വാര്‍ത്തകള്‍ ചുരുക്കത്തില്‍.



◾പീഡനക്കേസ് പ്രതി പിടിയിൽ

എറിയാട് വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. എറിയാട് ഇടവഴിക്കല്‍ സജീറാണ് പിടിയിലായത്.

*************************



◾കാണാതായ യുവാവ് കാനയില്‍ മരിച്ച നിലയിൽ

കാണാതായ യുവാവിനെ വഴിയരികിലെ കാനയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പുചിറ പൂക്കോടന്‍ മോഹന്‍ദാസിന്റെ മകന്‍ വിഷ്ണു (24) ആണ് മരിച്ചത്.

******************************



◾എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയിൽ

കോലഴിയില്‍ മധ്യമേഖല എക്സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് 30 ഗ്രാം എംഡിഎംഎ പിടികൂടി. കോലഴി സ്വദേശികളായ ജിഷ്ണു, ശിവദാസ് എന്നിവര്‍ കസ്റ്റഡിയില്‍.

***********************



◾മാല മോഷ്ടാക്കള്‍ പിടിയിൽ

വെള്ളാങ്കല്ലൂരില്‍ കാല്‍നട യാത്രക്കാരിയുടെ മാല കവര്‍ന്ന കേസില്‍ രണ്ടുപേരെ ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം സ്വദേശികളായ ഇമ്മാനുവല്‍, സുഹൈല്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

************************



◾കോവിഡ് രോഗികള്‍ കൂടുന്നു

രാജ്യത്തെ പ്രതിദിന കോവിഡ്  രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞു 24 മണിക്കൂറിനിടെ 7,830 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

**************************



◾കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് മൂന്ന് പേര്‍ക്ക് 

കുന്നംകുളം പാറേമ്പാടത്ത്  നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് പരിക്ക്. കോഴിക്കോട് കോടരഞ്ഞി സ്വദേശികളായ കൊടംമ്പനത്ത് വീട്ടില്‍ മാത്യു, മരുമകള്‍ നാസ, നാസയുടെ മകള്‍ ആന്‍സലിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റ് പൂര്‍ണമായും തകര്‍ന്നു.

*************************



◾അജ്ഞാത വാഹനമിടിച്ച്  വയോധിക മരിച്ചു.

ദേശീയപാത പാലിയേക്കരയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ അജ്ഞാത വാഹനമിടിച്ച് വയോധിക മരിച്ചു. പുലക്കാട്ടുകര തറയില്‍ അന്തോണി ഭാര്യ വെറോനിക്ക (72) ആണ് മരിച്ചത്.

****************************



◾വാഹനാപകടം: രണ്ടുപേര്‍ക്ക് പരിക്ക്.

ചെമ്പൂക്കാവില്‍ ഒട്ടോയും കാറും കുട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്.  ഒട്ടോ യാത്രക്കാരി വിയ്യൂര്‍ സ്വദേശിനി കണ്‍മണി ജെയ്‌സണ്‍, ഡ്രൈവര്‍ കുറ്റൂര്‍ സ്വദേശി രാജേന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

**************************



◾നഴ്സ്മാരുടെ പണിമുടക്ക് പിന്‍വലിച്ചു

തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സ്മാര്‍ പ്രഖ്യാപിച്ച 72 മണിക്കുര്‍ പണിമുടക്ക് പിന്‍വലിച്ചു. എലൈറ്റ് ആശുപത്രി മാനേജ്മെന്റും  ഇടക്കാല ആശ്വാസം നല്‍കാന്‍ ധാരണയായതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

**********************



◾ഏഴ് വയസുകാരിയോട് ലൈംഗീകാതിക്രമം; 54കാരന് 10 വര്‍ഷം കഠിന തടവും പിഴയും.

ഏഴ് വയസുകാരിയോട് ലൈംഗിക അതിക്രമം നടത്തിയ 54 കാരനെ വിവിധ വകുപ്പുകളിലായി 10 വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു. ഒല്ലൂര്‍ സെന്റ് റാഫേല്‍ നഗറില്‍ കുണ്ടുകുളം ജോയിയെആണ് തൃശൂര്‍ ഫാസ്റ്റ് ട്രാക് കോടതി ശിക്ഷിച്ചത്. 2018 ലാണ് കേസിനാസ്പദമായ സംഭവം.

************************



◾കുന്നംകുളം അടുപ്പൂട്ടിയില്‍ 600 ലിറ്റര്‍ വാഷ് പിടികൂടി

കുന്നംകുളം അടുപ്പൂട്ടിയില്‍ 600 ലിറ്റര്‍ വാഷ് കുന്നംകുളം എക്‌സൈസ് പിടികൂടി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ പറമ്പില്‍ ഡ്രമ്മുകളിലായി സൂക്ഷിച്ചിരുന്ന വാഷാണ് പിടികൂടിയത്. പിടികൂടിയ വാഷ് നശിപ്പിച്ചു.

**************************



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.