മുണ്ടത്തിക്കോട് കോടശ്ശേരി മലയിൽ പുലിയെ കണ്ടതായ വിവരം വടക്കാഞ്ചേരി നഗരസഭ കൗൺസിലർ കെ. അജിത് കുമാർ മാധ്യമങ്ങളെ അറിയിച്ചു.

 മടത്തുംപടി കരുണാകരൻ, ലതിന്ദ്രൻ എന്നിവരുടെ സ്ഥലത്താണ് ഉച്ചക്ക് 2 മണിയോട് കൂടി കുടുംബാംഗങ്ങൾ പുലിയെ കണ്ടത്. വീട്ടുകാർ പേടിച്ചു അകത്തേക്ക് ഓടി കയറി. വലിയ അലർച്ചയോടു കൂടി ആദ്യം പുലിയെ കണ്ട അയ്യങ്കേരിൽ അലക്സ്‌ന്റെ പറമ്പിലേക്കാണ് ഓടിയത്. ഉടനെ തന്നെ സ്ഥലത്തെത്തിയ നഗരസഭ കൗൺസിലർമാരായ കെ. അജിത്കുമാർ, രമണി പ്രേമദാസൻ പഴവൂർ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, നാട്ടുകാരായ ലതിന്ദ്രൻ, ജിതേഷ്, വാസു തുടങ്ങിയവരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി. തൊട്ടടുത്ത കിണർ പരിസരത്ത് നനഞ്ഞ മണ്ണിൽ വ്യക്തമായ കാൽപാടുകൾ പതിഞ്ഞിട്ടുള്ളതായി വിവരം ലഭിച്ചു. 10സെന്റിമീറ്റർ വ്യാസം കാൽപാടുകൾക്കുണ്ട്.



അടിയന്തിരമായി പുലിയെ പിടിക്കാൻ നടപടി സ്വീകരിക്കണമെ ന്നും 17നു തൃശ്ശൂരിലെത്തുന്ന വനം വകുപ്പ് മന്ത്രിയെ ഇക്കാര്യം അറിയിച്ച് ഗൗരവമായി തന്നെ പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നും കൗൺസിലർമാരും , നാട്ടുകാരും ആവശ്യപ്പെട്ടു.





അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.