എസ് എൻ പുരത്ത് ചെമ്മീൻ കയറ്റി വന്ന ലോറി മറിഞ്ഞു; ഡ്രൈവറും സഹായിയും നിസാര പരിക്കോടെ രക്ഷപ്പെട്ടു.
കൊടുങ്ങല്ലൂർ: ദേശീയപാത 66 ൽ ശ്രീനാരായണപുരത്ത് ചരക്ക് വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു. ശ്രിനാരായണപുരം സെൻ്ററിലെ വളവിൽ ഇന്ന് രാവിലെയാണ് അപകടം. കാസർഗോഡ് നിന്നും അരൂരിലേക്ക് ചെമ്മീൻ കയറ്റിപ്പോകുകയായിരുന്ന മിനിലോറിയാണ് അപകടത്തിൽപ്പെട്ടത്. മിനിലോറി ഡ്രൈവർ അമൃതേശ്വർ, സഹായി ജിത്ത് എന്നിവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
അപകടത്തെ തുടർന്ന് ചെമ്മീൻ റോഡിൽ ചിതറി വീഴുകയും വാഹനത്തിലെ ഡീസൽ ചോർന്നൊഴുകുകയും ചെയ്തു. കൊടുങ്ങല്ലൂർ ഫയർ സ്റ്റേഷനിലെ അസി.സ്റ്റേഷൻ ഓഫീസർ പി.ബി.സുനിയുടെ നേതൃത്വത്തിൽ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ കെ.വി.ബിനുരാജ്, കെ.ആർ.സലിൽ, അനീഷ് കുമാർ, ഹോം ഗാർഡ് ജനാർദ്ദനൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
വീഡിയോ ദൃശ്യങ്ങൾ -
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ