വാർത്തയ്ക്കപ്പുറം നാടിന്റെ വികസനം ...
വാർത്തയ്ക്കപ്പുറം നാടിന്റെ വികസനം ...
🌴🌴🌴🌴🌴
എൻ ഓൺലൈൻ മീഡിയ വടക്കാഞ്ചേരി നഗരസഭയുടെ വിവിധ ഭാഗങ്ങളിലുള്ള വ്യക്തികളിൽ നിന്നും, സംഘടനകളിൽ നിന്നും സമാഹരിച്ച വടക്കാഞ്ചേരി നഗരത്തിന്റെയും , ചുറ്റുവട്ടങ്ങളുടെയും വികസന കാഴ്ച്ചപ്പാടുകൾ
ഇവിടെ പങ്കു വെക്കുന്നു..
🔰 വടക്കാഞ്ചേരിയുടെ വികസനത്തിന് ഉതകുന്ന ഏതൊരു നിർദ്ദേശവും
എൻ ഓൺലൈൻ മീഡിയ ഇടവേളകളിൽ പ്രസിദ്ധീകരിക്കുന്നതാണ്.
✅ നിങ്ങളുടെ നിർദ്ദേശങ്ങൾ ടെക്സ്റ്റ് മെസേജായി
വാട്ട് സാപ്പ് ചെയ്യേണ്ട നമ്പർ: 9947362902
🌀🌀🌀🌀🌀🌀🌀
🔰 വടക്കാഞ്ചേരിയിലെ യുവാക്കളുടെയും, കായികപ്രേമികളുടേയും വർഷങ്ങളായുള്ള ആവശ്യമാണ് വടക്കാഞ്ചേരി ബോയ്സ് സ്ക്കൂൾ ഗ്രൗണ്ടിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് മതിൽ കെട്ടി തിരിച്ച് ഗ്രൗണ്ട് ഏത് കാലാവസ്ഥയിലും കളിക്കുവാൻ യോഗ്യമാക്കുക എന്നത്. ആയതിന് വേണ്ട സത്വരനടപടികൾ സ്വീകരിക്കുക.
🔰വടക്കാഞ്ചേരിക്കാരും, അയൽനാട്ടുകാരും ആശ്രയിക്കുന്ന ഓട്ടുപാറ ആശുപ്രതി, റെയിൽവേ സ്റ്റേഷൻ എന്നിവടങ്ങളിലെ ബസ് വെയിറ്റിംഗ് ഷെഡ് എത്രയും വേഗം നിർമ്മിച്ച് മഴയിൽ നിന്നും വെയിലിൽ നിന്നും യാത്രക്കാരെ സംരക്ഷിക്കുക.
🔰വടക്കാഞ്ചേരിയിലെ ഗതാഗത കുരുക്കിന് പ്രധാന കാരണങ്ങളിൽ ഒന്നാണ് പ്രൈവറ്റ് ബസുകൾ നടുറോഡിൽ നിർത്തി ആളെ കയറ്റുന്നതും ഇറക്കുന്നതും.
ഇതിന് പരിഹാരമായി റോഡിൽ നിന്ന് പുറത്തേയ്ക്ക് നീക്കി Bus Stop Way കൾ നിർമിക്കുക.
🔰റെയിൽവേ മേൽപ്പാലം റോഡിലുള്ള തട്ടുകടകൾ അടക്കം റോഡ് സൈഡുകളിൽ വൃത്തിഹീനമായ നിലയിൽ ടാർപായ വലിച്ച് കെട്ടിയും മറ്റും നഗര സൗന്ദര്യം കെടുത്തുന്ന തട്ടുകടകൾക്കും മറ്റു കടകൾക്കും ഒരു ഏകീകൃത രൂപവും നിറവും നൽകി നഗര സൗന്ദര്യം വർദ്ധിപ്പിക്കുക.
🔰 വിവിധ പാർട്ടി സമ്മേളനങ്ങൾക്കും മറ്റും പോസ്റ്റർ ഒട്ടിയ്ക്കുവാനും, കൊടിതോരണങ്ങൾ നാട്ടുവാനും ഒരു സ്ഥിരം സ്ഥലം മാത്രം ഒരുക്കി നൽകി കൃത്യമായ മാനദണ്ഡപ്രകാരം കൊടിതോരണങ്ങൾ കെട്ടുകയും, ഉപയോഗശേഷം സമയബന്ധിതമായി അവ അഴിച്ച് മാറ്റുന്നതിന് വേണ്ട നിർദ്ദേശം നൽകുകയും, ആയതിന് പണം മുൻകൂറായി അടപ്പിച്ച്, ഓരോ ദിവസത്തിനും വാടക ഈടാക്കി പ്രവർത്തനം ക്രമീകരിക്കാവുന്നതാണ്.
🔰KSEB പോസ്റ്റുകളിലും, മറ്റിടങ്ങളിലും അനുമതി കൂടാതെ പോസ്റ്റർ ഒട്ടിയ്ക്കുന്നത് നിരോധിക്കുക.
🔰 മുൻസിപ്പാലിറ്റി , വില്ലേജ്, താലൂക്ക്, KSEB, കൃഷിഭവൻ etc.. തുടങ്ങിയ ഗവൺമെന്റ് ഓഫീസ് സംവിധാനങ്ങൾ ടൗണിൽ നിന്ന് തിരക്ക് ഒഴിഞ്ഞ മറ്റൊരിടത്തേയ്ക്ക് ഒന്നിച്ചൊരു കോമ്പൗണ്ടിലേക്ക് മാറ്റി സ്ഥാപിയ്ക്കാൻ വേണ്ട മാസ്റ്റർ പ്ലാൻ തയ്യാറാക്കുക. അതുവഴി ടൗണിലെ തിരയ്ക്ക് കുറയ്ക്കുവാനും ,പൊതുജനത്തിന് ഒരു ഓഫീസിൽ നിന്ന് മറ്റൊരു ഓഫീസിലേക്കുള്ള നടത്തവും അലച്ചിലും ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.
🔰 വടക്കാഞ്ചേരി സംസ്ഥാന പാതയുടെ അടിയിലൂടെ കടന്ന് പോവുന്ന വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് 40 വർഷം പഴക്കം ഉണ്ടെന്നാണ് അറിവ്... അതിനാലാണ് പല സ്ഥലങ്ങളിലും ഇടയ്ക്കിടയ്ക്ക് റോഡ് കുത്തി പൊളിക്കേണ്ടി വരുന്നത്. ആയതിന് പരിഹാരമായി
അടുത്ത തവണ സംസ്ഥാന പാത ടാറിംഗ് ചെയ്യുന്നതിന് മുമ്പ് പുതിയ കുടിവെള്ള പൈപ്പ് ലൈനും, KSEB, ടെലഫോൺ , കേബിൾ കണക്ഷൻ എന്നിവ വിദേശ രാജ്യങ്ങളിലുള്ളത് പോലെ ഭൂമിയ്ക്ക് അടിയിലൂടെ ഭാവിയിലെ തകരാറുകൾ റോഡ് കുഴിയ്ക്കാതെ തന്നെ പരിഹരിക്കത്തക വിധം തയ്യാറാക്കുവാൻ വേണ്ടി കൃത്യമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുക.
🔰 നഗരം പൂർണ്ണമായും CCTV നിരീക്ഷണത്തിൽ കൊണ്ടുവരിക.
🔰 ടൗണിൽ വെറുതെ കിടക്കുന്ന സ്ഥലങ്ങൾ വാടക / ലീസ് അടിസ്ഥാനത്തിൽ നഗരസഭ ഏറ്റെടുത്ത് പുതിയ പേ- പാർക്കിംഗ് സൗകര്യങ്ങൾ വിപുലീകരിക്കുക.
🔰 വ്യത്യസ്ഥ രുചിക്കൂട്ടുകളാൽ സമ്പന്നമായ ഫുഡ് സ്ട്രീറ്റുകൾ നിർമ്മിക്കുക. കുടുംബശ്രീ യൂണിറ്റുകൾക്ക് വ്യവസ്ഥകൾക്കനുസരിച്ച് ഷോപ്പുകൾ മത്സരാടിസ്ഥാനത്തിൽ നടത്തുവാൻ കൈമാറുക.
🔰 വടക്കാഞ്ചേരി പുഴ ശാശ്വതമായ രീതിയിൽ നവീകരിച്ച് സൗന്ദര്യവൽക്കരണം നടത്തി പ്രഭാത സവാരി, ബോട്ടിംങ്ങ്, ഫുഡ് കൗണ്ടർ എന്നിവയ്ക്ക് അനുയോജ്യമാക്കുക. കുട്ടികൾക്കും മുതിർന്നവർക്കും , വയോജനങ്ങൾക്കും വാരാന്ത്യത്തിലും , വിശേഷ സമയത്തും ഉല്ലസിക്കാനായി ഒരു സ്ഥിരം സംവിധാനം - വിനോദ പാർക്ക് - ആധുനിക തരത്തിൽ നിർമ്മിക്കുക, BOT വ്യവസ്ഥയിൽ സ്പോൺസർഷിപ്പിലൂടെയും പ്രോജക്ട് നടപ്പിൽ വരുത്താവുന്നതാണ്.
🔰മംഗലം, കൊടുമ്പ് ചാത്തൻചിറ, നീലാറ പോലുള്ള ചെറു തടയിണകളും വെള്ളച്ചാട്ടങ്ങളിലും ജനങ്ങൾക്ക് ഒഴിവു സമയങ്ങൾ ചെലവഴിക്കാൻ വേണ്ടതായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകുക.
🔰 കുടുംബശ്രീ ഉൽപ്പന്നങ്ങൾ വിപണനം നടത്തുവാൻ വടക്കാഞ്ചേരി ടൗണിൽ ഒരു സ്ഥിരം സംവിധാനം ഒരുക്കുക.
🔰 പ്രാദേശിക കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കുന്ന തരത്തിൽ ആഴ്ചചന്തകൾ സംഘടിപ്പിക്കുക. ആയതിന്റെ നടത്തിപ്പിന് മത്സരാടിസ്ഥാനത്തിൽ സഹകരണ സംഘങ്ങളെ ക്ഷണിക്കുക.
🔰ഓരോ വാർഡിലും മുൻസി-താലുക്ക് - വില്ലേജ് സേവനങ്ങൾ എളുപ്പത്തിലാക്കുവാൻ ഓൺലൈൻ സെന്ററുകൾ ആരംഭിക്കുക.
🔰ഓരോ ഡിവിഷനിലും PWD 4 U ആപ്പ് മാതൃകയിൽ പരാതി ബോധിപ്പിക്കാൻ ആപ്ലിക്കേഷൻ നിർമ്മിക്കുക. ഇത് വഴി കൗൺസിലർമാർക്ക് കാര്യക്ഷമമായി പ്രവർത്തിയ്ക്കാൻ സാധിയ്ക്കും.
🔰ഓരോ ഡിവിഷനിലും ചികിത്സാ സഹായ കമ്മിറ്റി രൂപികരിക്കുക വഴി ക്യാൻസർ പോലുള്ള രോഗികൾക്ക് ചികിത്സാ മാർഗനിർദ്ദേശങ്ങൾ നൽകുവാനും , സമയബന്ധിതമായി മെഡിക്കൽ ക്യാമ്പുകൾ നടത്തി രോഗനിർണയം നടത്തുന്നതിനും ചികിത്സാ സഹായ തുക കണ്ടെത്തുന്നതിനും സാധിയ്ക്കും.
🔰നഗരസഭയിലെ മുഴുവൻ തട്ടുകടകളിലും ഹോട്ടലുകളിലും ഇടയ്ക്കിടയ്ക്ക് മിന്നൽ പരിശോധനകൾ നടത്തി ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുക. അനുവദനീയമല്ലാത്ത ഇടങ്ങളിൽ നടത്തിവരുന്ന മത്സ്യ , മാംസാദികളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കാതിരിക്കുവാൻ വേണ്ട സത്വര നടപടികൾ കൈകൊള്ളുവാൻ ആരോഗ്യ വിഭാഗത്തിന് നിർദ്ദേശം നൽകുക.
🔰 പുതിയ വീടുകളുടെ പെർമിറ്റ് നൽകുമ്പോൾ ആ വീടിൻ്റെ പുറത്ത് റോഡിനോട് ചേർന്നുള്ള പരിസരത്തെ ശുചിത്വം കൂടി വീട്ടുകാരുടെ ഉത്തരവാദിത്വമാണെന്ന് എഴുതി വാങ്ങുക. ഒപ്പം അത് പാലിക്കപ്പെടുന്നുണ്ടോ എന്ന് കൂടി പരിശോധനയിലൂടെ ഉറപ്പ് വരുത്തുക.
ഇത് വഴി റോഡിന് ഇരുവശത്തും മൊന്തക്കാട് പിടിച്ച് കിടക്കുന്നത് ഒഴിവാകുകയും, പാതയോരങ്ങൾ വൃത്തിയാവുകയും , തൊഴിലുറപ്പ് തൊഴിലാളികളുടെ ജോലിഭാരം കുറച്ച് അവരെ കൃഷി പോലുള്ള ക്രിയാത്മക തൊഴിൽ നൽകി സ്വയം പര്യാപ്തത കൈവരിക്കുവാനും കഴിയും.
🔰വീടുകൾക്ക് പെർമിറ്റ് നൽകുമ്പോൾ റോഡിലേക്ക് ഒരു സ്ട്രീറ്റ് ലൈറ്റ് സൗകര്യം ഒരുക്കാൻ എഴുതി വാങ്ങുക. ഇത് വഴി നഗരസഭയ്ക്ക് നല്ലൊരു സംഖ്യ KSEB യ്ക്ക് നൽകേണ്ടതായ തുകയിൽ നിന്നും ലാഭിയ്ക്കാം. ഇതിന് പ്രത്യുപകാരം എന്ന നിലയ്ക്ക് വീടുകളുടെ ടാക്സ് ഇനത്തിൽ നേരിയ കുറവ് അനുവദിക്കുക.
🔰തെക്കുംകര പഞ്ചായത്തിലെ കരുമത്ര കുളം പോലെ നഗരസഭയിലെ ജലസ്രോതസുകളായ മുഴുവൻ കുളങ്ങളും നവീകരിച്ച് സംരക്ഷിക്കുക.
🔰 മീൻ വളർത്താൻ കഴിയുന്ന കുളങ്ങളിൽ മത്സ്യകൃഷി നടത്തി കുളങ്ങളുടെ പരിപാലന ചെലവിനുള്ള പണം അതിൽ നിന്ന് തന്നെ കണ്ടെത്തുക.
🔰 നഗരസഭയിലെ UP വിദ്യാർത്ഥികൾക്ക് നിർബന്ധിത നീന്തൽ പരിശീലനം നടത്തുക.
🔰 മാസത്തിൽ ഒരിക്കൽ നഗരസഭയുടെ കീഴിലുള്ള മുഴുവൻ സ്കൂളുകളിലും പോലീസ് -മോട്ടോർ വെഹിക്കിൾ - സ്റ്റുഡൻസ് കേഡറ്റ് എന്നിവരുടെ നേതൃത്വത്തിൽ റോഡ് നിയമങ്ങളെ കുറിച്ച് ബോധവൽക്കരണം നൽകുക.
🔰 മാസത്തിൽ ഒരിക്കൽ നഗരസഭയിലെ പ്രൈവറ്റ് അടക്കമുള്ള കോളേജ് വിദ്യാർത്ഥികൾക്ക് നിയമങ്ങളെ കുറിച്ചും. സർക്കാരിൽ നിന്നും, ഗവ.ഓഫീസുകളിൽ നിന്നും ലഭിക്കേണ്ട കൃത്യമായ അവകാശങ്ങളെക്കുറിച്ചും വിവരാവകാശ നിയമം 2005 നെ കുറിച്ചും നിയമ വിദഗ്ദരുടെ നേതൃത്വത്തിൽ ക്ലാസുകൾ നൽകി പൗരബോധമുള്ള ഒരു പുതിയ യുവതയെ സൃഷ്ടിയ്ക്കാൻ സാഹചര്യം ഒരുക്കുക.
🔰 ജില്ലാ ആശുപത്രിയിലെ ടോക്കൺ സംവിധാനം ഓൺലൈൻ ബുക്കിംങ്ങിലേക്ക് മാറ്റുക.
🔰 ഹോസ്പിറ്റലിലെ താൽക്കാലിക ഒഴിവുകളിലേക്ക് പാലിയേറ്റീവ് സേവന മനോഭവം ഉള്ള യുവതീ -യുവാക്കളെ തെരഞ്ഞെടുക്കുക.
🔰ഡോക്ടർമാരുടെയും, ജീവനക്കാരുടെയും പെരുമാറ്റം നിരീക്ഷിയ്ക്കാൻ റെജിസ്ട്രേഷൻ ഉള്ള ചാരിറ്റി സംഘടനകളിലെ പ്രതിനിധികളും, പൊതുപ്രവർത്തകരും അടങ്ങുന്ന പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുക.
🔰 ആശുപത്രിയിലെ നിലവിലെ വികസന സമിതിയിൽ
പ്രദേശത്തെ റെജിസ്ട്രേഡ് ചാരിറ്റി സംഘടനകളിലെ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തുക.
🔰 പൊതുജനത്തിന് പരാതികൾ ബോധിപ്പിക്കുന്നതിനുള്ള ടോൾ ഫ്രീ നമ്പറുകൾ, PRO നമ്പറുകൾ എന്നിവ ഒരോ ഡിപ്പാർട്ട്മെൻ്റ് ഏരിയയിലും കാണാവുന്ന തരത്തിൽ പ്രദർശിപ്പിക്കുക.
🔰 ഹോസ്പിറ്റലിലെ ഓർത്തോ വിഭാഗം മെച്ചപ്പെടുത്തുക.
🔰 അനാവശ്യമായി മെഡിക്കൽ കോളേജിലേക്ക് രോഗികളെ റെഫർ ചെയ്യുന്നത് ഒഴിവാക്കുക.
🔰പുതിയ OPD TRANSFORMATION ബിൽഡിംഗ് പണിയുന്നത് വരെ നിലവിലെ OP വിഭാഗവും, ഫാർമസിയും, ലാബും അനുബന്ധ സേവനങ്ങളും ഹോസ്പിറ്റലിന് പുറകിലുള്ള വലിയ കെട്ടിടത്തിലേക്ക് താൽക്കാലികമായി മാറ്റി സ്ഥാപിച്ച് OP രോഗികൾ നിലവിൽ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണുക.
🔰 ഹോസ്പിറ്റലിൻ്റെ ശുചിത്വ പരിപാലനത്തിന് എതിരെ പ്രവർത്തിക്കുന്ന രോഗികളിൽ നിന്ന് ഫൈൻ ഈടാക്കുക.
🔰അഡ്മിറ്റാവുന്ന ഓരോ രോഗിയ്ക്കും. ഹോസ്പിറ്റലിൽ പാലിക്കേണ്ട ശുചിത്വ നിയമങ്ങൾ, അത് ലംഘിക്കുന്നതിന് വരുന്നതായ ഫൈൻ നടപടികൾ തുടങ്ങിയ രേഖകൾ നൽകി ഒപ്പിട്ടു വാങ്ങുക.
🔰ഡോക്ടർമാർക്കും, ജീവനക്കാർക്കും രണ്ട് മാസത്തിൽ ഒരിക്കൽ സ്ഥലം MLA , മുൻസിപ്പൽ ചെയർമാൻ എന്നിവരുടെ അദ്ധ്യക്ഷതയിൽ മാർഗനിർദ്ദേശ, വിശകലന ക്ലാസുകൾ സംഘടിപ്പിക്കുക.
🔰നഗരസഭയുടെ കീഴിൽ പെരിന്തൽമണ്ണ മോഡലിൽ IAS അക്കാദമി പോലുള്ള ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുക.
🔰 നഗരസഭയുടെ കീഴിൽ നടക്കുന്ന ഓരോ ദിവസത്തെയും മാസത്തെയും കുടിവെള്ള -മരാമത്ത് etc വർക്കുകളുടെ എസ്റ്റിമേറ്റ് തുക, ഉപയോഗിക്കുന്ന മെറ്റീരിയൽസ്, കരാറുകാരൻ്റെ പേര്, നമ്പർ, AE യുടെ പേര് നമ്പർ എന്നിവ മുൻസിപ്പാലിറ്റി FB പേജിൽ പ്രദർശിപ്പിക്കുക. അത് വഴി അഴിമതി സാധ്യത കുറയ്ക്കുക.
🔰 വടക്കാഞ്ചേരി ടൗൺ മുതൽ ജില്ലാ ആശുപത്രി വരെയുള്ള റോഡിന് ഇരു വശത്തുമുള്ള പാർക്കിംഗ്, ഓട്ടോ - ടാക്സി സ്റ്റാന്റ് എന്നിവ സർവ്വീസ് റോഡുകളിലേക്ക് മാറ്റി സ്ഥാപിക്കുക.
🔰 🔰🔰🔰🔰🔰
✅ മേൽപറഞ്ഞ അഭിപ്രായങ്ങളോട് നിങ്ങൾക്കുള്ള പ്രതികരണങ്ങൾ തീർച്ചയായും ഞങ്ങളെ അറിയിക്കാവുന്നതാണ്
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ