ഗുരുവായൂർ രാജശേഖരൻ തൃശൂർ പൂരം നഗരിയിലേക്ക്

ഗുരുവായൂർ രാജശേഖരൻ തൃശൂർ പൂരം നഗരിയിലേക്ക് ! 44 വർഷം മുമ്പ് ഗുരുവായൂരപ്പന്റെ സന്നിധിയിൽ 33-ാമനായി ..എത്തി. വർഷങ്ങളോളം തിടമ്പേറ്റി ഗുരുവായൂരപ്പന്റെ സേവകനായി...!! ഇദംപ്രഥമമായി....ഇതാ.... അഭിമാനതാരമായി... തൃശൂർ പൂരത്തിന്.....
സമ്പാദകൻ : രാമയ്യർ പരമേശ്വരൻ, റിട്ട. മാനേജർ, ഗുരുവായൂർ ദേവസ്വം.




1979 ജൂൺ 20 ന് തൃശ്ശൂർ പോളക്കുളത്ത് അപ്പു എന്ന ഭക്തൻ നടയിരുത്തിയ കുട്ടിക്കൊമ്പൻ! ഗുരുവായൂർ രാജശേഖരൻ !!

അന്നത്തെ 10 വയസ്സുകാരൻ ആനക്കുട്ടി,

ഇന്ന് ഗജപ്രൗഢിയോടെ .. ഗുരുവായൂർ രാജശേഖരനായി !!

ഗുരുവായൂരപ്പന്റെ സന്നിധിയിൽ 44 വർഷംമുമ്പ്, ......ഒരുനാൾ ഗുരുവായൂർ ക്ഷേത്രത്തിലൊരു ആനയെ നടയിരുത്തൽ ചടങ്ങ്...........1979 ജൂൺ 20...... രാവിലെ ഗുരുവായൂരപ്പന്റെ ശീവേലിക്ക് ശേഷം കഴകം പത്തുകാരൻ വാരിയർ വടക്കേപ്പാട്ട് കണ്ഠുണ്ണിവാരിയർ കൊടിമരത്തറയിൽ അരിമാവണിഞ്ഞ് വെള്ളയും കരിമ്പടവും വിരിച്ചു. ഭദ്രദീപം തെളിയിച്ചു. ആനവിചാരിപ്പുകാരൻ മാതേമ്പാട്ട് നമ്പ്യാർ, കണ്ടിയൂർ പട്ടത്ത് നമ്പീശൻ എന്നിവർ തയ്യാറായി നിൽക്കുന്നു. ആനയെ നടയിരുത്തുന്ന ചടങ്ങ് ആരംഭിക്കുന്നു.



 അതാ..ഒരു സുന്ദരനായ ആനക്കുട്ടി ..... ബീഹാറുകാരൻ......പ്രായം ഏകദേശം 10 വയസ്സ് ! കിഴക്കെ ഗോപുരം കടന്ന് ഗുരുവായൂരപ്പനെ ഒന്ന് കണ്ടു. ഗജപ്രിയനായ ഗുരുവായൂരപ്പൻ, തന്റെ ഗജസമ്പത്തിലേക്ക് മുപ്പത്തിമൂന്നാമനായി വരുന്ന ആനക്കുട്ടിയെ സസന്തോഷം സ്വീകരിക്കുന്നു. മേൽശാന്തി ചേക്കൂർ മനയ്ക്കൽ വാസുദേവൻ ഭട്ടതിരിപ്പാട് , ശ്രീലകത്ത് ഗുരുവായൂരപ്പന്റെ വിഗ്രഹത്തിൽ ചാർത്തിയ മാലയും, കളഭവുമായി വന്നു. മുമ്പിൽ കഴകക്കാരൻ പുതിയേടത്ത് പിഷാരടി കുത്തുവിളക്കുമായും അകമ്പടി സേവിച്ചു. അടിയന്തരം മാരാർ ശംഖനാദം മുഴക്കവേ, ഗുരുവായൂരപ്പന്റെ മുന്നിൽ നമ്രശിരസ്കനായി.. ആനക്കാരൻ ഉണ്ണിയുടെ നിർദ്ദേശപ്രകാരം മുട്ടുമടക്കി കൊടിമരച്ചുവട്ടിൽ ഗുരുവായൂരപ്പനെ വണങ്ങി.... ആനക്കുട്ടിയെ ശംഖതീർത്ഥം തളിച്ച് മേൽശാന്തി കളഭവും മാലയും മസ്തകത്തിൽ അണിയിച്ചു.



 ആനക്കുട്ടിയെ ഭഗവാനു വഴിപാട് നൽകുന്ന ഭക്തൻ, തൃശ്ശൂർ പോളക്കുളത്ത് അപ്പു എന്നവരുടെ ആഗ്രഹപ്രകാരം ആനക്കുട്ടിയുടെ ചെവിയിൽ മേൽശാന്തി ചേക്കൂർ ഭട്ടതിരിപ്പാട് 3 തവണ മന്ത്രിച്ചു...."രാജശേഖരൻ... രാജശേഖരൻ..... രാജശേഖരൻ...".ഗുരുവായൂരപ്പാ....

നാരായണാ..... അതെ, ആനയെ ഗുരുവായൂരപ്പന് നടയിരുത്തി... ഭക്തജനങ്ങളെല്ലാം നാരായണനാമം ജപിച്ച് ഭക്തിനിർഭരമാക്കിയ അന്തരീക്ഷം..... ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി ഉടമസ്ഥനിൽ നിന്നും സമർപ്പിക്കപ്പെട്ട ആനയുടെ തോട്ടിയും, കോലും പൗരാണികമായി ക്ഷേത്രം കണക്ക് എഴുത്ത് കാര്യസ്ഥനായ കണ്ടിയൂർ പട്ടത്ത് നമ്പീശനെ പ്രാർത്ഥനയോടെ ഏൽപ്പിച്ചു. അദ്ദേഹം മാതേമ്പാട്ട് നമ്പ്യാർക്ക് തോട്ടിയും കോലും കൈമാറി. ആനവിചാരിപ്പ് ചുമതലക്കാരൻ നമ്പ്യാർ തോട്ടിയും കോലും ആനക്കാരനെ ഏൽപ്പിച്ചു.



ഗുരുവായൂരപ്പനെ വലം വെച്ച് ഭഗവൽ പ്രസാദവും സ്വീകരിച്ച് രാജശേഖരൻ എന്ന 10 വയസ്സുകാരൻ പുന്നത്തൂർ ആനത്താവളത്തിലെ പുതിയ അന്തേവാസിയായി. വർഷങ്ങളോളം ഗുരുവായൂരപ്പനെ ശീവേലി എഴുന്നള്ളിപ്പിന് സ്വർണ്ണത്തിടമ്പ് ഏറ്റി. ഒറ്റക്കൊമ്പൻ എന്ന ഒരു വിശേഷണം ഉണ്ട്. എങ്കിലും അത്യാവശ്യം എഴുന്നള്ളിപ്പുകൾക്ക് രാജശേഖരൻ സ്വീകാര്യനായി. കാലംകടന്നു പോയി . ഗുരുവായൂരപ്പന്റെ വലിയ ഗജകേസരികൾ മൺമറഞ്ഞു. രാജശേഖരനിതാ .. ഗുരുവായൂരപ്പന്റെ ഗജസമ്പത്തിലെ പ്രാമാണികത്വത്തിന് ഒരു കുറവും വരുത്താതെ തലയെടുപ്പോടെ "ഗുരുവായൂർ രാജശേഖരനായി" പ്രൗഢിയോടെ രംഗത്ത് ഉണ്ട് . എകാദശിദിവസം പുറത്തേക്ക് എഴുന്നള്ളിപ്പിന് കോലമേറ്റി.




     ഇന്ന് തൃശൂർ പൂരം ...തിരുവമ്പാടി വിഭാഗം എഴുന്നള്ളിപ്പിന് ഗുരുവായൂർ രാജശേഖരനും ഇതാദ്യമായി ഗജപ്രഭാവത്തോടെ തലയെടുപ്പോടെ പങ്കെടുക്കും. ഇത് ഒരുപക്ഷെ... ഗുരുവായൂർ രാജശേഖരൻ കേരളത്തിലെ ആനകളുടെ മുൻനിരയിൽ കോലമേറ്റാൻ അഭിമാനതാരമാകാൻ ഗുരുവായൂരപ്പന്റെ നിശ്ചയമാകാം ......🙏🙏

കടപ്പാട് :

FB പേജ് - ഗുരുവായൂർ ദേവസ്വം



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍