സൗജന്യ മെഗാ രക്ത പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

ദുബായ് ലയൺസ് ക്ലബ്ബ് കുണ്ടന്നൂരിനടുത്തുള്ള തൃക്കണ പതിയാരം ഖാദി സെന്ററിൽ വച്ച് സൗജന്യ മെഗാ രക്ത പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.



ജീവിത ശൈലീ രോഗങ്ങളും കോവിഡിന് ശേഷമുള്ള സാഹചര്യവും മുൻനിർത്തി നടത്തിയ ക്യാമ്പിൽ 150 ഓളം ആളുകളെ സൗജന്യമായി പരിശോധിക്കുകയും രക്ത സാമ്പിളുകളെടുക്കുകയും ചെയ്തു. കൊളസ്ട്രോൾ, ക്രിയാറ്റിൻ, യൂറിക് ആസിഡ്, ബ്ലഡ്‌ ഷുഗർ, ബ്ലഡ് പ്രഷർ എന്നിവയാണ് പരിശോധയിൽ ഉൾപ്പെടുത്തിയത്. 



തൃശൂർ ശാന്തിഭവൻ ആശുപത്രിയുമായി സഹകരിച്ചു നടത്തിയ ക്യാമ്പ് കാലത്ത് 7 മുതൽ ആരംഭിച്ചു. ക്യാമ്പ് ലയൺസ് വൈസ് ഗവർണർ ജെയിംസ് വളപ്പില ഉത്ഘാടനം ചെയ്തു. ദുബായ് ക്ലബ്ബ് പ്രസിഡന്റ് ബാബു പണിക്കത്ത് ആധ്യക്ഷത വഹിച്ച ക്യാമ്പിന് ജില്ലാ നേതാക്കളായ നേതാക്കളായ ഉണ്ണി വടക്കാഞ്ചേരി, ജയകൃഷ്ണൻ, ചന്ദ്രപ്രകാശ് എടമന, പി.എൻ. ഗോകുലൻ, ഹരീഷ് മേനോൻ, ഗിരീഷ് പള്ളിക്കര, തമ്പാൻ കൃഷ്ണദാസ്, വിൽ‌സൺ കുന്നമ്പുള്ളി എന്നിവർ നേതൃത്വം നൽകി .



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.