സ്ത്രീകൾക്ക് സുരക്ഷയൊരുക്കി പിങ്ക് പോലീസ്



പൂരം കാണാനെത്തുന്ന സ്ത്രീകൾക്ക് സുരക്ഷ കേന്ദ്രങ്ങളൊരുക്കി തൃശൂർ സിറ്റി പോലീസിന്റെ പിങ്ക് പോലീസ്. പൂരം കാണാനെത്തുന്ന സ്ത്രീകളുടെ സുരക്ഷിതത്വത്തിനും, പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാനുമായി സ്വരാജ് റൌണ്ടിനു സമീപങ്ങളിലായാണ് പിങ്ക് സുരക്ഷിത കേന്ദ്രങ്ങൾ സജ്ജമാക്കിയിരിക്കുന്നത്.



സിറ്റി സെന്റർ, സിഎംഎസ് സ്കൂൾ, വടക്കേ ബസ് സ്റ്റാൻഡ് കോംപ്ലക്സ്, എ ആർ മേനോൻ റോഡിലെ കെസ് ഭവൻ, ബാനർജി ക്ലബ്ബ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നായ്കനാൽ ബ്രാഞ്ച്, സെന്റ്.തോമസ് സ്കൂളിനു സമീപത്തെ  സിഎസ്ബി ബാങ്ക് എന്നിവിടങ്ങളിലാണ് പിങ്ക് പോലീസ് സുരക്ഷിത കേന്ദ്രങ്ങൾ. 



പൂരം കാണാൻ വരുന്ന സ്ത്രീകൾ, മുലയൂട്ടുന്ന അമ്മമാർ, പ്രായമായ സ്ത്രീകൾ എന്നിവർക്കെല്ലാം ഉപകാരപ്രദമാകുന്ന തരത്തിൽ സുരക്ഷാ സൗകര്യങ്ങളും, മുലയൂട്ടൽ കേന്ദ്രങ്ങളും, പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാനുള്ള ടോയ്ലറ്റ് സൗകര്യവും  ഈ സ്ഥലങ്ങളിലൊരുക്കും. 



കൂടാതെ മുഴുവൻ സമയവുംവനിതാ പോലീസുദ്യോഗസ്ഥരുടെ സേവനം ഉണ്ടായിരിക്കും. സന്നദ്ധ സംഘടനകളുമായി ചേർന്ന് ദാഹമകറ്റാനുള്ള ലഘു പാനീയങ്ങളും വിതരണം ചെയ്യുന്നതാണ്.



പൂരം പോലീസ് ഹെൽപ്പ്ലൈൻ: 8086100100, പൂരം കൺട്രോൾ റൂം: 0487 2422003, തൃശൂർ സിറ്റി വനിത പോലീസ് സ്റ്റേഷൻ : 0487 2420720, പോലീസ് കൺട്രോൾ റൂം : 0487 2424193



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.