പഞ്ചാരിമേളത്തോടെ കാഴ്ചശ്ശീവേലിയുണ്ടാകും

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.